ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

#ശാരദാ_ദേവി_ശക്തി_പീഠം (സർവ്വജ്ഞപീഠം)





#ശാരദാ_ദേവി_ശക്തി_പീഠം (സർവ്വജ്ഞപീഠം)
കശ്മീരിലെ ശാരദ പീഠം എന്ന ക്ഷേത്രത്തെ കുറിച്ച് മിക്കവരും കേട്ടിട്ടുണ്ടാവില്ല ,പക്ഷെ ഇതേ ക്ഷേത്രത്തിന്റെ സർവജ്ഞപീഠം എന്ന പേര് കേട്ടാൽ എല്ലാവര്ക്കും മനസിലാകും ,അതെ ശങ്കരാചാര്യർ കയറിയ അതെ സർവജ്ഞപീഠം. കാശ്മീർ പണ്ട് ശാരദ ദേശം എന്നും അറിയപ്പെടുന്ന സ്‌ഥലവുമാണ് , അത്രയധികം കാശ്മീരും കശ്മീരിന്റെ സംസ്കാരവുമായി ബന്ധപെട്ടു കിടക്കുന്ന സ്‌ഥലം ആണ് ശാരദാ പീഠം , അറിവിന്റെയും വിദ്യയുടെയും ദേവതയായ സരസ്വതി (ശാരദ ) ദേവിയാണ് അവിടുത്തെ പ്രതിഷ്ഠ.
"നമസ്തേ ശാരദാ ദേവി കാശ്മീരപുരവാസിനീ
ത്വാമഹം പ്രാര്‍ത്ഥയേ നിത്യം വിദ്യാ ദാനം ച ദേഹി മേ"-
എന്ന വന്ദനാ ശ്ലോകം ചൊല്ലിയാണ് പഴയ കശ്മീരികള്‍ ദിവസം ആരംഭിച്ചിരുന്നത്.
സാക്ഷാൽ ശങ്കാരാചാര്യർ കയറിയ സർവജ്ഞപീഠം അഥവാ ശാരദാ പീഠം കശ്മീരിലെ നിയന്ത്രണ രേഖയിൽ നിന്ന് ഇരുപതു കിലോമീറ്റർ മാറി പാക് അധീന കാശ്മീരിൽ ആണ് സ്‌ഥിതി ചെയ്യുന്നത് , പ്രകൃതി രമണീയമായ നീലം വാലിയിൽ നീലം നദിയുടെ തീരത്തു ആണ് രണ്ടായിരം വര്ഷം പഴക്കമുള്ള ഈ ചരിത്ര ശേഷിപ്പുകൾ സ്‌ഥിതി ചെയ്യുന്നത് .. ഒരു കാലത്തു സംസ്കൃത ഭാഷ സാഹിത്യത്തിന്റെയും വൈദിക പഠനത്തിന്റെയും സിരാ കേന്ദ്രമായിരുന്ന അവിടം ഹിന്ദു മതത്തിന്റെയും പിന്നീട് ബുദ്ധമതത്തിന്റെയും അറിവിന്റെ കേന്ദ്രം ആയിരുന്നു . ധാരാളം സാഹിത്യകാരന്മാർക്കും അവരുടെ പുരാതന കൃതികൾക്കും ജന്മം നൽകിയ സ്‌ഥലം കൂടിയാണ് ശാരദാ പീഠം .
1148 കാലങ്ങളില്‍ കഷ്മീരിയായ മഹാകവി കല്‍ഹണന്‍ തന്‍റെ രചനകളില്‍ ശാരദാ ക്ഷേത്രത്തിനെയും അവിടത്തെ ഭൂമിശാസ്ത്രത്തെയും പറ്റി പ്രതിപാദിച്ചിട്ടുണ്ട്.പൗരാണിക കാലത്ത് വിവിധങ്ങളായ ഭാരതീയ ദര്‍ശനങ്ങളുടെ പഠനകേന്ദ്രം കൂടിയായിരുന്നു ഇത്.മഹര്‍ഷി ശാണ്ഡില്ല്യന്‍ ഈ ക്ഷേത്രത്തിനടുത്തുള്ള ശാരദാ വനത്തില്‍ ധ്യാനനിരതനായി ഇരിക്കാറുണ്ടായിരുന്നു. ഇതിനടുത്താണ് അമര്‍കുണ്ട് തടാകം.ആദി ശങ്കരാചാര്യരുടെ 'പ്രപഞ്ചസാരം' തുടങ്ങുന്നത് ശാരദാദേവിയെ സ്തുതിച്ചു കൊണ്ടാണ്.1130 ല്‍ പ്രസിദ്ധനായ മുസ്ലീം ചരിത്രകാരന്‍ അല്‍ ബരൂനി ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.ഇവിടെ ശാരദാ ദേവിയുടെ തടിയില്‍ തീര്‍ത്ത വിഗ്രഹം ഉണ്ടായിരുന്നതായി അദ്ദേഹത്തിന്‍റെ രേഖകളില്‍ പരാമര്‍ശിക്കുന്നു കൂടാതെ ഈ ക്ഷേത്രത്തെ ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള മുള്‍ട്ടാന്‍ സൂര്യ ക്ഷേത്രത്തോടും[ഇപ്പൊ അവശിഷ്ടം മാത്രം] താനേശ്വറിലെ വിഷ്ണു ചക്ര സ്വാമി ക്ഷേത്രത്തോടും സോമനാഥ ക്ഷേത്രത്തോടും താരതമ്യപ്പെടുത്തുന്നുമുണ്ട്.പൌരാണിക ഭാരതത്തില്‍ വളരെ പ്രസിദ്ധമായ് സംസ്കൃത സര്‍വകലാശാല കൂടിയായിരുന്നു ശാരദാപീഠം. , ചൈനീസ് സഞ്ചാരി ആയിരുന്ന ഹുയാൻ സാങ് ഇവിടെ വരികയും രണ്ടു വര്ഷം താമസിച്ചു പഠിക്കുകയും ചെയ്തതായി പറയുന്നുണ്ട്.
ശങ്കരാചാര്യർ കാശ്മീരിലെ സർവജ്ഞപീഠം സന്ദർശിച്ചു മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു നാലു ദിശകളിൽ നിന്നുമുള്ള പണ്ഡിതൻമാർക്കായി ഈ ക്ഷേത്രത്തിൽ നാല്‌ ഗോപുരവാതിലുകളുണ്ടെന്നാണ്‌. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആരും തന്നെ സർവജ്ഞപീഠം കയറിയിട്ടില്ല എന്നു സൂചിപ്പിക്കാനായി തെക്കു വശത്തെ വാതിൽ ഒരിക്കലും തുറന്നിരുന്നില്ല. ആദി ശങ്കരൻ വിവിധ വിദ്യാഭ്യാസ മേഖലകളായ മീമാംസം, വേദാന്തം, തുടങ്ങി ഹൈന്ദവ തത്ത്വചിന്തയിലെ മറ്റു വിഭാഗങ്ങളിലുമുള്ള എല്ലാ പണ്ഡിതൻമാരേയും പരാജയപ്പെടുത്തി തെക്കേ ഗോപുരവാതിൽ തുറക്കുകയും ജ്ഞാനത്തിന്റെ അത്യുന്നത പീഠം കരസ്ഥമാക്കുകയും ചെയ്തു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു അറിവിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീ ദേവി തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അറിവിന്റെ വിജയം സാക്ഷ്യപ്പെടുത്തിയെന്നാണ്‌.
പുരാതന കാലത് പ്രൗഢിയോടെ നിലനിന്നിരുന്ന ഈ പ്രദേശം ഇന്ന് ആരാരും ശ്രദ്ധിക്കാതെ ഒരു ചരിത്ര ശേഷിപ്പ് ആയി നിലനിൽക്കുന്നു ,കുറച്ചു വർഷങ്ങൾക്കു മുൻപ് അവിടം സന്ദർശിക്കാൻ വേണ്ടി ഉള്ള കാശ്മീരി പണ്ഡിറ്റുകളുടെ വിസ പാക് സർക്കാർ തള്ളിയിരുന്നു. ഇപ്പോൾ വല്ലപ്പോഴും എത്തുന്ന പാക് ഹിന്ദുക്കളും ആസാദ് കാശ്മീരിൽ വരുന്ന ചുരുക്കം ചില സഞ്ചാരികളും മാത്രമാണ് ഇവിടം സന്ദർശിക്കാൻ വരുന്നത്. കാശ്മീരിൽ ഉണ്ടായ ഭൂമികുലുക്കത്തിൽ ശാരദാ പീഠത്തിനു കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട് , അതിനു ശേഷം യാതൊരു അറ്റക്കുറ്റ പണികളും അവിടെ നടന്നിട്ടുമില്ല , പാകിസ്താനിലെ ഹിന്ദു ന്യൂനപക്ഷ സമൂഹവും മറ്റു ഹൈന്ദവ സംഘടനകളും കശ്മീരിലെ ചുരുക്കം ചില രാഷ്ട്രീയ നേതാക്കളും ക്ഷേത്രം പുനരുദ്ധരിക്കണം എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്....... ഭാവിയിൽ എന്നെങ്കിലും ശാരദ പീഠം പഴയ പ്രൊഡിയോടെ ഉയർത്തെഴുന്നേൽക്കും എന്ന്‌ നമുക്ക് പ്രത്യാശിക്കാം ......

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...