തൈകാട്ടുശ്ശേരി ഭഗവതി മനക്കലേക്കു 90% പുതിയ തലമുറ ഇന്നും പുച്ഛത്തോടെ കാണുന്ന പല കാര്യങ്ങളിൽ ചിലതാണ് ഉത്സവങ്ങളും അതിനോട് ആളുകൾക്കുള്ള താല്പര്യങ്ങളും.
നമ്മളിൽ പലരും ആ പുച്ഛം ഏറ്റുവാങ്ങേണ്ടി വന്നവർ ആവും..
എത്രയൊക്കെ പുച്ഛിച്ചാലും ഞങ്ങളെ ഇതിൽ പിടിച്ചു നിർത്തുന്ന ചിലത് ഉണ്ട്.. പുച്ഛിച്ചുതളളുന്നതിന് മുൻപ് നിങ്ങൾ എല്ലാം അറിഞ്ഞിരിക്കേണ്ട ചിലത്..
ടീവിയിലും യൂട്യുബിലും ഇരുന്നു ഉത്സവം കണ്ടാൽ പോരാ. വൃശ്ചിക മഞ്ഞും മുതൽ മീനച്ചൂടും മേടവെയിലും കൊണ്ട് ഉത്സവം കാണണം.. ജീവിതത്തിൽ ഒരിക്കലെങ്കിലും..
തിരക്കും പൊടിയും മണ്ണും കാറ്റും കൊണ്ട് നടക്കണം... പാദസരങ്ങൾക് ചെവികൊടുക്കാതെ വാദ്യ സ്വരങ്ങൾ തിരയണം.. മനസ്സ് തുറന്ന് നിനക്ക് കാണാൻ കഴിയുമ്പോൾ നിന്റെ കാഴ്ചകളിൽ കുറെ മനുഷ്യർ വരും. പണവും ജാതിയും മതവും ചിന്തകളിൽ ഇല്യാത്ത ഒരു കൂട്ടം ആളുകൾ..
ചിരിച്ചും സന്തോഷിച്ചും നടക്കാൻ ആ ഒരു ദിവസം നീക്കി വെച്ച കുറച് ആളുകൾ... അവരുടെ ഒരുമയും ചിരിയും നീ പഠിക്കണം. പിന്നെയും അടുത്തടുത്ത് ചെല്ലുമ്പോൾ ഒരു വർഷത്തെ കാത്തിരിപ്പും സ്വപ്നങ്ങളും യാഥാർഥ്യം ആയത് സന്തോഷത്തോടെ നോക്കി നിൽക്കുന്ന കുറച്ചു പേർക്ക് പുറകിൽ, എത്ര കേട്ടാലും മതിവരാത്ത സിംഫണികൾ കേൾക്കും.
നിന്റെ മനസിനെ ശുദ്ധമാകാൻ കഴിവ് ഉള്ള ദേവാസുര താളം.. അവിടെ നീ കാണും , പ്രായവും ദീനങ്ങളും മറന്ന് ആ കലയോട് ഉള്ള അടങ്ങാത്ത ആവേശം കൊണ്ട് അതിനു വേണ്ടി ജീവിതം മാറ്റി വെച്ച കുറച്ചു മനുഷ്യരെ.. പ്രായം തളർത്താത്ത ആവേശം കൊണ്ട് ഇറങ്ങി തിരിച്ചവർ..
അതിനുപുറകിൽ വെളിച്ചം വിതറി സൂര്യനെക്കാൾ പ്രൗഢിയിൽ കത്തുന്ന കുത്തുവിളക്കുകൾ പിടിച്ചുനില്കുന്നവന്റെ മുഖത്തെ സന്തോഷവും അർപ്പണവും.
അതിനു പുറകിൽ പൊന്പ്രഭയിൽ നിരന്നു നിൽക്കുന്ന ഗജവീരന്മാർ.. പരസ്പരം മുട്ടി ഉരുമ്മി നിൽക്കുന്ന അവർക്കും പറയാൻ ഉണ്ടാവും ഇതിൽ പങ്കുചേരാൻ കഴിഞ്ഞതിന്റെ സന്ദോഷം..
നിരന്നു നിൽക്കുന്ന ഗജ നിരക്ക് താഴെ നീ ഭൂമിയിലെ ഏറ്റവും സത്യം ഉള്ള തൊഴിൽ ചെയ്യുന്നവരെ കാണും.. ഊണും ഉറക്കവും ഉപേക്ഷിച് ഉത്സവ പറമ്പുകൾതോറും അലയുന്നവർ.. അവരുടെ കയ്യിൽ നീണ്ട വടി കണ്ടു വെറുപ്പ് തോന്നുക ആണെങ്കിൽ അതിലേക്കു സൂക്ഷിച്ചു നോക്കണം, ആന എന്ന ആ വിസ്മയത്തോടുള്ള അടങ്ങാത്ത സ്നേഹവും, വീട്ടിലേ കഷ്ടപ്പാടുകളും പട്ടിണിയും, സ്വന്തം ജീവനും, പിന്നെ ആ ഉത്സവം ഭാഗിയായ് അവസാനിപ്പിക്കാൻ ഉള്ള പ്രാർത്ഥനയും എല്ലാം കൂട്ടി ആണ് അത് പിടിച്ചിരിക്കുന്നതെന്ന് നീ കാണും.
ഗജനിരക് മുകളിൽ ആലവട്ടങ്ങളും വെഞ്ചാമരവും മുത്തുക്കുടകളുമായി ഉത്സവം കൊഴുപ്പിക്കാൻ ഉള്ള നിയോഗം കിട്ടിയവർ അവരുടെ കടമ ഭംഗിയായി ചെയ്യുന്നുണ്ടാവും..
എലാം കഴിഞ്ഞു വേലകൾ കാവുതീണ്ടുമ്പോൾ ഉള്ള വിട ചൊല്ലി പിരിയുന്ന നൊമ്പര കാഴ്ചകളും കാണണം.
എഴുന്നള്ളിപ് കഴിഞ്ഞു ചമയങ്ങൾ അഴിച്ചു പിരിയാൻ തയ്യാറാവുന്ന ഗജവീരന്മാരുടെ അടുക്കൽ ചെല്ലണം.. പൂരപ്പറമ്പിൽ ഉയർന്നു കേൾക്കുന്ന ശബ്ദങ്ങളെ എല്ലാം മൗനം കവരുന്ന നിമിഷം.. അതിന്റെ വിങ്ങൽ നിന്റെ ഉള്ളിലും അറിയും...
അങ്ങനെ കാഴ്ചകൾ എല്ലാം കണ്ടുകൊണ്ട് നീ ഉത്സവം തീരുന്ന വരെ അങ്ങനെ നടക്കണം.
കച്ചവടക്കാരും കൂട്ടരും സാധനങ്ങൾ പൊതിഞ്ഞു കെട്ടി അടുത്ത ഉത്സവം കൂടാൻ ഉള്ള ധിറുതിയിൽ ആവും
എല്ലാം കഴിഞ്ഞു ആനകളും വാദ്യക്കാരെയും പിരിച്ചു വിട്ട് തിരിച്ചു നടക്കുന്ന ആളുകളെ ശ്രദ്ധിക്കണം.. അവർക്ക് പറയാൻ ഉള്ള ആ ദിവസത്തിന്റെ സന്തോഷങ്ങൾ കേൾക്കണം.
അടുത്ത ഉത്സവത്തിന് ഉള്ള ചർച്ച അവിടെ തുടങ്ങിയിട്ടുണ്ടാവും. ഒപ്പം തന്നെ ജീവിതത്തിന്ടെ തിരക്കുകളിലേക്ക് ഉള്ള ഓട്ടവും അവിടെ തുടങ്ങും.. പിരിയുമ്പോളും അവർക്ക് പറയാൻ ഉള്ളത് ജോലിയും പഠിപ്പും പ്രാരാബ്ധങ്ങൾക്കും പ്രതിസന്ധികൾക്കും ഇടയിൽ ഉഉര്ജം പകരാൻ ഉള്ള ഒരു കാത്തിരിപ്പിന്ടെ കഥ മാത്രം ആണെന്ന് നിനക്ക് മനസ്സിലാവും.. അടുത്ത ഉത്സാവകാലത്തിനുള്ള കാത്തിരിപ്പിന്റെ കഥ ..
ഇത്രയും വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാവുന്ന ഒന്നല്ല ഇതൊന്നും..
മനസിലാവണമെങ്കിൽ ഇതൊക്കെ അനുഭവിക്കണം ആസ്വദിക്കണം ഒപ്പം ഇതൊക്കെ നിലനിർത്താൻ ഉള്ള മനസ്സും വേണം.
ഇതെല്ലാം ഒരു ഭാഗ്യം ആണ്.. ഒരു നല്ല സംസ്കാരത്തിൽ ഭാഗമാവാൻ ഉള്ള നിയോഗം..
ഇതൊക്കെ മനസിലാവുന്ന ദിവസം നീ അറിയും.. നിന്റെ കള്ളും, കഞ്ചാവും, dj പാർട്ടിയും, പെണ്ണും, പണവും, ഉയർന്ന ജീവിതസാഹചര്യങ്ങളും തരുന്ന സുഖം അല്ല ലോകം എന്ന്..
അതിനേക്കാൾ എല്ലാം സന്തോഷവും ലഹരിയും ഇതിൽ ഉണ്ടെന്ന്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ