ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സമ്പാതി (ജടായുവിന്‍റെ സഹോദരന്‍)

സമ്പാതി (ജടായുവിന്‍റെ സഹോദരന്‍)
__________________________________
ജടായുവിന്റെ സോദരനായ ഈ ഗൃദ്ധ്രപ്രവരന്‍ ശ്രീരാമഭക്തനും പരോക്ഷമായെങ്കിലും ഭഗവത്സേവാനിയോഗമുള്ളവനുമാണ്. സോദരനുമായുണ്ടായ ഒരു ബലപരീക്ഷണവേളയില്‍ സൂര്യസന്നിധിയോളം പറന്നുയരാനുള്ള ഉദ്യമത്തിനിടയില്‍ ജടായുവിന്റെ ചിറകുകള്‍ അഗ്നിക്കിരയാവാതെ രക്ഷിയ്ക്കാനുള്ള ശ്രമത്തില്‍ സ്വന്തം പക്ഷങ്ങളറ്റ് ദൂരെ ഭൂമിയില്‍ പതിച്ച്, സോദരനേയും പുറംലോകത്തേയും കാണാതെ മഹേന്ദ്രാചലപര്‍വതപാര്‍ശ്വേയുള്ള ഒരു ഗുഹയില്‍ ഏകാന്തജീവിതം നയിയ്ക്കുകയായിരുന്നു സമ്പാതി. ഒരു മഹാമുനിയില്‍ നിന്നു ജ്ഞാനോപദേശം നേടി, ദേഹാഭിമാനങ്ങള്‍ നശ്വരവും പലപ്പോഴും നിത്യശോകകാരണവുമാണെന്നു മനസ്സിലാക്കി ഭഗവത് സേവയിലൂടെ മോക്ഷത്തിനായി പ്രാര്‍ത്ഥനാനിരതനായിരിയ്ക്കുന്ന സമ്പാതിയുടെ തത്വ ബോധനാവചനങ്ങള്‍ തികച്ചും അര്‍ത്ഥവത്താണ്. ജനനമരണ സങ്കീര്‍ണ്ണതകളെ ലളിതമായ വരികളില്‍ വിസ്തരിയ്ക്കുന്നു. ദേഹോഹമെന്നുള്ള ബുദ്ധിയുണ്ടായ് വരുമാഹന്ത! നൂനമാത്മാവിനുമായയാ!!സീതാന്വേഷണവ്യഗ്രരായ വാനരരില്‍നിന്നു ജടായൂ മരണവാര്‍ത്ത കേട്ട് ശോകാര്‍ദ്രനായി അവരുടെ സഹായത്തോടെ സോദരനായുള്ള ഉദകക്രിയകള്‍ ചെയ്തശേഷം തന്റെ ദീര്‍ഘഗൃദ്ധ്രനേത്രങ്ങളാല്‍ ലങ്കാപുരിയില്‍ അശോകാവനിയില്‍ ശിംശപാവൃക്ഷത്തണലില്‍ നിശാചരികള്‍ക്കിടയില്‍ ശോകഗ്രസ്ഥയായ് സീതാദേവിയിരിപ്പുണ്ടെന്ന വൃത്താന്തവും സമുദ്രോപരി ചാടി ലങ്കയിലെത്തുകയേ ദേവിയെക്കണ്ടുകിട്ടാന്‍ ഏകമാര്‍ഗമുള്ളൂ എന്നതും കപികളെ ധരിപ്പിയ്ക്കുന്നു. ഈ ദുഷ്ക്കരകര്‍മ്മം ചെയ്യാനായി അവരില്‍ ആത്മവിശ്വാസമുണര്‍ത്തുന്നതും തന്റെ സോദരനെക്കൊന്ന ദുഷ്ടനാം രാവണന്‍ രാഘവനാല്‍ വധിയ്ക്കപ്പെടുമെന്ന് ദീര്‍ഘദൃഷ്ടിയോടെ ശുഭപ്രതീക്ഷയേകുന്നതും സമ്പാതി തന്നെ. സീതാവൃത്താന്തം വാനരരോട് പറഞ്ഞതോടെ നവപക്ഷങ്ങള്‍ മുളച്ച സമ്പാതി ഊര്‍ജ്ജസ്വലനായി പറന്ന് വിഹായസ്സില്‍ മറയുകയാണ്. ഭഗവത്ഭക്തരെ സഹായിയ്ക്കുക എന്നതും ഒരുമോക്ഷസാധനയാണെന്ന് സമ്പാതി സ്വജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. രാമനാമത്തിനുസമാനമായ് മാമകേ മാനസേ മറ്റു തോന്നീലഹോ...നല്ലതുമേന്മേല്‍വരേണമേ നിങ്ങള്‍ക്കു കല്യാണഗാത്രിയെ കണ്ടുകിട്ടേണമേ!!....എന്നുപറഞ്ഞു പറന്നു മറഞ്ഞിതത്യുന്നതനായ സമ്പാതി വിഹായസാ....
ശ്രീരാമ രാമരാമ ശ്രീരാമഭദ്രാ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...