ഭദ്രകാളിയുടെ ധ്യാനവും മൂലമന്ത്രവും
ഭദ്രകാളിയെ ഉപാസിക്കാന് ആഗ്രഹിക്കുന്നവര് നിരവധിയാണ്. ഭദ്രകാളിയെ ഉപാസിക്കുന്നവര്ക്ക് സര്വ്വൈശ്വര്യവും സര്വ്വോപരി ശത്രുനാശവും സംഭവിക്കും. തൊഴില് മികവും ധനമികവും എടുത്തുപറയണം. ഞങ്ങള് പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, ഗുരുവായി സാക്ഷാല് ശ്രീപരമേശ്വരനെ അവരോധിച്ചുകൊണ്ട് ജപം ആരംഭിക്കാവുന്നതാണ്.
ധ്യാനം:
--------ഓം കാളീം മേഘസമപ്രഭാം ത്രിണയനാം വേതാളകണ്ഠസ്ഥിതാം

ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദിവിപദാ സംഹാരിണീമീശ്വരീം"
"ഈശ്വര: ഋഷി, പങ്തി: ഛന്ദസ്സ്, ശക്തിഭൈരവീ ദേവതാ"
മൂലമന്ത്രം:
------------
"ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യെ നമ:"
ഏതൊരു ദേവതയെ ഉപാസിക്കുന്നോ, ആ ദേവതയില് അകമഴിഞ്ഞ വിശ്വാസം വെച്ചുപുലര്ത്തണം. ഒന്നും ആ ദേവതയോട് ആജ്ഞാപിക്കരുത്;പക്ഷേ, അപേക്ഷിക്കാം. ആ ദേവത അറിയാതെ നിങ്ങള്ക്ക് ഒന്നും ചെയ്യാനാകില്ല. അഥവാ നിങ്ങള് യാതൊന്നും ചെയ്യില്ല. അത്രയ്ക്കും അതിഗാഢമായ ഒരു ഹൃദയബന്ധം നിങ്ങളും ആ ഉപാസനാമൂര്ത്തിയുമായി വളര്ന്നുവരും.
ഭദ്രകാളിയെ കാലങ്ങളായി കുടുംബപരമായി ആരാധിക്കുന്നവര്, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാര്,ജാതകത്തില് ചൊവ്വ നില്ക്കുന്നത് യുഗ്മരാശിയില് ആയവര്, ചൊവ്വ ഇരുപത്തിരണ്ടാംദ്രേക്കാണാധിപന്ആയി വരുന്നവര്, ജാതകത്തില് കാരകാംശലഗ്നം വൃശ്ചികം ആയി വരുന്നവര്, ചൊവ്വ കര്ക്കടകത്തില് നില്ക്കുന്നവര് അഞ്ചാംഭാവത്തില് ബലവാനായി ചൊവ്വ നില്ക്കുന്നവര്, ചൊവ്വ മകരത്തില് നില്ക്കുന്നവര്, ചൊവ്വ വൃശ്ചികത്തില് നില്ക്കുന്നവര്, ചൊവ്വ വര്ഗ്ഗോത്തമത്തില് നില്ക്കുന്നവര്, ഗ്രാമക്ഷേത്രത്തില് ഭദ്രകാളിയെ പ്രധാനവിഗ്രഹമായി ആരാധിക്കന്ന വിശ്വാസമുള്ള ഗ്രാമീണര്, ഭദ്രകാളിയെ ആരാധിക്കാന് ആഗ്രഹിക്കുന്നവര് അവര്ക്കൊക്കെയും ഭദ്രകാളിയുടെ ധ്യാനവും മൂലമന്ത്രവും ഭക്തിയോടെ ജപിക്കാവുന്നതാകുന്നു.
ധ്യാനവും മൂലമന്ത്രവും ഹൃദിസ്ഥമാക്കി, ഭദ്രകാളീക്ഷേത്രത്തില് ഭദ്രകാളിയുടെ മുന്നില് ഭക്തിയോടെ നിന്ന് ഒരു പ്രാവശ്യം ധ്യാനവും തുടര്ന്ന് 11 പ്രാവശ്യം മൂലമന്ത്രവും ഒന്ന് ജപിച്ചുനോക്കൂ.... മാന്യമായതും അര്ഹതയുള്ളതുമായ ഏതൊരു കാര്യവും സാധിക്കുമെന്ന് നിസ്സംശയം പറയാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ