*മദപ്പാടിന്റെ പിന്നാമ്പുറങ്ങൾ*
പ്രായപൂർത്തിയ പുരുഷ ഗജങ്ങളിൽ നടക്കുന്ന ഒരു ശരീര പ്രത്യേകത ആണ് മദപ്പാട്.......
മദഗ്രന്ഥികളിലൂടെ ശ്രവങ്ങൾ ഒലിച്ചിറങ്ങുന്ന അവസ്ഥ പൊതുവെ ഒലിവ് എന്ന് അറിയപ്പെടുന്നു......
പക്ഷേ ഇന്നുo നല്ലൊരു ശതമാനം ജനങ്ങളും ഇത് രോഗം അഥവാ ഭ്രാന്ത് ആയി കാണുന്നു..... മദഗജങ്ങളെ പൊതുവ ഭയപ്പാടോടെ ആണ് കാണുന്നത്
സത്യത്തിൽ എന്താണ് മദപ്പാട് പരിണാമ ദശയിൽ ആന എന്ന ജീവി വിഭാഗം ഉരുത്തിരിഞ്ഞു വന്നപ്പോൾ അവ മറ്റു ജീവികളിൽ നിന്നു തികച്ചും വിഭിന്നരായി..
ടാപ്പിർ, ഉറുമ്പുതീനി, കാണ്ടാമൃഗം തുടങ്ങിയ ജിവികളുടെ ശരീര ഭാഗങ്ങൾ ആനയുടേതു മായി സമാനത തോന്നുമെങ്കിലും ഇവക്കു ആനയുമായി യാതൊരു ബന്ധവുമില്ല,
ജലപ്പശു /മാനിറ്റി, ഹൈ റാക്ക്സ് എന്ന രണ്ടു ജീവികൾ മാത്രമേ ആനയുടെ വംശവൃക്ഷ കുടംബത്തിൽ ഉള്ളൂ.....
ജലപ്പശു /മാനിറ്റി, ഹൈ റാക്ക്സ് എന്ന രണ്ടു ജീവികൾ മാത്രമേ ആനയുടെ വംശവൃക്ഷ കുടംബത്തിൽ ഉള്ളൂ.....
പൊതുവേ നല്ലൊരു ശതമാനം ജീവികളിലും ഇണചേരൽ സീസൺ ഉണ്ടെങ്കിലും ആനയിൽ അതത്ര പതിവില്ല.....
കന്നക്കുഴിയിലൂടെയുള്ള നനവ് നമ്മുടെ നാട്ടിൽ ആണാനകളിലും ചുരുക്കം പിടിയാനകളിലും ഉണ്ടെങ്കിലും ആഫ്രിക്കൻ കൊമ്പനി ലും പിടിയിലും ഈ ഒലിവ് കാണാറുണ്ട്, പൊതുവേ ലൈoഗിക ശ്രവം എന്ന് ഒലിവിനെ പറയാറുണ്ടെങ്കിലും ആഫ്രിക്കൻ പിടിയാനകളിൽ പ്രസവ സമയത്തും ഇതു കാണാറുണ്ട്.....
ഈ ശ്രവത്തിന്റെ അടിവേരുകൾക്കും ഇന്നും പൂർണ്ണമായി ഉത്തരം കണ്ടെത്തിയിട്ടില്ല.....
മദപ്പാടു സമയം നല്ലൊരു ശതമാനം ആനകളിലും അക്രമണ വാസന കൂടുതലയാരിക്കും, മദപ്പാടിലുള്ള ആനകൾ മറ്റു ജീവികളെ എന്നല്ല നിശ്ചല വസ്തുക്കളെ പോലും ആക്രമിക്കാറുണ്ട്, പൊതുവെ തന്റെ മെയ്ക്കരുത്തിൽ വിശ്വാസമില്ലാത്ത കൊമ്പന്മാർ പക്ഷേ മദപ്പാടിൽ തന്റെ കായബലം തിരിച്ചറിയുന്നു, ഒപ്പം അമിത ആത്മവിശ്വാസവും.......
ഏതു മൃഗത്തിന്റെയും ഉള്ളിൽ ചില മുഖങ്ങൾ ഗന്ധങ്ങൾ ആഴത്തിൽ
,പതിയുന്നു ചില ആനകൾ അത്തരം മുഖങ്ങളിലെ നിരുപദ്രവികതയും സ്നേഹവും തിരിച്ചറിയുന്നതു മൂലവും അതിനു മേൽ തനിക്കു മേധാവിത്തം നേടേണ്ട ആവിശ്യമില്ല എന്ന ചിന്ത മൂലം മദപ്പാടിലും അവരോടു അടുപ്പം കാണിക്കുകയും ചെയ്യുo...
,പതിയുന്നു ചില ആനകൾ അത്തരം മുഖങ്ങളിലെ നിരുപദ്രവികതയും സ്നേഹവും തിരിച്ചറിയുന്നതു മൂലവും അതിനു മേൽ തനിക്കു മേധാവിത്തം നേടേണ്ട ആവിശ്യമില്ല എന്ന ചിന്ത മൂലം മദപ്പാടിലും അവരോടു അടുപ്പം കാണിക്കുകയും ചെയ്യുo...
മദപ്പാടിൽ പൊതുവെ ആനകൾക്കു രൂക്ഷ ഗന്ധമുണ്ടായിരിക്കും, ശുക്ല സ്രാവവും ഫെറമോണുകളുടെ പ്രവർത്തനവുമാണ് ഈ ഗന്ധത്തിനു കാരണം....
Information courtesy:Ngc
Information courtesy:Ngc
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ