വേളോര്‍വട്ടം മഹാദേവക്ഷേത്രം
_____________________________
_____________________________
പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.
ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്ക് അടുത്തുള്ള വേളോര്‍വട്ടത്താണ് വേളോര്‍വട്ടം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ രണ്ടു ചേർത്തല-കളെപ്പറ്റി പരാമർശിക്കുന്നുണ്ട്. അതിലൊന്നാണ് നാല്പത്തെണ്ണീശ്വരം ക്ഷേത്രം. രണ്ടാമത്തേത് വേളോർവട്ടം മഹാദേവക്ഷേത്രമാണ്.
രണ്ടു ശ്രീകോവിലുകളും രണ്ടു കൊടിമരങ്ങളും ഉള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് വേളോർവട്ടം ശിവക്ഷേത്രം.
രണ്ടു ശ്രീകോവിലിലും ഭഗവാന്‍ രണ്ടു സങ്കല്‍പ്പത്തില്‍ വാഴുന്നു. ഒന്നില്‍ തെക്കനപ്പനായി കിരാതമൂര്‍ത്തി സങ്കല്‍പ്പത്തില്‍ സ്വയംഭൂ ലിംഗത്തിലും ,മറ്റേതില്‍ വടക്കനപ്പനായി ശ്രീമഹാദേവ സങ്കല്‍പ്പത്തിലും വാഴുന്നു . രണ്ടും കിഴക്ക് ദര്‍ശനത്തിലാണ്.
വേളോർവട്ടം ശിവക്ഷേത്രം സ്ഥാപിച്ചത് ഏകദേശം 700 വർഷങ്ങൾക്കു മുൻപ് വില്വമംഗലം സ്വാമി ആണെന്നു കരുതപ്പെടുന്നു .
മുൻപ് ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് ആയിരുന്നു ഈ ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം.മുൻപ് ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് ആയിരുന്നു ഈ ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം.കേരളത്തിലെ ബ്രാഹ്മണ സമുദായത്തിൽ അത്യുന്നത ആത്മീയ പദവി അലങ്കരിച്ചിരുന്ന ആഴ്‌വാഞ്ചേരി മനയിലെ കാരണവരാണ് ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ.കേരള ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള തമ്പ്രാക്കൾ ഒരു കാലത്ത് ആചാരാനുഷ്ഠാന പ്രശ്നങ്ങൾ സംബന്ധിച്ച് കേരളത്തിലെ അവസാനവാക്കായിരുന്നു.

ക്ഷേത്രം വകയായി വളരെ വസ്തുവകകളുണ്ടായിരുന്നു.
ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍,വേളോര്‍വട്ടം ദേവസ്വം വക കാര്യങ്ങളന്വേഷിക്കുന്നതിനു , പ്രസിദ്ധൻമാരും പ്രബലന്മാരുമായിരുന്ന തോണിക്കടവ് മേനോന്മാരെ ഏൽപിച്ചിരുന്നു അവർ കൌശലത്തിൽ ദേവസ്വം വക വസ്തുക്കളെല്ലാം അവരുടെ പേരിലാക്കിത്തീർത്തു. തമ്പ്രാക്കൾ ആ വിവരമറിഞ്ഞു തോണിക്കടവു മേനോന്മാരെ ദേവസ്വകാര്യവിചാരാധികാരത്തിൽ നിന്നു മാറ്റുകയും അവർക്കു പകരം തെക്കേടത്തെ ശാഖാകുടുംബത്തിനെ ഭരണം ഏല്‍പ്പിക്കുകയും ചെയ്തു . (കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയില്‍ "തെക്കേടത്തു കുടുംബക്കാർ" എന്ന ഭാഗത്തില്‍ ഈ കാര്യങ്ങള്‍ വിവരിക്കുന്നുണ്ട് )
പിന്നീട് ക്ഷേത്രാധികാരം കേരള ഊരാഴ്മ ദേവസ്വം ബോർഡിന്‍റെ ഉടമസ്ഥതയിലാവുകയും, ഇന്നും അത് തുടർന്നുവരുകയും ചെയ്യുന്നു.

മൂന്ന് ശീവേളികളും അഞ്ചു പൂജകളും പടിത്തരമായിട്ടുള്ള വേളോര്‍വട്ടം മഹാദേവക്ഷേത്രത്തിലെ ഉത്സവം കുംഭമാസത്തിലാണ് .
ഉപദേവതകള്‍ :
അകത്ത്:- ശാസ്താവ്,ഗണപതി,വിഷ്ണു.
പുറത്ത്:- നാഗയക്ഷി, അറുകൊല, രക്ഷസ്സ് .
തന്ത്രം മോനോട് മനയിലേക്കാണ്.
അകത്ത്:- ശാസ്താവ്,ഗണപതി,വിഷ്ണു.
പുറത്ത്:- നാഗയക്ഷി, അറുകൊല, രക്ഷസ്സ് .
തന്ത്രം മോനോട് മനയിലേക്കാണ്.
ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരെ ദേശീയപാതയിലേക്കുള്ള ബൈപാസിനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ