ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കൊച്ചി മെട്രോയുടെ സൈക്കിളുകൾ നഗരത്തിൽ




ഇന്നലെ മുതൽ കൊച്ചി മെട്രോയുടെ സൈക്കിളുകൾ നഗരത്തിൽ സൌജന്യമായി ലഭ്യമായിരിക്കുകയാണ്. മുൻപ് ഒരിക്കൽ ശ്രമിച്ച് വിജയിപ്പിക്കാൻ കഴിയാതെ പോയ ഈ ദൌത്യം ഇപ്രാവശ്യം കൂടുതൽ കാര്യക്ഷമമായും മികവോടും കൂടെയാണ് നടപ്പാക്കിയിരിക്കുന്നത്. നമ്മൾ ഉപയോഗിക്കുകയും അതിന്റെ രീതി എല്ലാവരിലേക്കും പ്രചരിപ്പിക്കുകയും ചെയ്താൽ ഇനിയങ്ങോട്ട് നഗരത്തിലെ ചെറുയാത്രകൾക്ക് ഓട്ടോറിക്ഷയേയോ ബസ്സിനേയോ ഊബറിനേയോ ആശ്രയിക്കേണ്ടതില്ല. ആരോഗ്യസംരക്ഷണം അക്കൂട്ടത്തിൽ നടക്കുകയും ചെയ്യും.
മെട്രോ സ്റ്റേഷനുകളിലും മേനക പോലുള്ള നഗരത്തിലെ പ്രമുഖ ഇടങ്ങളിലും KMRL സൈക്കിളുകൾ ലഭ്യമാണ്. സൈക്കിൾ വെച്ചിരിക്കുന്ന ഡോക്കിങ്ങ് സ്റ്റേഷന്റെ പേര് അതാത് സ്റ്റേഷനുകളിൽ ഉണ്ടാകും. സൈക്കിളിന്റെ മുൻ‌വശത്തെ മഡ് ഗാർഡിൽ സൈക്കിളിന്റെ നമ്പറും ഉണ്ടാകും. അത് 9744011777 എന്ന നമ്പറിലേക്ക് sms ചെയ്തുകൊടുത്താൽ സൈക്കിൾ Unlock ചെയ്യാനുള്ള കോഡ് നമുക്ക് ലഭിക്കും. സൈക്കിൾ തിരികെ വെക്കുമ്പോഴും ഇതേ കാര്യം ചെയ്യുക.
(ഉദാ:- കച്ചേരിപ്പടിയിൽ നിന്നാണെങ്കിൽ kpy 3122 എന്ന് മെസ്സേജ് അയച്ചാൽ മതി. kpy-കച്ചേരിപ്പടി. 3122 - സൈക്കിൾ ഉദാ: നമ്പർ)
24 മണിക്കൂറിനകം സൈക്കിൾ തിരികെ വെക്കണമെന്നാണ് നിബന്ധന. സൈക്കിൾ തിരികെ വെക്കുമ്പോൾ അതിന് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടെങ്കിൽ അതുകൂടെ 9744011777 എന്ന നമ്പറിൽ അറിയിച്ചാൽ അദീസ് സൈക്കിൾ ക്ലബ്ബ് കുഴപ്പങ്ങൾ പരിഹരിച്ച് വെക്കും. ഇത്രയും ചെയ്താൽ മാസത്തിൽ 100 മണിക്കൂർ സൌജന്യമായി മെട്രോ സൈക്കിളുകൾ ഉപയോഗിക്കാം. അത് ഒരാൾക്ക് ധാരാളം മതിയാകും. 100 മണിക്കൂർ കഴിഞ്ഞാൽ മണിക്കൂറിന് 5 രൂപ ഈടാക്കുമെന്ന് പറയുന്നുണ്ടെങ്കിലും, അത്യാവശ്യക്കാരന് മറ്റൊരു മൊബൈൽ വഴി സൈക്കിൾ എടുത്ത് സൌകര്യം നന്നായി പ്രയോജനപ്പെടുത്താനാകും. ഇതിൽ രഹസ്യമൊന്നുമില്ല. സൈക്കിൽ സർവ്വീസ് നൽകുന്ന കമ്പനി തന്നെ അറിയിക്കുന്ന കാര്യമാണ്.
.
ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
1. പൊതുമുതലാണിത്. നശിപ്പിക്കാതെ ഉപയോഗിക്കുക, സംരക്ഷിക്കുക.
.
2. ലോകത്തൊരിടത്തും ഒരു പബ്ലിക്ക് ട്രാൻസ്പോർട്ട് സിസ്റ്റവും ഒരു ദിവസം രാവിലെ ജനം മുഴുവൻ ഉപയോഗിക്കാൻ ആരംഭിച്ചിട്ടില്ല.
പടിപടിയായെങ്കിലും ഇതും ഉപയോഗിക്കുക.വിജയിപ്പിക്കുക.
.
3. റോഡിൽ ഇനി ധാരാളം സൈക്കിളുകളും ഉണ്ടാകുമെന്ന് മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർ മനസ്സിലാക്കുക. സൈക്കിളിൽ പോകുന്നവർക്കും ആഢംബര കാറിലും മറ്റ് വാഹനങ്ങളിലും പോകുന്നവർ അൽ‌പ്പം മര്യാദ നൽകുക. നിങ്ങളേക്കാൾ വേഗത കുറവാണവർക്ക്. അതുകൊണ്ട് അവരെ മറിച്ചിട്ട് മുന്നോട്ട് പോകുന്നതിനുപകരം അവർ പോയതിന് ശേഷം മുന്നോട്ടെടുക്കാൻ ശ്രദ്ധിച്ചാൽ എല്ലാവർക്കും നല്ലത്. ഒന്ന് നിർത്തിക്കൊടുക്കേണ്ടി വന്നാലും സൈക്കിളുകാരേക്കാളും വേഗത്തിൽത്തന്നെ മറ്റ് വാഹനക്കാർക്ക് ലക്ഷ്യസ്ഥാനത്തെത്താനാകും. ഒരു അപകടം ഉണ്ടായാൽ തെറ്റ് ആരുടെ ഭാഗത്തായാലും ചെറിയ വാഹനക്കാർക്കാ‍ണ് നിയമപരിരക്ഷ കൂടുതൽ എന്നത് മനസ്സിലാക്കുക. (ഇതേപ്പറ്റി കൂടുതൽ വിശദമാക്കാനും തയ്യാർ)
.
4.സൈക്കിൾ മോഷ്ടിച്ച് കൊണ്ടുപോകാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ നിങ്ങളുടെ മൊബൈൽ ഫോൺ നിങ്ങൾക്ക് ശത്രുവാകും, പിടിക്കപ്പെടും, ശിക്ഷിക്കപ്പെടും. കിട്ടുന്ന സൌജന്യ സൌകര്യങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കാനും ആസ്വദിക്കാനും പരിരക്ഷിക്കാനും മാത്രം ശ്രമിക്കുക.
.
5. KMRL സൈക്കിൾ ഹെൽമറ്റ് തരുന്നില്ല. ചെറുദൂരമായതുകൊണ്ടും ചെറിയ വേഗതയായതുകൊണ്ടും ശ്രദ്ധിച്ച് ഓടിക്കാൻ സൈക്കിളിസ്റ്റുകൾ പ്രത്യേകം ശ്രദ്ധിക്കുക. സ്ഥിരം ഉപയോഗിക്കുന്നവർ കൈയ്യിൽ സ്വന്തമായിട്ടൊരു ഹെൽമറ്റ് കരുതുന്നത് അഭികാമ്യം.
.
കോളേജ് വിദ്യാർത്ഥികൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയാൽ എല്ലാ ക്യാമ്പസുകളിലും ഡോക്കിങ്ങ് സ്റ്റേഷനുകളും സൈക്കിളുകളും വെക്കാൻ KMRL തയ്യാറാകും. ആയിരക്കണക്കിന് സൈക്കിളുകൾ ഈ ആവശ്യത്തിലേക്ക് നൽകാൻ ഒരുപാട് വലിയ കമ്പനികൾ തയ്യാറായി വന്നിട്ടുണ്ടെന്ന് KMRL അറിയിക്കുന്നു. നമ്മൾ സൈക്കിൾ ഉപയോഗിക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ. സൌജന്യമായി കിട്ടുന്ന ഒരു സേവനം എന്തിനവഗണിക്കണം ?
നഗരത്തിലെ ഇതരഭാഷാ തൊഴിലാളികൾ മാത്രം വിചാരിച്ചാൽ വിജയിക്കാൻ പോന്ന ഒരു സംരംഭമാണിത്. നഗരത്തിൽ ജീവിതമാർഗ്ഗം എന്ന നിലയ്ക്ക് ഏറ്റവും കൂടുതൽ സൈക്കിൾ ഉപയോഗിക്കുന്നത് അവരാണെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. ഇതെങ്ങനെ ഉപയോഗിക്കാം എന്ന് അവർക്കിടയിൽ ബോധവൽക്കരണം നടത്താൻ KMRL തയ്യാറായാൽ, ഇപ്പോൾ വെച്ചിരിക്കുന്നതിന്റെ പതിന്മടങ്ങ് സൈക്കിളുകൾ ഒരു മാസത്തിനുള്ളിൽ ഡോക്കിങ്ങ് സ്റ്റേഷനുകളിൽ എത്തിക്കേണ്ടി വരും.
.
കൊച്ചിയുടെ നിരത്തുകളിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഉണ്ടായിട്ടുള്ള സൈക്കിളുകളുടെ എണ്ണത്തിലുള്ള വർദ്ധനവ് കാണിക്കുന്നത്, അൽ‌പ്പം വൈകിയാണെങ്കിലും കൊച്ചിയിലെ നിരത്തുകൾ സൈക്കിൾ ഉപയോഗിക്കുന്നവർക്ക് അടിപ്പെടുമെന്ന് തന്നെയാണ്. പാർക്കിങ്ങ് സൌകര്യങ്ങൾക്ക് ക്ഷാമവും ഗതാഗതക്കുരുക്കിന് ഒരു കുറവുമില്ലാത്ത കൊച്ചി നഗരത്തിൽ വന്ന് ഒരു കാര്യം ചെയ്തുപോകാൻ ഇനിയങ്ങോട്ട് ഒരു സൈക്കിൾ തന്നെയായിരിക്കും സാധാരണക്കാരനും അല്ലാത്തവർക്കും പ്രയോജനപ്പെട്ടന്ന് വരുക.
വാൽക്കഷണം:- സൈക്കിൾ ലഭ്യമാകാതിരുന്നതുകൊണ്ടാണ് കാര്യമായി മെട്രോ ഉപയോഗിക്കാൻ എനിക്ക് സാധിക്കാതിരുന്നത്. മഹാരാജാസ് സ്റ്റേഷനിൽ ചെന്നിറങ്ങിയാൽ പിന്നീട് നഗരത്തിൽ ചെയ്യാനുള്ള കാര്യങ്ങൾക്കായി ബസ്സ് പിടിക്കുകയോ ഓട്ടോ പിടിക്കുകയോ എന്നത് കാര്യക്ഷമമായ ഒരവസ്ഥ ആയിരുന്നില്ല. ഇനിയങ്ങോട്ട് തൃക്കാക്കരയിലെ എന്റെ വീട്ടിൽ നിന്ന് ഇടപ്പിള്ളി മെട്രോ വരെ എന്റെ സ്വന്തം സൈക്കിളിൽ പോകുകയും അവിടന്നങ്ങോട്ട് മെട്രോയിൽ എറണാകുളം നഗരത്തിൽ ചെന്ന് അവിടത്തെ കറക്കങ്ങൾക്കെല്ലാം മെട്രോ സൈക്കിൾ ഉപയോഗിക്കുകയും ചെയ്യാനാണ് ഞാനുദ്ദേശിക്കുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...