ജ്വാലാദേവി ക്ഷേത്രം, ഹിമാചൽ
ജ്വാലാമുഖി എന്ന സ്ഥലം ഏതാണ്ട് .സിംലക്കടുത്തായിട്ടാണ്. ധൌളാധര്‍ എന്ന പര്‍വതപ്രദേശത്തു സ്ഥിതിചെയ്യുന്ന ഈക്ഷേത്രം ജ്വാലാമുഖി എന്ന പേരില്‍തന്നെ അറിയപ്പെടുന്ന ദുര്‍ഗ്ഗാക്ഷേത്രമാണ്. അന്‍പത്തിരണ്ടു ശക്തിപീഠങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. നൂറ്റാണ്ടുകളോളം അറിയപ്പെടാതെ കിടന്ന സ്ഥലം ഭൂമിചന്ദ്ര എന്ന രാജാവിന്റെ കാലത്ത് കാലിയെ മേക്കുന്നവരാണ് കണ്ടെത്തിയത്. പാറപ്പുറത്ത് കത്തി നില്ക്കു ന്ന ജ്വാല കണ്ട കാര്യം അവർ രാജാവിനെ അറിയിച്ചപ്പോള്‍ അദ്ദേഹം നേരിട്ടെത്തി ക്ഷേത്രം പണിയിക്കുകയാണ് ഉണ്ടായത്. അവിടെത്തെ പ്രതിഷ്ഠയും ജ്വാല തന്നെയാണ്. നല്ല നീല നിറത്തില്‍ " S " ആക്യതിയില്‍ പാറപുറത്ത് കത്തിനില്ക്കുന്ന ജ്വാല അതി മനോഹരവും വർണ്ണനാതീതവുമാണ്. ഈ ജ്വാല കൂടാതെ ഒൻപത് ജ്വാലകള്‍ കൂടി അവിടെയുണ്ട്.
ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ഈക്ഷേത്രത്തെപറ്റി അറിയുവാനിടവരികയും ഇവിടെയുള്ള ശക്തിജ്വാല കെടുത്തുവാന്‍ പരിശ്രമിക്കുകയും ചെയ്തു. പക്ഷേ അക്ബര്‍ക്ക് അതിനു സാധിക്കാതെ വന്നപ്പോള്‍ അദ്ദേഹം തോല്‍വി സമ്മതിക്കുകയും ദുര്‍ഗ്ഗാദേവിയുടെ ശക്തി അംഗീകരിക്കുകയും ചെയ്തുകൊണ്ട് ഒരു സ്വര്‍ണ്ണക്കുട ദേവിക്ക് സമര്‍പ്പിച്ചു. എന്നാല്‍ അത് ആര്‍ക്കും തിരിച്ചറിയുവാന്‍ കഴിയാത്ത ഒരു ലോഹം ആയിത്തീരുകയാണ് ചെയ്തത്. അക്ബറുടെ സമ്മാനം ദേവി അംഗീകരിച്ചില്ല എന്നാണു വിശ്വാസം. ഈ ക്ഷേത്രത്തില്‍ ആറടി താഴ്ചയും മൂന്നടി വ്യാസവുമുള്ള എപ്പൊഴും തിളച്ചുകൊണ്ടിരിക്കുന്ന ജലം നിറഞ്ഞ ഒരു കിണര്‍ ഇപ്പോഴും അവിടെയുണ്ട്.
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ നിർദ്ദേശപ്രകാരം ഇന്ത്യന്‍ ആർക്കിയോളജിയിലെ ശാസ്ത്രഞ്ജന്മാര്‍ 40 വർഷത്തോളം കിണഞ്ഞു ശ്രമിച്ചിട്ടും ജ്വാലാമുഖിയുടെ ചുറ്റും എണ്ണയുടെയോ പ്രകൃതിവാതകത്തിന്റെിയോ സാന്നിധ്യം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ലത്രേ... യാതൊരു മാധ്യമത്തിന്റെിയും സഹായമില്ലാതെ വശ്യശോഭയോടെ കത്തിനില്ക്കു ന്ന ജ്വാലാമുഖി നിരീശ്വരവാദികളുടെ ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ