ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

താഴിക കുടം

താഴിക കുടം
ഈ പ്രപഞ്ചത്തിലെ ഓരോ അംശവും അത് ഗ്രഹമോ, നക്ഷത്രമോ ഭൂമിയോ, ജീവനോ, പ്രകൃതിയോ എന്തുമാകട്ടെ പരസ്പ്പരം ബന്ധപ്പെടുകയോ, സ്വാധീനിക്കുകയോ ചെയ്യുന്നു എന്നുള്ളതാണ്. ചിലത് പ്രത്യക്ഷമായും, ചിലത് സൂക്ഷ്മമായും സ്വാധീനിക്കുന്നു. അതിന് ഒരു താളം (ഋതം) ഉണ്ട്. ഈ താളം തെറ്റുമ്പോഴാണ് പ്രകൃതി ദുരന്തങ്ങളോ, രോഗങ്ങളോ ഒക്കെ ഉണ്ടാകുന്നത്. നമ്മുടെ സൌരയൂഥത്തിലെ ഗ്രഹങ്ങളും മറ്റും ഭൂമിയെയും, (തിരിച്ചും) പല വിധത്തില് സ്വാധീനിക്കുന്നു. ഇവയില് നിന്നുണ്ടാകുന്ന ഊര്ജ്ജമാണ് ഈ സ്വാധീനത്തിന് കാരണം. നമ്മുടെഹിമാലയത്തിലെ കൈലാസം പോലെയുള്ള പർവ്വതങ്ങളും മറ്റും ഇത്തരത്തിലുള്ള ഊര്ജ്ജത്തെ സംഭരിക്കുകയും അത് ഗുണകരമായ വിധത്തില് ഭൂമിയിലേക്ക് പകരുകയും ചെയ്യുന്നു. യുഗങ്ങൾക്ക് മുൻപ് രൂപപ്പെട്ട ഇത്തരം ശിലാ സംഘാതങ്ങള് ഭൂമിയില് Geometric പ്രകാരമുള്ള ഉത്തമ സ്ഥാനങ്ങളിലാണ് നില്ക്കുന്നത്. വിവിധ കോണുകളില് (Angle) കൂടി നവഗ്രഹങ്ങളുടെ ചൈതന്യത്തെ ഇത്തരം ശിലാ സംഘാതങ്ങള് സംഭരിക്കുകയും പ്രവഹിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇതിനെ നാം പവിത്രമായി കരുതുന്നത്. സയന്സിന്റെ ഭാഷയില് പറഞ്ഞാല് നെഗറ്റീവ് അയോണുകള് (ion) ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളാണ് ഇത്തരം തീര്ഥാടന കേന്ദ്രങ്ങള്. ഇതിനൊരു കാരണം ഉണ്ട്. അന്തരീക്ഷ വായുവിലെ മോളിക്യൂളുകള് സ്ഥിരമായി പോസ്സിറ്റീവോ, നെഗറ്റീവോ ചാര്ജുള്ള കണികകളായി വിഭജിക്കപ്പെടുന്നു ..! ഇതിനാവശ്യമായ ഊര്ജ്ജം ഇടിമിന്നല്, കോസ്മിക് രശ്മികള്, സൌരോര്ജ്ജം, വെള്ളച്ചാട്ടം എന്നിവിടങ്ങളില് നിന്നാണ് പ്രകൃതിദത്തമായി ലഭിക്കുന്നത്. കൈലാസം, കേതാര്നാഥ്, ഗംഗോത്രി, യമുനോത്രി തുടങ്ങിയ സ്ഥലങ്ങളില് ഇതിന്റെ അനുപാതം സ്ഥിരമാണ്. (ഇവിടങ്ങളില് ഈ അനുപാതം തെറ്റിയാല് ഭയാനകവുമാണ്) എന്നാല് ബാക്കി സ്ഥലങ്ങളില് ചില പ്രത്യേക സാഹചര്യങ്ങളില് വായുവിന്റെ അയോണുകളുടെ സംഖ്യയിലും +ve, -ve. ചര്ജുകളുടെ അനുപാതത്തിലും വ്യത്യാസം വരുന്നു. അവിടങ്ങളില് ഈ അനുപാതം സ്ഥിരമാക്കാന് വേണ്ടിയാണ് പൂർവ്വികര് അവിടങ്ങളില് ക്ഷേത്രം നിര്മ്മിചിട്ടുള്ളത്..! നേരത്തെ പറഞ്ഞ നവഗ്രഹ സ്വാംശീകരണം നിർവ്വഹിക്കാനായി ഏറ്റവും സഹായകമായി അവര് നിര്മ്മിച്ചത് ക്ഷേത്രത്തിന്റെ ശ്രീകോവിലാണ്..!! രോഗങ്ങള് തടയുന്നതിനും, ആരോഗ്യവും ആയ്യുസ്സും നിലനിര്ത്തുന്നതിനും നെഗറ്റീവ് അയോണ് (-ve ion) ആവശ്യമാണ് എന്നവർ മനസിലാക്കി. അതിനായി ക്ഷേത്രം പണിയുകയും, അതിന്റെ താഴികക്കുടത്തെ അതിശക്തമായ ഒരു ആന്റീന (Antenna) ആക്കി മാറ്റുകയും ചെയ്തു. നവഗ്രഹസത്തയെ ഒരു നാണയത്തിലേക്ക് (Metal Coin) ആവാഹിച്ച് അതിന്റെ വശങ്ങള് യോഗശക്തികൊണ്ട് ഉരുക്കിചേർത്ത്. അത് താഴികക്കുടങ്ങളില് ക്ഷേത്ര-വേദഗണിത പ്രകാരമുള്ള ഉത്തമ കോണില് സ്ഥാപിച്ചാണ് ഇതൊരു ആന്റീന ആക്കുന്നത്.. ഈ നാണയത്തിലാണ് Iridum എന്ന ലോഹം അടക്കം ചെയ്തിട്ടുള്ളത് .. പ്ലാറ്റിനം വര്ഗ്ഗത്തില്പ്പെട്ട (വെള്ള നിറത്തില് അല്പ്പം മഞ്ഞ കലര്ന്ന നിറമുള്ള) ഈ ലോഹം 2000 ഡിഗ്രി സെന്റി ഗ്രേഡിലും ഒരു മാറ്റവും വരുന്നതല്ല. (1803-ല് സ്മിത്ത് സെന് എന്നൊരു ബ്രട്ടീഷ് കാരനാണ് ഇത് (iridum) കണ്ടു പിടിച്ചത് എന്ന് പറയുന്നു..! വർഷങ്ങൾ പഴക്കമുള്ള നമ്മുടെ ക്ഷേത്രങ്ങളില് ഇതുണ്ട് എന്ന് നാം ഓര്ക്കുക) അത്യധികം അപൂർവ്വമായ ഈ ലോഹത്തിന് നവഗ്രഹ രശ്മികളെ സ്വാംശീകരിക്കാനും, ഒപ്പം നേരത്തെ പറഞ്ഞ -ve അയോണുകളെ പ്രസരിപ്പിക്കാനും കഴിയുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് .. താഴികക്കുടങ്ങളില് ഇത് സ്ഥാപിച്ചത് എന്തിനാണെന്ന് അല്പ്പമെങ്കിലും മനസിലായി എന്ന് കരുതുന്നു..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...