കാൽ വിരലിൽ അണിയുന്ന മിഞ്ചിയും സ്ത്രീകളുടെ ഗർഭാശയവും തമ്മിലുള്ള ബന്ധം അറിയാമോ ?
ഭാരതം അനേകം സംസ്കാരങ്ങളുടെ നാടാണ്. പൂജാകർമ്മങ്ങൾ മുതൽ എന്തൊക്കെ ദൈവീകമായ കാര്യങ്ങൾ ചെയ്താൽ ജീവിതത്തിൽ എങ്ങനെയൊക്കെ പുരോഗതി കൈവരിക്കാം എന്നൊക്കെ വിവിധ മതസംബന്ധിയായ ശസ്ത്രപഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കഴിക്കുന്ന ഭക്ഷണം മുതൽ ആടയാഭരണങ്ങൾ വരെ നമ്മുടെ മാനസ്സിക അവസ്ഥയിലും ശാരീരിക ആരോഗ്യത്തിലും ആഴ്ത്തിലുള്ള പ്രഭാവം ചെലുത്തുന്നു എന്ന് ശാസ്ത്രം വ്യക്തമാക്കുന്നു.
അധികം സ്ത്രീകളും പൊതുവേ ഒരുക്കത്തിൽ വളരെയധികം ശ്രദ്ധിക്കുന്നവരാണ്. നെറ്റിയിൽ അണിയുന്ന പൊട്ടു മുതൽ കാലിലെ മിഞ്ചി വരെ അവർക്ക് വളരെയധികം പ്രത്യേകതയുള്ളതാണ്. പാരമ്പര്യം അനുസരിച്ച് ഇത്തരം ആഭരണങ്ങൾക്കും അണിഞ്ഞൊരുങ്ങലിനും ചില പ്രത്യേകതകൾ ഉണ്ട് എന്നത് സത്യം തന്നെയാണ്. പല സ്ത്രീകളും കാലിലെ വിരലുകളിൽ അണിയുന്ന ‘മിഞ്ചി’, അവരുടെ പ്രസവസംബന്ധമായ ശാരീരിക ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഗർഭാശയവും കാൽ വിരലിൽ അണിയുന്ന ആഭരണം, മിഞ്ചിയും തമ്മിൽ വളരെ ശക്തവും, ഗുണകരവുമായ ഒരു ബന്ധം ഉണ്ടെന്ന് ശാസ്ത്രം.
രണ്ടു കാലിലേയും വിരലുകളിൽ വെള്ളിയിൽ തീർത്ത മിഞ്ചി അണിയുന്നത് മാസമുറ കൃത്യമാകാൻ സഹായിക്കും എന്നാണ് ശാസ്ത്രം പറയുന്നത്. ഊർജ്ജത്തെ എളുപ്പത്തിൽ കടത്തിവടാൻ കഴിയുന്ന ലോഹം ആണ് വെള്ളി എന്നിരിക്കെ വെള്ളി മിഞ്ചി കാലിൽ അണിഞ്ഞു നടക്കുമ്പോൽ ഭൂമിയിൽ നിന്നും ലഭ്യമാകുന്ന സ്ഥിരോർജ്ജത്തെ ഇത് വലിച്ചെടുത്ത് ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും എത്തിക്കുന്നു, ഇതുവഴി സ്ത്രീകൾ കൂടുതൽ ഊർജ്ജസ്വലരായി കാണപ്പെടുന്നു എന്നാണ്.
മിഞ്ചി അണിയുന്നതിലൂടെ പതുക്കെ പതുക്കെ സ്ത്രീകളിലെ അമിത പിരിമുറുക്കം കുറയുകയും, അവരുടെ ആർത്തവചക്രം ക്രമപ്പെടുകയും ചെയ്യുന്നു. കൂടാതെ മിഞ്ചി സ്ത്രീകളുടെ പ്രത്യുൽപാദന വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിൽക്കാൻ സഹായിക്കുന്നു. അതുവഴി ഗർഭധാരണത്തിലെ ബുദ്ധിമുട്ടുകളും ഒരുപരിധിവരെ ഒഴിവാക്കെപ്പെടുന്നു. ഓർക്കുക, അൽപം ഗമയ്ക്കും ഫാഷൻ ട്രെൻന്റിനും വേണ്ടി സ്വർണ്ണം കൊണ്ടുള്ള മിഞ്ചി തന്നെ ആയിക്കോട്ടെ എന്ന ചിന്ത ഉദ്ദേശിച്ച ഫലം നൽകില്ല, ശരിയായ ഫലം ലഭ്യമാകണമെങ്കിൽ വെള്ളി കൊണ്ട് നിർമ്മിച്ച മിഞ്ചി തന്നെ ഉപയോഗിക്കണം.
കൂടാതെ കാലിലെ മറ്റ് വിരലുകളെ അപേക്ഷിച്ച് രണ്ടാമത്തെ വിരലിൽ നിന്നു ഉള്ള ഒരു ഞരമ്പ് സ്ത്രീകളുടെ ഗർഭാശയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നും ആ ഞരമ്പാണ് അതിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതെന്നുമാണ് പറയപ്പെടുന്നത്. ഇത് ശരീരത്തിലെ രക്തസമ്മർദ്ദത്തെ ക്രമപ്പെടുത്തി ഗർഭാശയ സംബന്ധമായ ആരോഗ്യം കാത്ത് സൂക്ഷിക്കുന്നു. മിഞ്ചി കാലിലെ രണ്ടാമത്തെ വിരലിൽ അണിയുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രികപ്പെടുകയും അത് കൃത്യമായ അളവിൽ രക്തം ഗർഭാശയത്തിലെത്താൻ സഹായിക്കുകയും ചെയ്യുമെന്നും ഗവേഷണങ്ങൾ തെളിഞ്ഞിട്ടുള്ളതായി ഗവേഷകർ വ്യക്തമാക്കുന്നു
–
–
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ