kannanchira sree vishnumaya temple (history)
ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വിശ്വവിഖ്യാതമായ ഐതിഹ്യമാലയില്‍ പരാമര്‍ശമുള്ള ഏകമൂലസ്ഥാനവും വിഷ്ണുമായ സന്നിധിയുമായ കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം ഏറെ പുകള്‍പേറ്റതത്രേ!
പുണ്യപുരാതനമായ ഈ സന്നിധിയില്‍ നിന്നുമാണ് മറ്റ് ചാത്തന്‍ സ്വാമിമഠങ്ങളുടെ ഉത്ഭവം. അതുകൊണ്ടു തന്നെയാണ് കണ്ണന്‍ചിറ മൂലസ്ഥാനമായി അറിയപ്പെടുന്നതും. ഭൂലോക വൈണ്ഠമായ ഗുരുപവനപുരിക്കടുത്ത് സ്ഥിതിചെയ്യുമ്പോള്‍ തന്നെ സ്ഥല മാഹാത്മ്യ മേറുന്നു.
പുണ്യപുരാതനമായ ഈ സന്നിധിയില്‍ നിന്നുമാണ് മറ്റ് ചാത്തന്‍ സ്വാമിമഠങ്ങളുടെ ഉത്ഭവം. അതുകൊണ്ടു തന്നെയാണ് കണ്ണന്‍ചിറ മൂലസ്ഥാനമായി അറിയപ്പെടുന്നതും. ഭൂലോക വൈണ്ഠമായ ഗുരുപവനപുരിക്കടുത്ത് സ്ഥിതിചെയ്യുമ്പോള്‍ തന്നെ സ്ഥല മാഹാത്മ്യ മേറുന്നു.
ശ്രീ പരമേശ്വരന്‍ ഭൂതഗണങ്ങളുമായി പള്ളിവേട്ടയ്ക്കു പോകുമ്പോള്‍ കാനനമദ്ധ്യത്തില്‍ ഊഞ്ഞാലാടികൊണ്ടിരിക്കുന്ന "കൂളിവാക" എന്ന അതി സുന്ദരിയായ കാനനസ്തീയെ കാണുകയും ദേവന്‍ അനുരക്തനാവുകയും ചെയ്യുന്നു. എന്നാല്‍ സംഹാര മൂര്‍ത്തിയുടെ തേജസ്സിനെ ഉള്‍ക്കൊള്ളുവാന്‍ കെല്പില്ലാത്തവളാണ് താനെന്നറിഞ്ഞ സംഭ്രമിച്ച പാര്‍വ്വതി ഭക്തരായ കൂളിവാക പര്‍വ്വത നന്ദിനിയെ പ്രത്യക്ഷപ്പെടുത്തി തന്‍റെ ധര്‍മ്മ സങ്കടമുണര്‍ത്തുന്നു. അനന്തരം സാക്ഷാല്‍ പാര്‍വതീദേവി തന്നെ കൂളിവാകയായി കൈലാസ നാഥനുമായി സംഗമിയ്ക്കുകയും കാനനവാസനായ സത്രുസംഹാരമൂര്‍ത്തിയായ് വിഷ്ണുമായ അവതരിക്കുകയും ചെയ്യുന്നു.
അവതാരലക്‌ഷ്യം തീരുന്നതുവരെ വിഷ്ണുമായയെ വളര്‍ത്തുവാന്‍ കൂളിവാകയെ എല്പിച്ചതിനുശേഷം മഹേശ്വര മഹേശ്വരിമാര്‍ കൈലാസം പൂകുന്നു. ഈ ശാക്തേയ ശക്തിയായ വിഷ്ണുമായ തന്നെയാണ് രൗദ്രഭാവത്തില്‍ എവിടെ കുടികൊള്ളുന്നത്.
ചരിത്രവും, ഐതിഹ്യവും, പാരമ്പര്യവും സമഞ്ജസിക്കുന്ന ഈ ക്ഷേത്രത്തിന്‍റെ കാലഗണന ഒരു ദൈവ ദൈവജ്ഞന്‍മാര്‍ക്കും കൃത്യമായി പ്രവചിക്കുവാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ആയിരത്തിലപ്പുറം വര്‍ഷം പഴക്കമുണ്ട് എന്നാണ് ചരിത്ര ജ്യതിഷ പണ്ഡിതന്മാരുടെ ഭാഷ്യം. മച്ചിന്‍റെ ശ്രീലകത്ത് ഭൂവനേശ്വരിയോടൊപ്പം വാഴുവാനാണ് സ്വാമിക്കിഷ്ടം അതിനാല്‍ ക്ഷേത്രപുനര്‍ നിര്‍മ്മാണം ഇവിടെ അപ്രാപ്യമാകുന്നു. കളരിയില്‍ സര്‍വ്വാഭിഷ്ടദായകനും സര്‍വ്വ വിഘ്ന നിവാരണകരായ ഭൂതനുമായ ശ്രീ മഹാഗണപതിയും വൃക്ഷചുവട്ടില്‍ ശ്രീഭഗവതിയും അഭയവരദായകരായി നിലകൊള്ളുന്നു. മുല്ലത്തറയില്‍ പ്രസിദ്ധ നായര്‍ തറവാടായ പാലിയത്ത് ഗുരുകാരണവന്മാരേയും തറവാട്ടിലെ വല്യച്ഛന്‍മാര്‍ക്കൊപ്പം കുടിയിരിത്തിയിട്ടുണ്ട്. അതിനരികെ നാനാജാതി മതസ്ഥര്‍ക്കും അനുഗ്രഹമേറിക്കൊണ്ട് കുട്ടുപ്പാവയുടെ സ്മാരക പ്രതിഷ്ഠയുണ്ട് കണ്ണന്‍ചിറ തറവാട്ടില്‍ എത്തിപ്പെട്ട കുട്ടു എന്ന് വിളിക്കുന്ന ഈ മുസ്ലീം യുവാവ് മാന്ത്രിക വിദ്യയും കളരി അഭ്യാസവും പഠിച്ച് ഈ തറവാടിന്‍റെ ആശ്രിതനായി നാനാദിക്കുകളിലും പ്രസിദ്ധനാവുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ദേഹവിയോഗത്തിന് ശേഷം ആചൈതന്യത്തെ ഗുരുനാഥന്‍റെ വലതു ഭാഗത്ത് പ്രതിഷ്ടിചാരാധിക്കുന്നു. നാനാമതസ്ഥരുടെയും കാര്യ സാദ്ധ്യങ്ങള്‍ക്ക് കുട്ടുപ്പാവയുടെ ആരാധന അതിവിശിഷ്ടരായ ഫലാനുഭവങ്ങള്‍ നല്‍കുന്നു. അനേകം തറവാട്ടുകാര്‍ സേവിച്ചു പഠിച്ച് പോയിട്ടുണ്ട്. അവരില്‍ പ്രസിദ്ധരായ ഉണ്ണീരി, കണ്ടരു മുത്തപ്പന്‍മാരുള്‍പ്പെടെ ഒട്ടനവധി മഹാന്മാക്കള്‍.
വിഷ്ണുമായ സന്നിധിക്കു മുന്‍പില്‍ പാതിരിക്കുന്നത്ത് മനക്കാര്‍ കുടിവെച്ച നാഗപ്രതിഷ്ഠയുണ്ട്. മുള്ളത്തറയുടെ വടക്കുവാതില്‍പുറത്ത് വിഷ്ണുമായ ഗണങ്ങളായ ചാത്തന്മാരും, കരിങ്കുട്ടിയും ഗുരുതിപൂജയില്‍ സംപ്രീതരാകുന്ന ഭൂതഗണങ്ങളുമുണ്ട്. മുല്ലത്തറ കലശം ഗുരുതി തര്‍പ്പണത്താല്‍ അവിടെ നടത്തപ്പെടുന്നു. ഇപ്പോഴത്തെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മുല്ലപ്പള്ളി ശങ്കരനാരായണന്‍ ഭാട്ടതിരിപ്പടാണ്. ശിവ ഗൌരീലയ ഭാവങ്ങളുടെ ശക്തിസ്ഥലിയില്‍ നിന്നുകൊണ്ട് മനമുരുകി വിളിച്ചപേഷിക്കുന്നവര്‍ക്ക് സര്‍വ്വപ്രശ്നങ്ങള്‍ക്കും പരിഹരിക്കപ്പെടുകയും വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹവശാല്‍ സര്‍വ്വമംഗളങ്ങളും ഭവിക്കുകയുംചെയ്യുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ