ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹം☸️
തെലങ്കാന സംസ്ഥാനത്തെ സംഗറെട്ടി പട്ടണത്തിനു സമീപമുള്ള യെര്‍ദാനൂര്‍ എന്ന ചെറു ഗ്രാമത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്. മധുരയിലെ പേരെടുത്ത ശില്പിയായ സുബ്ബയ്യാ സ്ഥപതിയും 8 കൂട്ടാളികളും ചേര്‍ന്ന് തമിഴ് നാട്ടിലെ കരവൈക്കുടിയിലാണ് ഈ കൂറ്റന്‍ ശിലാ പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഏക കൃഷ്ണ ശിലയില്‍ തയാറാക്കിയ ഈ ശിലാ വിഗ്രഹത്തിനു 9 ടണ്‍ ഭാരവും 2 അടി അടിസ്ഥാന ശില ഉള്‍പ്പടെ 20 അടി ഉയരവും ഉണ്ട്. വിഗ്രഹ നിര്‍മ്മാണത്തിന് ആവശ്യമായ ഏകശില കണ്ടെത്തുന്നതു തന്നെ ദുഷ്കരമായ ജോലിയായിരുന്നു എന്ന് സുബ്ബയ്യാ സ്ഥപതി പറയുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 2 വർഷം വേണ്ടിവന്നു. താക്കൂര്‍ സൂര്യപ്രതാപ് സിംഗിന്റെയും അദ്ദേഹത്തിന്‍റെ 3 പുത്രന്മാരുടെയും സഹോദരന്മാരുടെയും ശ്രമഫലമായാണ് ഈ വിഗ്രഹം നിര്‍മ്മിക്കുവാന്‍ കഴിഞ്ഞത്.
പലരും കരുതും പോലെ ശനിയെ ഭയപ്പെടെണ്ടതില്ല. ശനി ധര്‍മത്തിന്റെയും ന്യായത്തിന്റെയും ദേവതയാണ്. ശനിയെ ഉപാസിക്കുന്നവര്‍ക്ക് ന്യായം ലഭിക്കാതെ പോകില്ല. നീലയും കറുപ്പും ശനിയുടെ വര്‍ണ്ണങ്ങളാണ്. അതിനാലാണ് ന്യായാധിപന്മാരും അഭിഭാഷകരും ഒക്കെ കറുപ്പ് വസ്ത്രം ധരിക്കുന്നത്. താക്കൂര്‍ സൂര്യപ്രതാപ് സിംഗ് പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ