കൊച്ചു കുഞ്ഞുങ്ങൾ
____________________
നമ്മുടെ വീടുകളിലെ കൊച്ചു കുഞ്ഞുങ്ങൾ വല്ല അബദ്ധവും ചെയ്തു പോയാൽ അവർക്ക് വളരെ ദയനീയമായി നമ്മുടെ കണ്ണുകളിലേക്കൊരു നോട്ടമുണ്ട്..
ഒരു ഗ്ലാസ് വീണുടഞ്ഞാൽ അല്ലെങ്കിൽ പാൽ തൂകി പോയാൽ വീട്ടിലെ സാധനങ്ങൾ കേടുവരുത്തിയാൽ കുഞ്ഞുങ്ങളെ അടിക്കുകയും തെറി വിളിക്കുകയും ചെയ്യുന്നതിന് പകരം , 🗯പോട്ടെ,,, സാരമില്ല,,, എന്ന് പറഞ്ഞ് സ മാധാനിപ്പിച്ച് വാരിയെടുത്തൊരു ഉമ്മ കൊടുക്കണം! അതിന് നമ്മളിൽ എത്ര പേർക്ക് കഴിയും⁉️
അങ്ങിനെ ചെയ്യുമ്പോൾ കുഞ്ഞുങ്ങളിൽ ഉണ്ടാവുന്ന ഒരു സുരക്ഷിത ബോധമുണ്ട്.
അതാണ് അവരെ ധീരരും സൽസ്വഭാവികളുമാക്കുക!പൊട്ടിയ ഗ്ലാസും തൂകിയ പാലും കേട് വന്ന സാധനങ്ങളും നമ്മുക്ക് വാങ്ങിച്ചെടുക്കാൻ കഴിയും, എന്നാൽ നമ്മൾ വഴക്ക് പറഞ്ഞ ആ നിഷ്കളങ്ക മനസ്സിനെ ഒരിക്കലും സ്വാന്തനപ്പെടുത്താൻ കഴിഞ്ഞെന്ന് വരില്ല.
ആ നിമിഷം മുതൽ കുഞുങ്ങൾക്ക് നമ്മളോട് പലതും ഭയത്താൽ മറച്ചുവെക്കാൻ തോന്നി തുടങ്ങും.
മുതിർന്നാൽ തന്നോട് മോശമായി പെരുമാറുന്നവരെ കുറിച്ചും ചൂഷണം ചെയ്യുന്നവരെ കുറിച്ചും മാതാപിതാക്കളോട് പറയാൻ മടി കാണിക്കും ,
അത് കൊണ്ട്
ആദ്യത്തെ ഏഴ് വർഷം നിങ്ങൾ മക്കളെ ലാളിക്കുക...
അടുത്ത ഏഴ് വർഷം നിങ്ങൾ അവർക്ക് സംസ്ക്കാരം പകർന്ന് നൽകുക..
പിന്നെ ഒരു ഏഴ് വർഷം നിങ്ങൾ അവരെ കൂട്ടക്കാരാക്കുക്..
പിന്നീട് നിങ്ങൾക്കവരെ സ്വതന്ത്രരായി വീടാം! !
ആദ്യത്തെ ഏഴ് വർഷം നിങ്ങൾ മക്കളെ ലാളിക്കുക...
അടുത്ത ഏഴ് വർഷം നിങ്ങൾ അവർക്ക് സംസ്ക്കാരം പകർന്ന് നൽകുക..
പിന്നെ ഒരു ഏഴ് വർഷം നിങ്ങൾ അവരെ കൂട്ടക്കാരാക്കുക്..
പിന്നീട് നിങ്ങൾക്കവരെ സ്വതന്ത്രരായി വീടാം! !
നിസ്സാര കാര്യങ്ങൾക്ക് മക്കളെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യാതിരിക്കുക .
മക്കളെ സ്നേഹിക്കുക,, അവരോടൊപ്പം എപ്പോഴും ഉണ്ടാകും എന്ന് ബോധ്യപ്പെടുത്തി കൊടുക്കുക!
🌱നന്മ വളരട്ടെ , തിന്മ തളരട്ടെ 🍂
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ