വെള്ളം കൊണ്ടൊരു ചികിത്സാരീതി തന്നെയുണ്ട്.
*ഒരു പിടി രോഗങ്ങള്‍ക്കു പരിഹാരം വാട്ടര്‍ തെറാപ്പി
വാട്ടര്‍ തെറാപ്പി ചെയ്യാനും ഏറെ എളുപ്പമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,
വെള്ളം ശരീരത്തിന് ഭക്ഷണം പോലെത്തന്നെ അത്യാവശ്യമായ ഒന്നാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. വെള്ളം കുറയുന്നത് പല അസുഖങ്ങള്‍ക്കും അനാരോഗ്യത്തിനും വഴിയൊരുക്കും.
വെള്ളം കൊണ്ടൊരു ചികിത്സാരീതി തന്നെയുണ്ട്. പല അസുഖങ്ങളും ഒഴിവാക്കാന്‍ സഹായിക്കുന്ന ഒന്ന്. ക്യാന്‍സറടക്കമുള്ള പല രോഗങ്ങളില്‍ നിന്നും ഇതു മോചനം നല്‍കും. ജപ്പാനിലും, ഇന്ത്യയിലും വാട്ടര്‍ തെറാപ്പി ഇന്ന് ഏറെ പ്രചാരം നേടിയിട്ടുണ്ട്. ശാസ്ത്രീയ പരീക്ഷണങ്ങളും ഇതിന്‍റെ ഫലം തെളിയിച്ചതാണ്. പഴക്കം ചെന്ന, ഗുരുതരമായ രോഗങ്ങള്‍ക്കും, പുതിയ രോഗങ്ങള്‍ക്കും ജാപ്പനീസ് മെഡിക്കല്‍ സൊസൈറ്റി വാട്ടര്‍ തെറാപ്പിയെ 100 ശതമാനം ഫലമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
വാട്ടര്‍ തെറാപ്പി ചെയ്യാനും ഏറെ എളുപ്പമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,
രാവിലെ
രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേറ്റ്(പല്ലുതേക്കുന്നതിനും മുമ്പ്) ഒന്നര ലിറ്റര്‍ , അതായത് 5-6 ഗ്ലാസ്സ് വെള്ളംകുടിക്കുക. അതിന് ശേഷം മുഖം കഴുകാം. ഇതിനാണ് വാട്ടര്‍ തെറാപ്പി എന്ന് പറയുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ടുന്ന കാര്യം വെള്ളം കുടിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പും ശേഷവും പാനിയങ്ങളോ, ഖരാഹാരങ്ങളോ കഴിക്കരുത് എന്നതാണ്. കൂടാതെ തലേന്ന് രാത്രിയില്‍ മദ്യവും കഴിക്കരുത്.
തുടക്കത്തില്‍
തുടക്കത്തില്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ ആദ്യം നാല് ഗ്ലാസ്സ് വെള്ളം കുടിച്ച് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ബാക്കി രണ്ട് ഗ്ലാസ്സ് വെള്ളവും കുടിക്കുക. തുടക്കത്തില്‍ ആദ്യ മണിക്കൂറില്‍ രണ്ടോ മൂന്നോ പ്രാവശ്യം മൂത്രമൊഴിക്കേണ്ടി വരാം. എന്നാല്‍ അല്പകാലത്തിനകം ഇത് സാധാരണനിലയിലാകും.
വാട്ടര്‍ തെറാപ്പി
അനീമിയ, റൂമാറ്റിസം, പരാലിസിസ്, അമിതവണ്ണം, സന്ധിവാതം, സൈനസൈറ്റിസ്, വര്‍ദ്ധിച്ച നെഞ്ചിടിപ്പ്, ബോധക്ഷയം, ചുമ, ലുക്കീമിയ, ബ്രോങ്കൈറ്റിസ്, മെനിഞ്ചൈറ്റിസ്, അസിഡിറ്റി, വയറുകടി, ആന്ത്രവീക്കം, ഗര്‍ഭാശയ ക്യാന്‍സര്‍, ഗുദഭ്രംശം, നേത്രരോഗങ്ങള്‍, ക്രമം തെറ്റിയ ആര്‍ത്തവം, തലവേദന തുടങ്ങി പല രോഗങ്ങള്‍ക്കും വാട്ടര്‍ തെറാപ്പി പരിഹാരം നല്കും.
വാട്ടര്‍ തെറാപ്പിയിലൂടെ വിയര്‍പ്പും മൂത്രവും വഴി ശരീരത്തില്‍ നിന്ന് വിഷാംശം നീക്കം ചെയ്യുന്നു. . തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മം ലഭ്യമാക്കുന്നു. ശരീരോഷ്മാവ് നിയന്ത്രിക്കുന്നു. ശരീരത്തില്‍ നിന്ന് മാലിന് യങ്ങള്‍ പുറന്തള്ളുന്നു.
പ്രധാനപ്പെട്ട ചില രോഗങ്ങള്‍
പ്രധാനപ്പെട്ട ചില രോഗങ്ങള്‍ വാട്ടര്‍ തെറാപ്പി വഴി ഭേദപ്പെടാന്‍ ആവശ്യമായ കാലദൈര്‍ഘ്യമാണ് ഇവിടെ പറയുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം - 30 ദിവസം ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്നങ്ങള്‍ - 10 ദിവസം പ്രമേഹം - 30 ദിവസം മലബന്ധം - 10 ദിവസം ക്ഷയം(ടിബി) - 90 ദിവസം
പ്രായമായവരും, രോഗികളുമായ, നാല് ഗ്ലാസ്സ് വെള്ളം ഒരുമിച്ച് കുടിക്കാന്‍ സാധിക്കാത്തവര്‍ക്ക് അല്പം അളവില്‍ തുടങ്ങി ക്രമേണ ദിവസം 4 ഗ്ലാസ്സ് എന്ന അളവിലേക്ക് എത്തിച്ചേരുക. ഇത് വഴി രോഗങ്ങളകറ്റി ആരോഗ്യകരമായ ജീവിതം സാധ്യമാക്കാം.
ചര്‍മത്തിന്റെ ആരോഗ്യത്തിനും
ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് ഏറെ നല്ലതാണ്. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ ഗുണകരം. കോശങ്ങളില്‍ നിന്നും ടോകസിനുകള്‍ പുറന്തള്ളപ്പെടുന്നതാണ് കാരണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ