ത്രിപുരസുന്ദരി വാഴും പുണ്ണ്യഗേഹമീ കാവുങ്ങൽ മംഗലശ്ശേരി മന
മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് എളങ്കൂർ എന്ന സ്ഥലത്താണു കാവുങ്ങൽ മംഗലശ്ശേരി മന എന്ന അതിപുരാതനമായ, ദിവ്യത്വം പ്രവഹിക്കുന്ന, വാസ്തുവിദ്യയാൽ നമ്മെ അദ്ഭുത പരതന്ത്രരാക്കുന്ന വള്ളുവനാടൻ നമ്പൂതിരി ഇല്ലം സ്ഥിതി ചെയ്യുന്നത്. ഒന്നു കണ്ണോടിക്കാം നമുക്കവരുടെ ചരിത്രത്തിലൂടെ.
കേരളത്തിലെ 64 ഗ്രാമങ്ങളിൽ യജുർവ്വേദ പ്രധാനമായ കരിക്കാട് ഗ്രാമത്തിലെ 25 നമ്പൂതിരി ഇല്ലങ്ങളിൽ പ്രധാനികളാണു കാവുങ്ങൽ മംഗലശ്ശേരി മനക്കാർ.കാവുങ്ങൽ മംഗലശ്ശേരി മന പരമ്പര ഋഗ്വേദികളാണു. ഇവരുടെ പൂർവ്വികം കരിക്കാട് ഗ്രാമചരിത്രവുമായി ബന്ധപ്പെട്ടതാണു . മഹാഭാരത കാലത്ത് ബകനെ പേടിച്ച് ഏകചക്ര എന്ന ഗ്രാമത്തിൽ നിന്ന് വന്ന ബ്രാഹ്മണ പരമ്പരകളിൽ ഒന്നാണു കാവുങ്ങൽ മംഗലശ്ശേരി മന പരമ്പര. ബകന്റെ വാസസ്ഥലമായിരുന്ന ഏകചക്ര ഗ്രാമം നിലമ്പൂർ കാടുകളോട് ചേർന്നാണു എന്നാണു ഐതിഹ്യം. ആ ഐതിഹ്യത്തിനു ശക്തി കൂട്ടുന്നതാണു അവിടെയുള്ള ബകമലയും ചെമ്പുകമിഴ്ത്തി മലയും എല്ലാം.കാവുങ്ങൽ മംഗലശ്ശേരി മനക്കാരുടെ ഗ്രാമദേവത കരിക്കാട് അയ്യപ്പനാണു. കരിക്കാട് ക്ഷേത്രത്തിന്റെ ഊരാളന്മാർ കൂടിയാണിവർ.പണ്ടിവിടെ പരസ്പരം പുലയാചരിക്കേണ്ട പത്തോളം മംഗലശ്ശേരി മനക്കാർ ഉണ്ടായിരുന്നു ത്രേ. ഇന്നതിൽ രണ്ട് മംഗലശ്ശേരി മനക്കാർ മാത്രമെ ഉള്ളൂ. അതിലൊന്നാണു കാവുങ്ങൽ മംഗലശ്ശേരി മന പരമ്പര .
മംഗലശ്ശേരി മനക്കാർ ജന്മി പരമ്പരയായിരുന്നു. പാണ്ടിക്കാട് , എളങ്കൂർ ഭാഗങ്ങളിൽ അനവധി ഭൂസ്വത്തിനുടമകളായിരുന്നു ഇവർ.ദാമോദരൻ നമ്പൂതിരിപ്പാട് എന്ന നാമമാണു പരമ്പരയിലെ പ്രഥമ നാമം. കൃഷിക്ക് പ്രാധാന്യം കൊടുത്തവരായിരുന്നു ഇവർ. ഏറ്റവും സന്തോഷം തോന്നിയത് കാവുങ്ങൽ മംഗലശ്ശേരി മനയിലെ തൊഴുത്തിൽ ഇപ്പോഴും പശുക്കൾ ഉണ്ട് എന്നതാണു.
.
പരമ്പരകളായി ഇവർ ത്രിപുരസുന്ദരി ഉപാസകരാണു. ഉപാസനാ മൂർത്തി ശാന്തഭാവത്തിൽ ഉള്ള ത്രിപുരസുന്ദരിയാണു. ശക്തിയുള്ള ദേവിയാണു ത്രിപുരസുന്ദരി. ത്രിപുരസുന്ദരിയുടെയും, ത്രിപുരസുന്ദരി ഉപാസകരായ കാവുങ്ങൽ മംഗലശ്ശേരിക്കാരുടെയും ദിവ്യത്വം/ ശക്തി എടുത്ത കാണിക്കുന്ന നടന്നൊരു സംഭവം പറയാം . കാവുങ്ങൽ മംഗലശ്ശേരിക്കാർക്ക് കൊല്ലങ്കോട് രാജവംശമായി അടുത്ത ബന്ധമുണ്ടായിരുന്നു. 1923-25 കാലഘട്ടമാണു എന്നു കരുതുന്നു. അന്നത്തെ ബറോഡ രാജാവിനു ഒരു കുടുംബ പ്രശ്നം. അതു രാജാവ് അദ്ദേഹത്തിന്റെ സുഹൃത്തായ കൊല്ലങ്കോട് രാജാവിനോട് പങ്കു വച്ചു.കാവുങ്ങൽ മംഗലശ്ശേരി മനയിലെ ത്രിപുരസുന്ദരി ഉപാസകരുടെ ശക്തിയറിയാവുന്ന കൊല്ലങ്കോട് രാജാവ് ബറോഡ രാജാവിനു മനക്കാരുടെ ദിവ്യത്വത്തെ കുറിച്ചു പറഞ്ഞു കൊടുത്തു. ബറോഡ രാജാവിൻ നിർദ്ദേശപ്രകാരം കൊല്ലങ്കോട് രാജാവ് കാവുങ്ങൽ മംഗലശ്ശേരി മനയിലെ അന്നത്തെ കാരണവരായ ദാമോദരൻ നമ്പൂതിരിപ്പാട് അദ്ദേഹത്തെ സംഘത്തെയും പ്രത്യേക പരിഗണയെല്ലാം കൊടുത്ത് ബറോഡയിലെക്ക് അയയ്ച്ചു. ആ യാത്ര തീർത്തും രാജകീയമായിരുന്നു . ബറോഡ രാജ കൊട്ടാരത്തിൽ ചെന്ന് കാവുങ്ങൽ മംഗലശ്ശേരിക്കാർ 41 ദിവസം ഭഗവത് സേവ തുടങ്ങി. പൂജയുടെ 12 ദിവസം ലണ്ടനിൽ ആയിരുന്ന ബറോഡ രാജാവ് തിരിച്ചെത്തി. 21 ദിവസം അദ്ദേഹം പൂജയിൽ പങ്കെടുത്തു. 41 ദിവസമായപ്പോഴെക്കും പ്രശ്നങ്ങൾ പമ്പ കടന്നു. ആലോചിച്ചു നോക്കൂ ത്രിപുരസുന്ദരിയുടെയും മനക്കാരുടെയും ദിവ്യത്വം. പ്രശ്നങ്ങൾ അവസാനിച്ചതിൽ സന്തോഷം പൂണ്ട ബറോഡ രാജാവ് അനവധി പാരിതോഷികങ്ങൾ നൽകി ദമോദരൻ നമ്പൂതിരിപ്പാട് അദ്ദേഹത്തിനും സംഘത്തിനും .അതിൽ വിലപ്പെട്ട ഒരു സമ്മാനമാണു സംസ്കൃതത്തിൽ ഉള്ള ഗ്രന്ഥമായ പരശുരാമ കൽപ്പ സൂത്രം. ആ പുണ്ണ്യ ഗ്രന്ഥം ഇന്നു മനയിൽ സൂക്ഷിക്കുന്നുണ്ട്. മനയിലെ മച്ചിൽ ശ്രീചക്രത്തിലാണു ത്രിപുരസുന്ദരി പ്രതിഷ്ഠയുള്ളത്. അനവധി നൂറ്റാണ്ടുകളായി പൂജിച്ചു വരുന്ന ദിവ്യ തേജസാണു ത്രിപുരസുന്ദരി പ്രതിഷ്ഠ.

കാവുങ്ങൽ മംഗലശ്ശേരി മന ഏട്ടു കെട്ടാണു . മന സ്വർണ്ണം പോൽ വെട്ടിത്തിളങ്ങി നിൽക്കുന്നത് കാണാൻ നല്ല ചേലാണു. വെട്ടുകല്ലുകൾ മനയ്ക്ക് ഭംഗി കൂട്ടുന്നു.വെട്ടുകല്ലുകൾ തമ്മിലുള്ള അളവുകൾ കിറുകൃത്യമാണു . 200 അധികം വർഷം പഴക്കമുണ്ട് ഈ എട്ടുകെട്ടിനു.മനയുടെ വാസ്തുവിദ്യ നമ്മെ വല്ലാതെ അദ്ഭുതപ്പെടുത്തും. മന കെട്ടിപ്പടുക്കുന്ന സമയത്ത് ദിവസേന 9 വെട്ടുകല്ലുകളെ ഒരു പണിക്കാരൻ പടുക്കുകയുള്ളൂ ത്രെ . ചെയ്യുന്ന പണിയുടെ പൂർണതയ്ക്ക് വേണ്ടിയാകാം അത്.നാലോളം മുറികളും, രണ്ട് നടുമുറ്റവും, വല്ലിയ തളങ്ങളും, ഭീമൻ തൂണുകളും, മച്ചും , ശ്രീലകവും നീളം കൂടിയ പൂമുഖവും, കിളിവാതിലുകളും , ജനലുകളും എല്ലാം അതി മനോഹരമായ കാഴ്ച തന്നെ . ഇപ്പോഴത്തെ ചില ആർക്കിടെക്ക്ട്സ് ഇതു ഏറ്റവും പുതിയ സ്റ്റെയിൽ ആണെന്ന അവകാശപ്പെടുന്ന കോർണ്ണർ ജനൽ ഈ മനയിൽ 200 കൊല്ലം മുന്നെ നിർമ്മിച്ചിരിക്കുന്നു . കോർണർ ജനൽ കാണാൻ എന്തു ഭംഗിയാ. ജനലുകളുടെ മരത്തിന്റെ കട്ടി ( തിക്ക്നെസ്സ്) നമ്മെ അദ്ഭുതപ്പെടുത്തും. മച്ചിനോട് അഭിമുഖമായുള്ള പ്രധാന നടുമുറ്റത്ത് മുല്ലത്തറയുണ്ട്. തെക്കിനിയിൽ പാട്ടുത്തറ , വടിക്കിനിയിൽ ഹോമം നടക്കുന്ന ഭാഗം , കിഴക്കിനിയിൽ കൾ കഴിച്ചൂട്ട് നടക്കുന്നിടം, കിഴക്കിനിയുടെ കിഴക്ക് ഭാഗത്തായി ശ്രീലകം, പടിഞ്ഞാറ്റിയിൽ മച്ച്.മനയോട് ചേർന്ന് വല്ലിയ ഒരു പത്തായപ്പുരയുമുണ്ട്. ആ പത്തായപ്പുരയിൽ നിന്നു ഉള്ള മനയുടെ കാഴ്ച അതൊരു വല്ലാത്ത ഭംഗി തന്നെയാണു. വെട്ടുക്കല്ലാൽ തീർത്ത ചുറ്റുമതിലും, തൊഴുത്തും, വൃക്ഷങ്ങൾ തണലേകുന്ന ഭൂമിയും, എല്ലാം മനയ്ക്ക് രാജ പ്രൗഡി നൽകുന്നു.
സാത്വികരും , എളിമയും ഉള്ളവരാണു കാവുങ്ങൽ മംഗലശ്ശേരി മനക്കാർ. ഈശ്വരാരാധനയുള്ളവർ അങ്ങനെ ആയില്ലേലെ അദ്ഭുതമുള്ളൂ. മനയിലെ മച്ചിൽ ഞാൻ ആദ്യമെ പറഞ്ഞല്ലൊ ത്രിപുരസുന്ദരി പ്രതിഷ്ഠയുള്ള കാര്യം . ഉപാസനമൂർത്തിയായ ദേവിക്ക് എന്നും പൂജയുണ്ട്. ശ്രീലകത്ത് വേട്ടക്കരൻ പ്രതിഷ്ഠയുണ്ട് . അവിടെയും ദിവസേന പൂജയുണ്ട്. മനയിൽ ദിവസവും ഗണപതി ഹോമം നടത്താറുണ്ട്.ഇവിടുത്തെ പാട്ടുത്തറ വിത്യസ്തമാണു . സാധാരണ എല്ലാവടെയും ഒരു തറയുണ്ടാകും പാട്ടുത്തറയ്ക്കായി. ഇവിടെ നിലത്തോട് ചേർന്നാണു പാട്ടുത്തറ . സാധാരണ കാണുന്ന പാട്ടുത്തറയേക്കാൾ വല്ലിപ്പമുണ്ട് ഇവിടുത്തെ പാട്ടു തറയ്ക്ക്. മനയിൽ പാട്ടു നടക്കുമ്പോൾ 3 പാട്ട് നടത്തണം. പാട്ടിനു കൊടിക്കൂറ ഉയർത്തുമ്പോൾ നടത്തണ പാട്ട് കരിക്കാട് അയ്യപ്പനും, രണ്ടാമത്തെ പാട്ട് വേട്ടേക്കരനും, മൂന്നാമത്തെ പാട്ട് തിരുമാന്ധാംകുന്നിലമ്മയ്ക്കുമാണു. ചിട്ടവട്ടങ്ങൾ നല്ലോണം പാലിക്കുന്ന മനയിൽ ഉള്ളവരോട് എന്റെ കൂപ്പുകൈ.ചെറുവണ്ണൂർ പാർത്ഥസാരഥി ക്ഷേത്രം, കളനെല്ലൂർ ശങ്കരനാരായണ ക്ഷേത്രം , എരണമണ്ണ വിഷ്ണു ക്ഷേത്രം , എന്നീ ക്ഷേത്രങ്ങൾ മനയ്ക്കാരുടെതാണു.
പന്തീരായിരം നേർച്ച നടന്ന തറവാടാണിത്. പണ്ടിവിടെ കർക്കിടകം മാസം ഒന്നാം തിയതി 5 പറ അരിയുടെ നേദ്യം വച്ച് ചെറുകുന്നിൽ അന്നപൂർണ്വേശ്വരിക്ക് നേദിച്ചു , ആ നേദ്യം ഉരുളകളാക്കി പ്രസാദം പോലെ ഉപ്പുമാങ്ങ വെള്ളം ചേർത്ത് കൊടുക്കുമായിരുന്നു ത്രെ . ഒരു ഉരുള എന്നു വച്ചാൽ അതു കൊണ്ട് ഒരാളുടെ വിശപ്പ് തീർക്കാം ത്രെ . അപ്പോൾ ആലോചിച്ചു നോക്കൂ ആ ഉരുളയുടെ വലിപ്പം. ഭയങ്കര തിരക്കായിരിക്കും ത്രെ ആ ഉരുള മേടിയ്ക്കാൻ . സ്വർഗ്ഗീയ രുചിയാണത്രെ ആ ഉരുളയ്ക്ക്. മനയിലെ ശിവ നാരായണൻ നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ ഓപ്പോൾ ( ചേച്ചി) ഇക്കാര്യം പറയുമ്പോൾ ന്റെ നാവിൽ ഞാൻ കപ്പലോടിക്കുകയായിരുന്നു. ഇന്നും ആ ഓർമ്മയ്ക്ക് കർക്കിടം ഒന്നാം തിയതി നേദ്യം വയ്ക്കാറുണ്ട് ത്രെ .ഉരുള കൊടുക്കുക എന്നാണു ഈ ചടങ്ങിനെ പറയുക.
കാവുങ്ങൽ മംഗലശ്ശേരി തലമുറയിൽ ഇപ്പോഴുള്ളത് ശ്രീ ദാമോദരൻ നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ ( 2014 ഇൽ നിര്യാതനായി) മക്കളും കുടുംബവുമാണു.സാമൂഹികമായ ഒരു പാട് കാര്യങ്ങൾ പങ്കു വഹിക്കാൻ മനക്കാർക്കായിട്ടുണ്ട് . ശ്രീ ദാമോദരൻ നമ്പൂതിരിപ്പാട് , ശ്രീ നാരായണൻ നമ്പൂതിരിപ്പാട് , തുടങ്ങി അനവധി പൊതു ജനസമ്മതർ ഈ മനയിലുള്ളവരായിരുന്നു..
ഞാനും ന്റെ പ്രിയപ്പെട്ട പത്തോളം സുഹൃത്തുക്കളും കൂടിയാണു മന കാണാൻ പോയത്. ഞങ്ങളെ ശ്രീ ശിവനാരായാണൻ നമ്പൂതിരിപ്പാടും അദ്ദേഹത്തിന്റെ ഓപ്പോളും കുടുംബവും സ്വീകരിച്ചിരുത്തി.അവിടുത്തെ ചരിത്രങ്ങൾ ശിവനാരായണൻ അദ്ദേഹവും ഓപ്പോളും ഒരു മടിയും കൂടാതെ പറഞ്ഞു തന്നു . എളിമയുടെയും , സാത്വിക ഭാവത്തിന്റെയും , പ്രതീകമായിരുന്നവർ. ഞങ്ങളുടെ മനസ്സും , ഉദരവും നിറച്ചെ അവിടുന്ന് ഞങ്ങളെ യാത്രയയ്ച്ചുള്ളൂ. സംസാരിച്ചിരിന്നു സമയം പോയതെയറിഞ്ഞില്ലാ ഞങ്ങൾ . കാവുങ്ങൽ മംഗലശ്ശേരി മന ശ്രീ ശിവനാരായണൻ നമ്പൂതിരിപ്പാട് അദ്ദേഹത്തിനും , കുടുംബത്തിനും , ഓപ്പോൾക്കും നന്ദി . അതു പോലെ കാവുങ്ങൽ മംഗലശ്ശേരി മനയും, അവിടുത്തെ ആചരാനുഷ്ഠാനങ്ങളും , എല്ലാം കാത്തുസൂക്ഷിച്ചു പരിപാലിച്ചു പോരുന്ന മനയിലെ എല്ലാ അംഗങ്ങൾക്കും ഞങ്ങളുടെ കൂപ്പുകൈ. മനസ്സു കൊണ്ട് നമിക്കിന്നു ഞങ്ങൾ ആ തൃപ്പാദങ്ങളിൽ.
മനയിലേക്ക് ഞങ്ങൾക്ക് പ്രവേശനം സാധ്യമാക്കി തന്ന പ്രിയ സുഹൃത്ത് രാജേഷ് ഭായിക്ക് Rajesh K K Gangadharanഒരായിരം നന്ദി. അതു പോലെ കുറച്ചു വിവരങ്ങൾ പങ്കു വച്ച രാജേന്ദ്രവർമ്മാജിയ്ക്കുംRajendra Varma ന്റെ നന്ദി രേഖപ്പെടുത്തുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ