ഏത് ദഹന പ്രശ്‌നത്തിനും നിമിഷ പരിഹാരം കിവി.*
_______________________
_______________________
കിവി എന്നത് ഒരു പക്ഷിയുടെ പേര് മാത്രമല്ല, ഒരു പഴത്തിന്റെ കൂടി പേരാണ് കിവി എന്നത്. ന്യൂസിലന്റിലാണ് കിവിയുടെ സ്വദേശം. ചെറുതാണെങ്കിലും ധാരാളം ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ് കിവി പഴം. സോഫ്റ്റും ക്രീമിയുമാണ് കിവി പഴം. അതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഇതിലുണ്ട്.ഹൃദയാരോഗ്യം, ഉറക്കമില്ലായ്മ, പ്രമേഹം, ബിപി എന്നിവയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കിവി. പക്ഷാഘാതം വരെ പ്രതിരോധിക്കാനുള്ള ഒന്നാണ് കിവി.
വിറ്റാമിന്‍ മിനറല്‍സ് വിറ്റാമിന്‍സി വിറ്റാമിന്‍ എ ഫോളെറ്റ് മഗ്നീഷ്യം കാല്‍സ്യം ഫൈബര്‍ എന്നിവയുടെയെല്ലാം കലവറയാണ് കിവി. സാലഡിനോടൊപ്പവും ഡെസ്സേര്‍ട്ടിനൊപ്പവും ധാരാളം ഉപയോഗിക്കാവുന്ന ഒന്നാണ് കിവി. ഇതിന്റെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. കിവി പഴം ധാരാളം കഴിക്കുന്നതിലൂടെ ആരോഗ്യവും വര്‍ദ്ധിക്കുന്നു. കിവി പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ താഴെ പറയുന്നവയാണ്.
നല്ല ഉറക്കത്തിന്
ഉറക്കമില്ലായ്മ ഇന്ന് പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കിവി പഴം സഹായിക്കുന്നു. കിവി പഴത്തിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ തന്നെയാണ് നല്ല ഉറക്കത്തിന് സഹായിക്കുന്നത്. ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ഹൃദയത്തിന്റെ ആരോഗ്യം
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നി കിവി പഴം. ഇത് ശരീരത്തില്‍ രക്തം കട്ട പിടിക്കുക എന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ധമനികളില്‍ ഇത്തരത്തില്‍ രക്തം കട്ട പിടിക്കാതിരിക്കുകയും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
അയേണ്‍ ആഗിരണം ചെയ്യുന്നു
അയേണ്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്ന ഒന്നാണ് കിവി. ശരീരത്തില്‍ അയേണ്‍ കുറയുമ്പോള്‍ ഉണ്ടാവുന്ന ആരോഗ്യാവസ്ഥകളെ തരണം ചെയ്യുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ കിവി ഒരു ശീലമാക്കുക.
നല്ല ദഹനത്തിന്
ധാരാളം എന്‍സൈമുകള്‍ കിവിയില്‍ അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കിവി. ഇത് മലബന്ധത്തെ ഇല്ലാതാക്കി നല്ല ദഹനത്തിന് സഹായിക്കുന്നു.
മകുലാര്‍ ഡിജനറേഷന്‍
കാഴ്ച സംബന്ധമായ പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഇന്നത്തെ കാലത്ത് പലരും നേരിടാറുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ കിവി നല്ലതാണ്. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു ഇത്.
ഗര്‍ഭകാലത്തെ ആരോഗ്യം
ഗര്‍ഭകാലത്ത് സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കിവി പഴം. ഇത് ഗര്‍ഭസ്ഥശിശുവിനും ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. കുഞ്ഞിന്റെ വളര്‍ച്ചക്കും ആരോഗ്യം സംരക്ഷിക്കുന്നതിനും കിവി നല്ലതാണ്.
ക്യാന്‍സറിനെ ഇല്ലാതാക്കുന്നു
ക്യാന്‍സറിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു കിവി. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് വിറ്റാമിന്‍ ഫൈബര്‍ എന്നിവയെല്ലാം ധാരാളം കിവിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശാര്‍ബുദം, വയറ്റിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു കിവി.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു കിവി പഴം. ഇത് ഓരോ കാലത്തും ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ നല്ലതാണ് കിവി പഴം.
വിറ്റാമിന്‍ സി
കിവി പഴം എന്ന് പറയുന്നത് വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണ്. 100 ഗ്രാം കിവി പഴത്തില്‍ 154 ശതമാനത്തോളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊരു ആന്റിഓക്‌സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
ആന്റി ഓക്‌സിഡന്റ് ധാരാളം
ആന്റി ഓക്‌സിഡന്റ്, വിറ്റാമിന്‍ സി എന്നിവയെല്ലാം ധാരാളം കിവിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കും ഡിഎന്‍എ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കിവി. രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള പല വിധത്തിലുള്ള കാരണങ്ങളെ തടയുന്നതിന് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ