ആന്ധ്ര ലെപാക്ഷിയിലെ കല്‍തൂണ്‍
വാസ്തുവിദ്യയാലും ചിത്രപ്പണികളാലും ഏറെ പ്രസിദ്ധമാണ് ആന്ധ്രാപ്രദേശിലെ ലെപാക്ഷി. ചരിത്രപ്രാധാന്യമുള്ള ഈ ശിവക്ഷേത്രം ഇന്ത്യയിലെ നിഗൂഢമായ സ്ഥലങ്ങളിലൊന്നാണ്. ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത് കണ്ണുകള്‍ക്ക് വിശ്വസിക്കാനാകുന്നതിലുമപ്പുറമുള്ള കാഴ്ചയായ പൊങ്ങിക്കിടക്കുന്ന തൂണാണ്.
ക്ഷേത്രത്തിലെ 70 തൂണുകളില്‍ ഒരെണ്ണം മാത്രം നിലത്തുറച്ചല്ല നില്‍ക്കുന്നത്. വായുവിലാണെന്ന് തന്നെ പറയാം. യാതൊരുവിധ താങ്ങുമില്ലാതെയാണ് ഈ തൂണ്‍ നില്‍ക്കുന്നത്.
ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ വസ്തുക്കള്‍ തൂണിന് അടിയിലൂടെ അപ്പുറത്തെത്തിക്കുന്നത് ഇവിടെ കാണാം. ഇത് അവരുടെ ജീവിതത്തില്‍ ഐശ്വര്യം നിറയ്ക്കുമെന്നാണ് വിശ്വാസം.
പഴയകാല വാസ്തുവിദഗ്ധരുടെ ചില്‍പ ചാതുരിയായാണ് ഇത് വിലയിരുത്തി പോരുന്നത്. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങള്‍ പണിത അനേകം തച്ചുശാത്രകാരന്‍മാരില്‍നിന്ന് പിറന്ന അത്ഭുതമായാണ് ഇത് വിലയിരുത്തുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ