കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം
"ദുര്‍ഗ്ഗാം ഞ്ചാപി മൃദംഗ ശൈലനിലയാം
ശ്രീ പോര്‍ക്കലീ ഇഷ്ടദാം, ഭക്ത്യാനിത്യമുപാസ്മഹെ
സപദിന കൂര്‍വ്വഞ്ചമീ മംഗളം"
കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പൗരാണിക ക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം. കേരളസിംഹം വീരപഴശ്ശിരാജയുടെ കുലദേവതാ ക്ഷേത്രമാണ് മൃദംഗശൈലേശ്വരി ക്ഷേത്രം. പരശുരാമന്‍ സൃഷ്ടിച്ച108 ക്ഷേത്രങ്ങളില്‍ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു. കഥകളിയിലെ പ്രസിദ്ധ വന്ദനശ്ലോകമായ മാതംഗാനനമജ് വാസരമണീംٹ എന്ന കാവ്യം ഇവിടെ വെച്ചാണത്രേ രചിച്ചത്. ഇത് ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തിയായ പോര്‍ക്കലി ഭഗവതിയെ സ്തുതിക്കുന്നതാണ്.
ദേവലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ ഒരു മിഴാവു വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവു കുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തില്‍ അതുമാറി മിഴാക്കുന്ന്- മൊഴക്കുന്ന് എന്നിങ്ങനെ ഇന്നെത്തത് മുഴക്കുന്നു എന്ന പേരില്‍ എത്തി നില്‍ക്കുന്നു. ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മിഴാവ് വീണതെന്നു വിശ്വസിക്കപ്പെടുന്നു.
"ദുര്‍ഗ്ഗാം ഞ്ചാപി മൃദംഗ ശൈലനിലയാം
ശ്രീ പോര്‍ക്കലീ ഇഷ്ടദാം, ഭക്ത്യാനിത്യമുപാസ്മഹെ
സപദിന കൂര്‍വ്വഞ്ചമീ മംഗളം"
ദക്ഷിണഭാരതത്തിലെ അതി പൗരണിക ഗ്രാമമായ മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരിദേവീ ക്ഷേത്രം. പരശുരാമനാല്‍ പ്രതിഷ്ഠിതമായ 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ അതിമഹത്വം ഉദ്ഘോഷിക്കുന്നതാണ് ഈ ക്ഷേത്രം.
നിസ്വാര്‍ത്ഥമായ ഭക്തിയോടുകൂടി നിത്യമെന്നേന ക്ഷേത്രത്തിലത്തി നെയ് വിളക്കേന്തി ദേവിക്ക് മുന്നില്‍ നിന്ന് മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ ഏത് അസാധ്യകാര്യവും സാധിച്ചു കൊടുക്കുന്ന ക്ഷിപ്രപ്രസാദിനിയായ - ശത്രുസംഹാരരൂപിണിയായ മഹാദേവിയാണ് ശ്രീ മൃദംഗശൈലേശ്വരിദേവീ.
വാദ്യങ്ങളുടെ മാതാവായും ദേവവാദ്യമായും അിറയപ്പെടുന്ന മൃദംഗം അഥവാ മിഴാവ് ദേവലോകത്തുനിന്നും പിറന്നു വീണ ശൈലമത്രേ മൃദംഗ ശൈലം. മൃദംഗരൂപത്തില്‍ മഹാദേവി സ്വയംഭൂവായ് ഉയര്‍ന്നുവന്നെന്നും ആ ചൈതന്യത്തെ ആവാഹിച്ച് പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്നും സംഗീതരൂപിണിയായ ദേവിയുടെ നാദം മുഴങ്ങുന്ന കുന്നായതിനാല്‍ ഈ പ്രദേശം 'മുഴങ്ങിയകുന്ന്' എന്നും അത ് ലോപിച്ച് മുഴക്കുന്നായെന്നും പറയപ്പെടുന്നു. മൃദംഗശൈലം എന്ന വാക്കിന്‍റെ മലയാളപദം മിഴാവ്കുന്ന് എന്നാണ്. മിഴാവ്കുന്ന് ലോപിച്ച് മുഴക്കുന്നായെന്നും വിശ്വസിക്കപ്പെടുന്നു. ശ്രീകോവിലിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത് വാതില്‍മാടത്തിലാണ് ദേവി മിഴാവ് രൂപത്തില്‍ സ്വയംഭൂവായ സ്ഥാനം.
കൊട്ടാരക്കര തമ്പുരാന്‍റെ രാമനാട്ടത്തില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ട് കോട്ടയം തമ്പുരാന്‍ കഥകളി സൃഷ്ടിച്ചതും ഈ ക്ഷേത്രസന്നിധിയില്‍വച്ചാണ്. ബകവധം, കിര്‍മീരവധം, കല്യാണ സൗഗന്ധികം,നിവാതകവചകാലകേയവധം എന്നീ ആട്ടക്കഥ രചിച്ചതും ഈ ക്ഷേത്രത്തില്‍ വെച്ചാണ്.
"മാതംഗാനന മബ്ജവാസരമണിം
ഗോവിന്ദ മാദ്യം ഗുരും
വ്യാസം പാണിനി ഗര്‍ഗ്ഗ നാരദകണാം
ദാദ്വാന്‍ മുനീന്ദ്രാന്‍ ബുധാന്‍
ദുര്‍ഗ്ഗാംഞ്ചാപി മൃദംഗശൈലനിലയാം
ശ്രീപോര്‍ക്കലീമിഷ്ടദാം
ഭക്ത്യാനിത്യമുപാസമഹെ സപദി ന:
കുര്‍വ്വന്ത്വമീ മംഗളം"
ഗോവിന്ദ മാദ്യം ഗുരും
വ്യാസം പാണിനി ഗര്‍ഗ്ഗ നാരദകണാം
ദാദ്വാന്‍ മുനീന്ദ്രാന്‍ ബുധാന്‍
ദുര്‍ഗ്ഗാംഞ്ചാപി മൃദംഗശൈലനിലയാം
ശ്രീപോര്‍ക്കലീമിഷ്ടദാം
ഭക്ത്യാനിത്യമുപാസമഹെ സപദി ന:
കുര്‍വ്വന്ത്വമീ മംഗളം"
എന്ന് കഥകളിയുടെ വന്ദനശ്ലോകത്തിലൂടെ സ്തുതിക്കപ്പെടുന്ന മൃദംഗശൈലേശ്വരിദേവിയുടെ മഹത്വം ദേശവും കാലവും കടന്ന് ഈ ലോകമാകെ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
കഥകളിയുടെ ഉത്ഭവം ഇവിടെ നിന്നാണെന്ന് പറഞ്ഞുവല്ലോ? തമ്പുരാന്‍ കഥകളിയിലെ വേഷവിധാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സ്ത്രീവേഷം അദ്ദേഹത്തിന് വേണ്ടവിധം തോന്നായ്കയാല്‍ ഇവിടെ ധ്യാനനിരതനാവുകയും പിന്നീട് ക്ഷേത്രക്കുളത്തില്‍ ദേവി തന്നെ ആ രൂപം പ്രത്യക്ഷപ്പെടുത്തി കാണിച്ചുകൊടുത്തു എന്നതും ചരിത്രമാണ്. ഇന്നും ആ സ്ത്രീ വേഷം തന്നെയാണ് കഥകളിയില്‍ ഒരുമാറ്റവും വരുത്താതെ നിലവിലുള്ളത്.
കേരളസിംഹം വീരകേരളവര്‍മ്മ പഴശ്ശിരാജയുടെ കുലദേവതയായ ശ്രീപോര്‍ക്കലി എന്നും പുകള്‍പെറ്റ മൃദംഗശൈലേശ്വരിദേവി സരസ്വതിയായും ലക്ഷ്മിയായും കാളിയായും ഭിന്നഭാവങ്ങളില്‍ കുടികൊള്ളുന്നു. നാം ഏത് ഭാവത്തില്‍ പ്രാര്‍ത്ഥിക്കുന്നുവോ ആ ഭാവത്തില്‍ നമ്മില്‍ പ്രസാദിക്കുമെന്ന് സാരം.
പുരളീരാജാക്കന്മാരുടെ കുലദേവതാക്ഷേത്രം എന്ന നിലയില്‍ കോകില സന്ദേശകാവ്യത്തിലും മറ്റും ഉദ്ഘോഷിക്കുന്ന ഈ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള ഗുഹാക്ഷേത്രത്തില്‍ വെച്ച് യുദ്ധത്തിന് പോവുന്നതിനു മുന്നോടിയായി പുരളിരാജാകډാര്‍ ദേവിക്ക് ബലിതര്‍പ്പതണം നടത്തിയിരുന്ന വേളയില്‍ ദേവി പോരില്‍ കലിതുള്ളുന്ന കാളിയായി, പാര്‍ക്കാളി - പോര്‍ക്കലി - ശ്രീ പോര്‍ക്കലിയായി എല്ലാ അനുഗ്രഹങ്ങളും ചൊരിഞ്ഞിരുന്നുവെന്ന് ഐതീഹ്യം പറയുന്നു. ദക്ഷിണഭാരതത്തിലെ എല്ലാ പോര്‍ക്കലീ ക്ഷേത്രങ്ങളുടെയും ആരുഢമാണിവിടം. ഇന്ന് ഈ ഗുഹാക്ഷേത്രം നിലവിലില്ല. അതിന്‍റെ അവശിഷ്ടങ്ങള്‍ മാത്രമാണുള്ളത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ