ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എന്താണ് വൈജയന്തി വേൽ ?




എന്താണ് വൈജയന്തി വേൽ ?
മഹാഭാരതത്തിലെ സൂര്യപുത്രനായ കർണ്ണന്റെ കൈവശമുണ്ടായിരുന്ന ഇന്ദ്രദത്തമായ ഒരു വേൽ. ഇതിനെ വൈജയന്തി ശക്തിയെന്നും പറയും .
അർജുനനെ വധിക്കാനായി കർണ്ണൻ ഇത് സൂക്ഷിച്ചുവെങ്കിലും , കൃഷ്ണന്റെ തന്ത്രപരമായ ഇടപെടലിനാൽ , ഘടോൽക്കചന്റെ മേൽ പ്രയോഗിച്ചു കർണ്ണൻ ഇതിനെ ഫലശൂന്യമാക്കി . ഈ വേൽ ഒരാൾക്ക്‌ ജീവിതത്തിൽ ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന ഒന്നായിരുന്നു . ഉപയോഗശേഷം ഈ ശക്തി ഇന്ദ്രന്റെ പക്കലേക്ക് മടങ്ങിപ്പോയി .
ഏകപുരുഷഘാതിനി കർണ്ണന് ലഭിക്കുവാനുണ്ടായ സാഹചര്യം
കുരുക്ഷേത്രയുദ്ധം ആസന്നമായ നാളുകളിൽ ഒരു ദിവസം ദേവന്മാരുടെ രാജാവായ ഇന്ദ്രൻ ഇങ്ങനെ ചിന്തിച്ചു . തന്റെ പുത്രന്റെ [ അർജുനൻ ] മുഖ്യ ശത്രുവാണ് കർണ്ണൻ. സൂര്യപുത്രനായ അദ്ദേഹം അർജുനന് പോന്ന എതിരാളിയാണ് . എന്നാൽ പിതാവായ സൂര്യദേവൻ നൽകി അനുഗ്രഹിച്ചിട്ടുള്ള ആജന്മസിദ്ധ " കവചകുണ്ഡലം " ധരിച്ചിരിക്കും കാലം കർണ്ണന് മരണമില്ല .
അങ്ങനെ മരണമില്ലാത്ത കർണ്ണൻ തന്റെ പുത്രന്റെ കാലനായി ഭവിക്കും. അതിനാൽ ഏതു വിധേനയും കർണ്ണനിൽ നിന്നും അത് കൈക്കലാക്കണം. ഇന്ദ്രന്റെ ഇപ്രകാരമുള്ള വിചാരം ജ്ഞാനദൃഷ്ടിയാൽ അറിഞ്ഞ സൂര്യഭഗവാൻ ഒരുദിവസം രാത്രിയിൽ പുത്രനായ കർണ്ണൻ ഉറങ്ങുന്ന വേളയിൽ , അദ്ദേഹത്തിന്റെ സ്വപ്നത്തിൽ ഒരു ബ്രാഹ്മണവേഷത്തിൽ പ്രത്യക്ഷപ്പെട്ടു.
ഉപചാരപൂർവ്വം വന്ദിച്ച കർണ്ണനോട് സൂര്യൻ അദ്ദേഹത്തിന്റെ ജന്മരഹസ്യം ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് ജനിച്ചപ്പോൾ കർണ്ണന്റെ ശരീരത്തിൽ താൻ അണിയിച്ച കവചകുണ്ഡലങ്ങൾ ഒരിക്കലും കൈവെടിയരുതെന്നും അവ ശരീരത്തിൽ ഉള്ള കാലത്തോളം നിന്നെ ആർക്കും വധിക്കുവാൻ സാധ്യമല്ലെന്നും സൂര്യഭഗവാൻ അറിയിച്ചു.
എന്നാൽ താൻ ഒരിക്കലും സത്യം ലംഘിക്കുകയില്ലെന്നും തന്റെ ദാനവ്രതം താനൊരിക്കലും തെറ്റിക്കുകയില്ലെന്നും കർണ്ണൻ പിതാവായ സൂര്യദേവനോട്‌ പറഞ്ഞു. കാരണം ഉഗ്ര സൂര്യോപാസകനായിരുന്ന കർണ്ണൻ ജപശേഷം ഉദാരമായി ദാനധർമ്മം അനുഷ്ഠിക്കുന്ന സ്വഭാവക്കാരനാണ്. ആ സമയം ബ്രാഹ്മണർ ആരുവന്നു എന്ത് ചോദിച്ചാലും അത് നൽകിയിരുന്നു. കർണ്ണനിൽ നിന്നും ദാനം സ്വീകരിക്കാൻ അസംഖ്യം ബ്രാഹ്മണർ അവിടെ തടിച്ചു കൂടുകയും പതിവാണ് . അതുകൊണ്ടാണ് തന്റെ വ്രതമായ ദാനവ്രതം തെറ്റിക്കുകയില്ലെന്ന് കർണ്ണൻ സൂര്യനോട് പറയുന്നത് .
അങ്ങിനെയെങ്കിൽ , കവചകുണ്ഡലങ്ങൾക്ക് പകരമായി ഇന്ദ്രന്റെ പക്കലുള്ള "ഏകപുരുഷഘാതിനി " എന്ന വേല് ചോദിച്ചു വാങ്ങണമെന്നും , അർജ്ജുനനിലല്ലാതെ മറ്റാരിലും അത് പ്രയോഗിക്കരുതെന്നും , എന്നാൽ അർജുനനിൽ " പ്രയോഗിക്കാതിരിക്കരുത്" എന്നും സൂര്യദേവൻ പ്രത്യേകം ഓര്മ്മിപ്പിച്ചു . ഈ ഏകപുരുഷഘാതിനി ഇന്ദ്രന്റെ അതിശക്തമായ ആയുധമാണ് . അസുരന്മാരെ വധിക്കുവാൻ ഇന്ദ്രൻ ഇത് ഉപയോഗിക്കാറുണ്ട് . പ്രയോഗശേഷം ഇത് ഇന്ദ്രന്റെ കൈവശം കൃത്യമായി മടങ്ങിയെത്തിയിരുന്നു .
ഇന്ദ്രൻ നൽകിയാൽ മാത്രമേ മനുഷ്യർക്ക്‌ ഇത് ലഭിക്കുകയുള്ളൂ .അങ്ങനെ ലഭിച്ചാൽ തന്നെ , ഒരിക്കൽ ഒരു പ്രാവശ്യം മാത്രമേ ഇത് ഉപയോഗിക്കുവാൻ സാധിക്കൂ .അതിനു ശേഷം അത് ഇന്ദ്രന് തിരികെ ലഭിക്കും .
ഇത് കയ്യിലിരിക്കുന്ന മർത്യനു മരണമില്ല .
സൂര്യദേവൻ മുൻപറഞ്ഞതുപോലെ ഇന്ദ്രൻ ബ്രാഹ്മണവേഷധാരിയായി വന്നു . തന്റെ ജീവരക്ഷയായ കവചകുണ്ഡലങ്ങൾ ചോദിച്ചെത്തിയ ഇന്ദ്രനോട് കർണ്ണൻ സൂര്യദേവന്റെ നിർദ്ദേശമനുസരിച്ചു ഇന്ദ്രദത്തമായ ഏകപുരുഷഘാതിനി വേല് ആവശ്യപ്പെട്ടു . എന്നിട്ടു പറഞ്ഞു . " ഈ കവചകുണ്ഡലങ്ങൾ എനിക്ക് ജന്മസിദ്ധമാണ് .
എന്റെ പിതാവ് നൽകിയ ഇവയെ ത്വജിച്ചാൽ ഞാൻ മൃത്യുവിന് വശഗനായിപ്പോകും . എന്നാലും അങ്ങ് നൽകുന്ന വേലുണ്ടെങ്കിൽ , എന്റെ മൃത്യുവായിരിക്കുന്ന ഒരു ആജന്മശത്രുവുണ്ട് , അവനെ വധിച്ചു ഞാൻ അകാലമൃത്യുവിൽ നിന്നും രക്ഷ നേടുന്നതാണ് ". ഇന്ദ്രൻ ക്രൂരമായി ചിരിച്ചുകൊണ്ട് കൊണ്ട് ഇങ്ങനെ പറഞ്ഞു ." വേല് ഞാൻ തരാം .
പക്ഷെ നീ ഉദ്ദേശിക്കുന്ന ആ ശത്രുവിനെ രക്ഷിക്കുന്നത് ലോകനാഥനായ കൃഷ്ണനാണ് എന്നത് ഓർത്തുകൊള്ളൂ". ഇതുകേട്ട് കർണ്ണൻ നിന്ദ്യമായി അർജ്ജുനനെയോർത്തു ചിരിച്ചുകൊണ്ട് ഇന്ദ്രനെ നോക്കി . ഇന്ദ്രൻ ഇതുകണ്ട് ലജ്ജിതനായെങ്കിലും, തുടർന്ന് കർണ്ണൻന് ഏകപുരുഷഘാതിനി വേലു നൽകുകയും, പകരം കർണ്ണൻ വിലമതിക്കാനാകാത്ത തന്റെ കവച - കുണ്ഡലങ്ങൾ നൽകുവാൻ സന്നദ്ധനാകുകയും ചെയ്തു.
അതിതീവ്രമായ വേദന വകവയ്ക്കാതെ, ശരീരത്തിൽ നിന്നും കവചകുണ്ഡലം മുറിച്ചു കൊടുക്കുന്ന കർണ്ണനെ കണ്ടു, ഇന്ദ്രനും ദേവന്മാരും സിംഹനാദം മുഴക്കി. അതിധീരമായ ഈ പ്രവൃത്തി കണ്ട് ദേവന്മാരും ഋഷികളും വൈകർത്തന: എന്ന് കർണ്ണനെ ബഹുമാനപുരസരം സംബോധന ചെയ്തു. വൈകർത്തനൻ എന്നാൽ, "ശരീരം മുറിച്ചവൻ" എന്നർഥം.
അതോടെ വൈകർത്തന: കർണ്ണൻ എന്ന പേരും കർണ്ണന് സിദ്ധിച്ചു. ദാനാനന്തരം, നിനക്ക് എന്ത് വരം വേണം എന്ന് സന്തുഷ്ടനായ ഇന്ദ്രൻ ചോദിച്ചപ്പോൾ തനിക്കു വടുക്കളില്ലാത്ത ശോഭയുള്ള ശരീരം വേണമെന്നു കർണ്ണൻ ആവശ്യപ്പെടുന്നു. ഇന്ദ്രൻ പ്രസ്തുത വരം നല്കിയിട്ട് ഗൂഢമായ ഒരു ചിരിയോടെ മറഞ്ഞു . ഇത്തരത്തിൽ ഇന്ദ്രന്റെ ദുഷ്ടബുദ്ധി ഫലിച്ചെങ്കിലും , കർണ്ണന്റെ യശസ്സ് സർവ്വലോകങ്ങളിലും വ്യാപിക്കുകയാണ് ചെയ്തത് . ചതിയനായ ഇന്ദ്രനെ ത്രിലോകവും നിന്ദിച്ചു .
ഏകപുരുഷഘാതിനി കർണ്ണനു നഷ്ട്ടമാകുന്നതെങ്ങനെ?
യുദ്ധത്തിന്റെ പതിനാലാം ദിവസം രാത്രിയിൽ, ഭഗവാൻ കൃഷ്ണൻ ഘടോല്ക്കചൻ എന്ന ഭീമപുത്രനായ ഒരു ഭയങ്കര രാക്ഷസനെ കർണ്ണന് നേരെ പറഞ്ഞയച്ചു . അതിഭയങ്കരനായ ആ രാക്ഷസൻ , കൃഷ്ണന്റെ അനുഗ്രഹത്താൽ സിദ്ധിച്ച ബലത്താൽ കർണ്ണനോട് എതിര്ത്തു . കർണ്ണൻ അവന്റെ ആക്രമണത്തിൽ ശെരിക്കും കുഴങ്ങി .
ഒടുവിൽ ഗത്യന്തരമില്ലാതെ വന്നപ്പോൾ , ഇന്ദ്രദത്തമായ ഏകപുരുഷഘാതിനി കർണ്ണൻ അസുരനുനേരെ പ്രയോഗിച്ചു അവനെ വധിച്ചു . അർജുനനെ കർണ്ണനിൽ നിന്നും രക്ഷിക്കാൻ , അദ്ദേഹത്തിൻറെ വേലു കളയിക്കണം. അതിനാണ് കൃഷ്ണൻ ഘടോല്ക്കച്ചനെ കർണ്ണൻന്റെ അടുക്കലേക്കു അയയ്ക്കുന്നത് . ആ രാത്രിയിൽ വർദ്ധിതവീര്യനായ കർണ്ണനോട് എതിരിടാൻ ഘടോല്ക്കചനല്ലാതെ മറ്റാർക്കും സാധിക്കുകയില്ലായിരുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...