കാവേരി നദിയുടെ തീരത്താണ് പരിമള രംഗനാഥസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈഷ്ണവ കവിയായിരുന്ന അല്‍വാറുടെ കൃതികളില്‍ കാണുന്ന ദിവ്യദേശം എന്നറിയപ്പെടുന്ന 108 വിഷ്ണു ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഈ ക്ഷേത്രം. രംഗനാഥസ്വാമിയുടെ രൂപത്തിലാണ് വിഷ്ണുവിനെ ഇവിടെ ആരാധിച്ചുപോരുന്നത്. 12 അടി ഉയരത്തിലുള്ള പച്ചനിറത്തിലുള്ള കല്ലില്‍ തീര്‍ത്തതാണ് ഇവിടുത്തെ വിഷ്ണുവിഗ്രഹം. രംഗനാഥസ്വാമിയുടെ പത്‌നിയായ പരിമള രംഗനായകി, ചന്ദ്ര ശാപ വിമോചനവല്ലി, പുണ്ഡരീകവല്ലി എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ദേവത ഇവിടെ വച്ചാണ് ചന്ദ്രന് ശാപമോക്ഷം നല്‍കിയതെന്ന് വിശ്വസിക്കപ്പെടുന്നു. അങ്ങനെയാണത്രേ ചന്ദ്ര ശാപ വിമനോചനവല്ലിയെന്ന പേരില്‍ ദേവി അറിയപ്പെടാന്‍ തുടങ്ങിയത്. പഞ്ചരംഗക്ഷേത്രം എന്നറിയപ്പെടുന്ന അഞ്ച് വിഷ്ണുക്ഷേത്രങ്ങളിലും ഈ ക്ഷേത്രം ഉള്‍പ്പെടുന്നുണ്ട്. ശ്രീരംഗപട്ടണത്തെ ശ്രീരംഗനാഥസ്വാമി ക്ഷേത്രം, ശ്രീരംഗത്തെ ശ്രീരംഗനാഥസ്വാമി ക്ഷേത്രം, കുംഭകോണത്തെ സാരംഗപാണി ക്ഷേത്രം, ട്രിച്ചിയിലെ ശ്രീ അപ്പക്കുടതാന്‍ ക്ഷേത്രം എന്നിവയാണ് പഞ്ച രംഗ ക്ഷേത്രത്തിലെ മറ്റ് നാല് ക്ഷേത്രങ്ങള്‍.
➖➖➖➖➖➖➖➖➖➖➖➖
➖➖➖➖➖➖➖➖➖➖➖➖
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ