ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആലപ്പുഴയിലെ തറവാടുകളിലൂടെ ഒരു യാത്ര..കൊട്ടാരം തറവാടിലാണ്









ആലപ്പുഴയിലെ തറവാടുകളിലൂടെ ഒരു യാത്ര..

നമ്മള്‍ പ്രതീക്ഷിക്കാത്ത ചിലത് നമ്മെ തേടി വരുമ്പോള്‍ ആണ് ചില യാത്രകള്‍ മറക്കാനാവാത്ത ഒന്നാവുന്നത്. ഈ യാത്ര അങ്ങനെ ആയിരുന്നു.
കേവലം ഒരു ഒത്തുകൂടല്‍ , എന്നതിനപ്പുറം ഒന്നും ഇല്ലായിരുന്നു മനസ്സില്‍..പിന്നെയാണ് അതൊരു യാത്ര ആയി രൂപം മാറുന്നത്. യാത്ര വലുതായതോടെ കൂടെ കൂടിയ അംഗങ്ങളുടെ എണ്ണവും കൂടി.22 പേര്‍...
എല്ലാവരും രാവിലെ 8.30 ഓടെ ആലപ്പുഴയിലെത്തി.9 മണിയോടെ ഞങ്ങള്‍ യാത്ര ആരംഭിച്ചു.
ചരിത്രവും ഐതിഹ്യവും പഴമയും പ്രൗഢിയും നിലകൊള്ളുന്ന മങ്കൊമ്പിലേയ്‌ക്കാണ് ആദ്യം പോയത്.
തോണിയില്‍ വേണം അക്കരെ എത്താന്‍. ഈ തോണി യാത്ര പലര്‍ക്കും പുതുമനിറഞ്ഞതായിരുന്നു.പഴമയിലേയ്ക്ക് ഉള്ള ഒരു മടക്കം...
ആദ്യം ഞങ്ങള്‍ എത്തിയത് കൊട്ടാരം തറവാടിലാണ്.ഹരിത വിപ്ലവത്തിന്‍റെ പിതാവായ ഡോ.എം.എസ് സ്വാമിനാഥന്‍റെ തറവാട്.ഇന്നും നന്നായി സംരക്ഷിച്ചു പോരുന്നു.തറവാടിന്‍റെ മുറ്റത്തെ മാവില്‍ നിറയെ മാങ്ങകള്‍.മാങ്ങയും ഉപ്പും കൂട്ടി കഴിച്ച് വീണ്ടും ഒരു നൊസ്റ്റാള്‍ജിയ..
ഇവിടെ നിന്നും അടുത്തു തന്നെയാണ് സന്ദര്‍ശിക്കേണ്ട മറ്റു തറവാടുകള്‍.വെയില്‍ പതുക്കെ തല പൊക്കി തുടങ്ങിയിരിക്കുന്നു.പഴയ ഉരലും,അരകല്ലും പത്തായവും അമ്മിക്കല്ലും ഒക്കെ ഇന്നും ഇവിടെ ഉണ്ട്.
തൊട്ടടുത്തു തന്നെയാണ് കുളങ്ങര മഠം.എട്ടുകെട്ടാണ് ഇവിടം.പുറത്തു ചൂട് ഏറി വരുന്നെങ്കിലും തറവാടുകളുടെ പച്ചപ്പിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ മനസ്സിനും ശരീരത്തിനും വല്ലാത്തൊരു ആശ്വാസം.കെട്ടിടത്തിനു പ്രായമേറിയിരക്കുന്നു.തോട് കേറി വരാന്‍ ആയി പാലമായി ഇട്ടിരിക്കുന്ന കല്ലുകളുടെ ഉറപ്പ് കാണുമ്പോഴെ അറിയാം പഴമയുടെ ഗുണം.
.ഞങ്ങളുടെ ഈ വലിയ സംഘത്തെ കണ്ട ഒരു അമ്മ ഞങ്ങളെ വിളിച്ചു കൊണ്ടു പോയി വേറൊരു ചെറിയ നാലു കെട്ട് കൂടി കാണിച്ചു തന്നു.
അടുത്തതായി പോയത് കിഴക്കേ മഠം തറവാട്ടിലേയ്ക്കാണ്
ഇവിടെ ആരും തന്നെ താമസമില്ല.ശൃംഗേരി മഠത്തിന്‍റെ കീഴിലാണ് ഇപ്പോള്‍ ഈ തറവാട്.ഈ തറവാടിന്‍റെ ഗരിമ കാണുമ്പോഴെ മനസ്സിലാക്കാന്‍ സാധിക്കും പഴയ തറവാട്കാരുടെ പ്രൗഢി.രാജ മുദ്ര ഭിത്തിയില്‍ കൊത്തിവച്ചിട്ടുണ്ട്.മുറികളൊക്കെ തന്നെ പൊടി പിടിച്ചു കിടക്കുന്നു.സ്വാമി എന്ന് വിളിക്കുന്ന അദ്ദേഹം ഞങ്ങള്‍ക്ക് മുറികളൊക്കെ തുറന്ന് കാണിച്ചു തന്നു.പഴയ ഒരു പാട് പുസ്തകങ്ങള്‍, ഒക്കെ തന്നെ പൊടി പിടിച്ചിരിക്കുന്നു.പഴയ താക്കോല്‍ കൂട്ടങ്ങള്‍,നാണയങ്ങളുടെ വലിയൊരു ശേഖരം തന്നെ.സംരക്ഷിക്കപെടാതെ പോവുന്ന തറവാടിന്‍റെ ഇന്നത്തെ അവസ്ഥ കണ്ടപ്പോള്‍ വേദന തോന്നി.
ഇവിടുത്തെ കിണറ്റില്‍ ഇപ്പോഴും ശുദ്ധജലമാണ്.
'' ധൈര്യമായി കുടിച്ചോളു കുട്ടികളേ.. നല്ല വെള്ളമാണ്'' സ്വാമി പറഞ്ഞു... ജലക്ഷാമം രൂക്ഷമായ പ്രദേശവാസികള്‍ക്ക് ആശ്വസമാണ് ഈ കിണര്‍. മുറ്റത്തു നില്‍ക്കുന്ന അരളി പൂവിട്ടിരിക്കുന്നു.
നാലുകെട്ടിന്‍റെ നടുമുറ്റത്ത് ഒരു തരം പച്ച ചെടി വളര്‍ന്നിരിക്കുന്നു. ഭസ്മതൊട്ടിയും പഴയ പൂജാപാത്രങ്ങളുമൊക്കെ കാണാം. ഒരു കാലത്ത് തേവാരവും,ഗണപതിഹോമവുമൊക്കെ നടന്ന നാലുകെട്ട്.പുറത്തെ ചൂട് ഞങ്ങള്‍ അറിയുന്നേയില്ല..
ഇനി പോകേണ്ടത് മനോജേട്ടന്‍റെ തറവാട്ടിലേയ്ക്കാണ്.നമ്മുടെ ഗ്രൂപ്പിലെ അംഗമാണ് അദ്ദേഹം.ഏട്ടന്‍ ആണ് ഇതൊക്കെ കാണുവാന്‍ അവസരം ഒരുക്കിയത്.വെയിലിന്‍റെ കാഠിന്യം ഏറിയിരക്കുന്നു. തിരിച്ചു നടക്കണം.
പോകും വഴി ക്ഷേത്രത്തില്‍ നിന്നും എല്ലാവര്‍ക്കും ആവശ്യത്തിന് പായസം കിട്ടി.നല്ല രുചി.
കുട്ടനാടിന്‍റെ ഇടവഴികള്‍ താണ്ടി അടുത്ത തറവാടായ കാക്കളം തറവാട്ടിലേയ്ക്കാണ്.ഇവിടെയും ആരും തന്നെ താമസമില്ല.ആളനക്കം കേട്ടപ്പോള്‍ സ്വൈര്യമായി ഉറങ്ങി കിടന്ന നെരിച്ചീറുകള്‍ ചിറകടിച്ച് പുറത്തേക്ക് പറന്നു.
പഴയ ക്ലോക്ക് ഒരു എണ്ണം ഭിത്തിയില്‍ തൂങ്ങി കിടക്കുന്നു.അതിന്‍റെ മണിയടി നിലച്ചിട്ട് നാളേറിആയിരിക്കുന്നു.നാലുകെട്ടിലെ തുളസി ഉണങ്ങിയിരിക്കുന്നു. മഴക്കാലമായാല്‍ ഈ തൊടിയൊക്കെ വെളളത്താല്‍ നിറയും.
തറവാടുകള്‍ ഒക്കെ സന്ദര്‍ശിച്ചിരിക്കുന്നു. ഇനി ഒരല്‍പ്പം വിശ്രമിക്കണം.
സുഹൃത്തുക്കളെ വിശദമായി പരിചയപ്പെടണം. തൊട്ടടുത്തു തന്നെയാണ് മനോജേട്ടന്‍ താമസിക്കുന്നത്.വീടിന്‍റെ മുകളിലായിഅദ്ദേഹത്തിന്‍റെ സഹോദരനന്‍റെ ഒരു യോഗ കേന്ദ്രം ഉണ്ട്.അവിടെ ഞങ്ങള്‍ ഇരുന്നു. പറഞ്ഞറിയിക്കാനാവത്തൊരു ശാന്തത ആണ് ഇവിടെ.എല്ലാവരും വിശദമായി പരിചയപ്പെട്ടു.മങ്കൊമ്പിന്‍റെ ചരിത്രം ചര്‍ച്ച ചെയ്തു.
ഹിമാലയമുള്‍പ്പെടെ,ഭാരതവും വിദേശ രാജ്യങ്ങളും സഞ്ചരിച്ച് യോഗ,ആയുര്‍വ്വേദം കളരി തുടങ്ങിയവയുടെ സാധകനായ ശ്രീ.പ്രദീപ് അവര്‍കളുമായി ഇന്നത്തെ യാത്രയില്‍ ഒരല്‍പ്പനേരം. അംഗങ്ങള്‍ പരിചയപെടുകയും ചര്‍ച്ചയും നടത്തി. കുട്ടനാടിന്‍റെ കാര്‍ഷിക ചരിത്രവും സംസ്കാരവും നാശം സംഭവിച്ചു പോയ തറവാടുകളെ പറ്റിയുമൊക്കെ വിവരങ്ങള്‍ പങ്കുവച്ചു. കേരളത്തിലെ തറവാടുകള്‍ ഗ്രൂപ്പ് അംഗങ്ങളുടെ ഈ മഹത്തായ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും അദ്ദേഹം ആശംസിച്ചു.
തത്കാലം മങ്കൊമ്പിനോട് വിടപറയുകയാണ്.വിശപ്പിന്‍റെ കാഠിന്യം ഏറി വരുന്നെങ്കിലും മനസ്സ് നിറഞ്ഞതിന്‍റെ സന്തോഷത്തിലാണ് എല്ലാവരും.
വീണ്ടും തിരികെ തോണിയിലേറി അക്കരയ്ക്ക്.
ഇനി പോകേണ്ടത് കായംകുളം കൃഷ്ണപുരം കൊട്ടാരത്തിലേയ്ക്കാണ്.
ഉച്ച ഭക്ഷണത്തിനു ശേഷം യാത്ര തുടര്‍ന്നു.
ഇനി 50 കിമീ അധികം സഞ്ചരിക്കണം കൊട്ടാരത്തിലെത്താന്‍. കൂട്ടുകാരൊക്കെ ചെറുതായി ഒന്നു മയങ്ങി
അങ്ങനെ യാത്ര കൃഷ്ണപുരം കൊട്ടാരത്തിലെത്തി.കേരളത്തില്‍ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ചുവര്‍ ചിത്രം ഇവിടെയാണുള്ളത്.
( ഗജേന്ദ്ര മോക്ഷം)
പഴയ അഞ്ചല്‍ പെട്ടി (തപാല്‍ ബോക്സ്) ആണ് ആദ്യം നമ്മെ വരവേല്‍ക്കുന്നത്.യാത്ര സൗകര്യങ്ങളും, ആശയവിനിമയ ഉപാധികളും ഇല്ലാതിരുന്ന കാലത്തെ ഏക ആശ്രയമായിരുന്നു ഈ തപാല്‍പെട്ടി.
കൊട്ടാരത്തില്‍ എന്തോ അറ്റകുറ്റപണികള്‍ ഒക്കെ നടക്കുന്നു.സമയം 4.30 ആയിരക്കുന്നു. കൊട്ടാരം അടയ്ക്കാന്‍ സമയമായി എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.അതിനുമുമ്പ് നടുമുറ്റത്ത് സുഹൃത്തുക്കളോടൊപ്പം ഇരുന്നൊരു ഫോട്ടോ...
യാത്ര അവസാനിച്ചിരിക്കുന്നു... ഇനി മടക്കം...
5.45 ഓടെ തിരിച്ച് ആലപ്പുഴ എത്തി.
അടുത്ത യാത്രയില്‍ കാണാം എന്ന് പരസ്പരം യാത്ര പറഞ്ഞ്, ഒരു ദിവസത്തിന്‍റെ നല്ല ഓര്‍മ്മകളുമായി തിരികെ വീട്ടിലേയ്ക്ക്...
[ കായംകുളം കൃഷ്ണപുരം കൊട്ടാരം
തിങ്കള്‍ അവധി
പാസ് മുതിര്‍ന്നവര്‍ക്ക് -20
ക്യാമറ-40
മൊബൈല്‍ ക്യാമറ-10]

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...