ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഉടുപ്പി ശ്രീകൃഷ്ണൻ



ഉടുപ്പി ശ്രീകൃഷ്ണൻ

ശ്രീകോവിലിൽ
പിന്തിരിഞ്ഞിരിക്കുന്ന ഒരേ ഒരു പ്രതിഷ്ഠ ഉഡുപ്പി കൃഷ്ണന്റ മാത്രമേ ഉള്ളൂ . ഇവിടെ കൃഷ്ണൻ ഒരു കുട്ടിയായി, കൈയ്യില്‍ തയിരു കലക്കുന്ന മത്തും എടുത്തു കൊണ്ടു നില്‍ക്കുന്ന രൂപമാണ്.
'ദിഗ്വാസസം കനക ഭൂഷിത ഭൂഷിതാംഗം'
പറയുന്ന സുന്ദര രൂപം.
അരയില്‍ ഒരു പട്ടുകോണകം പോലും ഇല്ല. എന്നാലോ യശോദ അണിയിച്ചിട്ടുള്ള ആഭരണങ്ങള്‍ എല്ലാം അണിഞ്ഞീട്ടും ഉണ്ട്. ശ്രീകോവിലിന്റെ പിന്നിലെ
കിളിവാതിലിലൂടെ സ്വർണ്ണാലങ്കാരങ്ങളാൽ മൂടി വിടര്‍ന്ന കണ്ണുകളോടെ നില്‍ക്കുന്ന കരിങ്കറുപ്പനായ കൃഷ്ണനെ കാണാൻ എന്തു ഭംഗ്യാന്നോ?
എന്തിനാ കണ്ണൻ ഇങ്ങിനെ തിരിഞ്ഞു നിന്നത് ന്നറിയാമോ?
ഭക്തിയുടെ മഹത്വവും കണ്ണന്റെ ഭക്തവാത്സല്യവും മനസ്സിലാക്കിത്തരുന്ന ഒരു സംഭവം ഇതിനു പിന്നിലുണ്ട്.
അബ്രാഹ്മണനായ കനകദാസര്‍ തികഞ്ഞ കൃഷ്ണ ഭക്തനായിരുന്നു. അദ്ദേഹത്തിന് ക്ഷേത്രത്തില്‍ പോയി കണ്ണനെ കാണണമെന്ന് അടക്കാനാവാത്ത ആഗ്രഹം തോന്നി. പക്ഷേ എന്താ ചെയ്യാ? അയിത്തം കല്പിച്ച കീഴ്ജാതിക്കാർ
ക്ഷേത്രത്തിനു മുന്നിലെ വഴിയിൽപ്പോലും
വരാൻ പാടില്ലാത്ത കാലമായിരുന്നു അത്. അദ്ദേഹം എന്നും ക്ഷേത്രത്തിന്റെ പുറകിലിരുന്ന് കണ്ണനെ മനസ്സിൽ കണ്ട് കീർത്തനങ്ങൾ പാടുക പതിവായിരുന്നു. ഒരോ ദിവസം കഴിയും തോറും അദ്ദേഹത്തിന് കണ്ണനെ കാണാനുള്ള കൊതി കൂടിക്കൂടി വന്നു. ഒരു ദിവസം അദ്ദേഹം ഹൃദയം പൊട്ടുന്ന സങ്കടത്തോടെ പാടി
"കൃഷ്ണാ നീ ബേഗനെ ബാരോ...’
ബേഗനേ ബാരോ മുഖവന്നീ തോരോ'
കൃഷ്ണാ നീ വേഗം വരൂ
വേഗം വരൂ, ആ തിരുമുഖം ഒന്ന് കാണിയ്ക്കൂ
കാലലന്ദിഗേ ഗജ്ജെ നീലദ ബാവുലി നീലവർണ്ണനെ നാട്യവാടുത്ത ബാരോ
കാലിൽ പാദസരമിട്ട്, നീല നിറമുള്ള കൈവളയിട്ട്, നീലവർണ്ണാ നൃത്തം ചെയ്തുകൊണ്ടു വരൂ
ഉടിയല്ലി ഉടിഗജ്ജെ,ബെരളല്ലി ഉങ്ങുര;
കോരളോളൂ ഹാകിദ വൈജയന്തി മാലേ
അരയിൽ മണികെട്ടിയ അരഞ്ഞാണമിട്ട് വിരലിൽ മോതിരമിട്ട് കഴുത്തിൽ വൈജയന്തി മാല ഇട്ടുകൊണ്ടു വരൂ
കാശീ പീതാംബര കൈയ്യല്ലി കൊളലു മെയ്യോളൂ പൂസീത ശ്രീഗന്ധ ഗമഗമ
കാശി മഞ്ഞപ്പട്ടുടുത്ത് കയ്യിൽ ഓടക്കുഴൽ പിടിച്ച് ദേഹത്ത് പൂശിയ ചന്ദനഗന്ധവുമായി വരൂ
( കാശിയിലെ പട്ട് അതി വിശേഷമാണ്)
തായികേ ബായല്ലീ മുജ്ജഗവന്ന തോരോ ജഗദോദ്ദാരകാ നമ്മ ഉഡുപ്പീ ശ്രീകൃഷ്ണാ
വാ തുറന്നു മൂവുലകവും അമ്മയെ കാണിച്ച ഉഡുപ്പിയിലുള്ള ജഗദോദ്ധാരകനായ ശ്രീകൃഷ്ണാ വരൂ
അവസാനത്തെ വരി പാടിയതും അദ്ദേഹം കരഞ്ഞുപോയി. തന്റെ കുഞ്ഞി വായ്ക്കുള്ളിൽ സർവ്വപ്രപഞ്ചവും കാണിച്ചുകൊടുത്ത കണ്ണാ ഈ ജഗത്തിനെ ഉദ്ധരിക്കുന്ന നിനക്ക് എന്റെ മുന്നിൽ ഒന്നു വരാൻഎന്താണ് പ്രയാസം? എന്നീട്ടും വന്നില്ലല്ലോ എന്ന ഒരു പരിഭവം കൂടി ഈ വരികളിൽ ഉണ്ട്. ആ ഭക്തന്‍റെ സങ്കടം സഹിക്കാൻ വയ്യാതായപ്പോൾ കണ്ണനും ഭക്തവാത്സല്യത്താൽ തളർന്നുപോയി. പെട്ടെന്ന് കണ്ണൻ പുറകിലേക്ക് തിരിഞ്ഞു. തന്റെ കൈയിലുള്ള മത്തു കൊണ്ടു ചുവരില്‍ ദ്വാരങ്ങൾ ഉണ്ടാക്കി കനകദാസര്‍ക്ക്‌ ദര്‍ശനം നല്‍കി. പിന്നീട് ആ വിഗ്രഹത്തെ പഴയതുപോലെ
തിരികെ വയ്ക്കാൻ ആർക്കും ധൈര്യം വന്നില്ല. അതുകൊണ്ട് ശ്രീകോവിലിൽ പിന്തിരിഞ്ഞിരിക്കുന്ന ഉഡുപ്പി കൃഷ്ണൻ ഭക്തവാത്സല്യത്തിന്റെ പ്രതീകമായി ഇന്നും നിലകൊള്ളുന്നു.
കണ്ണാ ഈ അക്ഷരപ്പൂക്കൾ ആ തൃപ്പാദത്തിൽ പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...