ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കിടങ്ങൂർ

ഇപ്പോള്‍ കോട്ടപ്പുറം എന്നറിയപ്പെടുന്ന സ്ഥലത്ത് മണ്‍കോട്ടയുടെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. കോട്ടവഴി എന്നസ്ഥലനാമം ഈ ഊഹത്തെ ബലപ്പെടുത്തുന്നു. കിടങ്ങൂര്‍ എന്ന സ്ഥലനാമത്തെക്കുറിച്ച് മറ്റൊരൈതിഹ്യമുണ്ട്. തമിഴ് നാട്ടില്‍ നിന്ന് ദേവീവിഗ്രഹവുമായി വന്ന ഒരു ഭക്തന്‍ നടന്നു ക്ഷീണിച്ച് അര്‍ദ്ധരാത്രിയില്‍ ഇവിടെ വന്ന് കിടന്നുറങ്ങി. നേരം പുലര്‍ന്നിട്ടും ഉണരാഞ്ഞതുകൊണ്ട് നാട്ടുകാര്‍ അധികാരിയായ അടിയോടി നായരെ വരുത്തി. അദ്ദേഹം ഭക്തനെ ചോദ്യം ചെയ്തപ്പോള്‍ താന്‍ ദേവീവിഗ്രഹം സ്ഥാപിക്കാന്‍ പറ്റിയ സ്ഥലം തേടിപ്പോവുകയാണെന്ന് മറുപടി പറഞ്ഞു. ഇവിടെ ഒരു സുബ്രഹ്മണ്യക്ഷേത്രം സ്ഥാപിക്കണമെന്ന് അയാള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പിന്നീട് ഭക്തന്‍ ആ ദേവീവിഗ്രഹം കുമാരനെല്ലൂര്‍ പ്രതിഷ്ഠിച്ചു. ഇന്നുകാണുന്ന സുബ്രഹ്മണ്യ ക്ഷേത്രം അധികാരിയും നിര്‍മ്മിച്ചു. അദ്ദേഹം വടക്കു നിന്ന് സാമവേദികളായ ബ്രാഹ്മണരെ വരുത്തി ക്ഷേത്രഭരണം അവരെ ഏല്പിക്കുകയും ചെയ്തു. അങ്ങനെ ഭക്തന്‍ കിടന്ന ഊര് ‘കിടന്നൂര്‍‘ ആയി എന്നും ക്രമേണ അത് ‘കിടങ്ങൂര്‍’ ആയിമാറിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. മുമ്പ് ഉത്സവത്തോടനുബന്ധിച്ച് മീനച്ചില്‍ ആറിന്റെ മണല്‍പ്പുറത്ത് വാണിജ്യമേള നടന്നിരുന്നു. ലോഹങ്ങള്‍ കൊണ്ടുള്ള വിവിധതരം പാത്രങ്ങളും ഗൃഹോപകരണങ്ങളും പ്രസിദ്ധമായ പിറയാറന്‍ കളിമണ്‍പാത്രങ്ങളും വാങ്ങാന്‍ വിദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ നമ്മുടെ നാട്ടില്‍ എത്തിയിരുന്നു. ഉത്സവപ്പിറ്റേന്ന് നടത്തിയിരുന്ന കാളച്ചന്തയും പ്രസിദ്ധമായിരുന്നു. തുളളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ സാക്ഷാല്‍ കുഞ്ചന്‍ നമ്പ്യാരുടെയും കേരളപാണിനി എന്ന അപരനാമത്താല്‍ അറിയപ്പെട്ടിരുന്ന ഏ.ആര്‍ രാജരാജ വര്‍മ്മയുടേയും പിതൃഗൃഹങ്ങള്‍ കിടങ്ങൂര്‍ ആണ് എന്നത് പ്രശംസനീയമാണ്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ അക്ഷരഗുരുവായ കിടങ്ങൂര്‍ പിഷാരടി, ഹാസ്യകവിയായ കിടങ്ങൂര്‍ കൃഷ്ണവാര്യര്‍, വലിയ യോദ്ധാവായിരുന്ന കറുകയില്‍ കൈമള്‍, നളനുണ്ണി, പൈങ്കുളം നാരായണചാക്യാര്‍, മിസ്റ്റര്‍ തിരുമേനി എന്നറിയപ്പെട്ടിരുന്ന ചെറുവള്ളി നാരായണന്‍ നമ്പൂതിരി, കൂത്തമ്പലത്തിലെ കുറുന്തോട്ടിത്തൂണ്‍ നിര്‍മ്മിച്ച മഴുവല്ലൂര്‍ കൊല്ലന്‍, തുടങ്ങി പേരുകേട്ട നിരവധി വ്യക്തികള്‍ ചരിത്രത്തിന്റെ ഏടുകളില്‍ കിടങ്ങൂരിന്റെ പേര്‍ എഴുതി ചേര്‍ത്തു. ഉണ്ണിനീലിസന്ദേശം, ആര്യാമൃതം, എതിഹ്യമാല തുടങ്ങിയ ധാരാളം പ്രസിദ്ധകൃതികളില്‍ കിടങ്ങൂരിനെക്കുറിച്ച് പരാമര്‍ശമുണ്ട്. കഥകളി രംഗത്ത് ‘’കിടങ്ങൂര്‍വഴി” എന്ന പേരില്‍ ഒരു കഥകളി രീതി തന്നെ നിലനിന്നിരുന്നു. നൂറ്റാണ്ടുകളായി ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇവിടെ സഹവര്‍ത്തിത്വത്തോടെ ജീവിച്ചു പോരുന്നു. പ്രസിദ്ധമായ സെന്റ് മേരീസ് ഫെറോനാപ്പള്ളിയിലെ പെരുന്നാളും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവവും കിടങ്ങൂര്‍ നിവാസികള്‍ ഒരുപോലെ ആഘോഷിക്കുന്നു. ഓണവും ക്രിസ്തുമസ്സും ഈസ്റ്ററും വിഷുവും പൊതു ഉത്സവമായി മാറിയിരിക്കുന്നു. ഒന്‍പതു വാര്‍ഡുകളിലായി തെരഞ്ഞെടുപ്പു നടത്തി ഇന്നത്തെ രീതിയിലുള്ള പഞ്ചായത്തു ഭരണ സമിതികള്‍ രൂപം കൊണ്ടത് 1953-ലാണ്. കോട്ടയം പട്ടണത്തില്‍ നിന്നും 20 കി. മീ. കിഴക്ക് മീനച്ചിലാറിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത്. 1956 ല്‍ സ്ഥാപിക്കപ്പെട്ട കേരള ഗ്രന്ഥശാലസംഘം കേരളത്തില്‍ പ്രവര്‍ത്തിച്ച് പോന്ന ഗ്രന്ഥശാലകളെ കോര്‍ത്തിണക്കുന്നതിന് മുഖ്യ പങ്കു വഹിച്ചു. സ്വാതന്ത്ര്യ സമ്പാദന കാലഘട്ടത്തില്‍ തന്നെ കിടങ്ങൂരും പല പ്രദേശങ്ങളിലുമായി 8 ഓളം ഗ്രന്ഥശാലകള്‍ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അവയില്‍ കട്ടച്ചിറ നേതാജി ലൈബ്രറി, കിടങ്ങൂര്‍ എ. ജി. എം. ലൈബ്രറി, ചെമ്പിളാവ് കെ. സി. വൈ. എം. ലൈബ്രറി, പിറയാര്‍ എ ആര്‍ ആര്‍ വായനശാല, ചേര്‍പ്പുങ്കല്‍ പബ്ളിക് ലൈബ്രറി, കുമ്മണ്ണൂര്‍ ദേശീയ ഗ്രന്ഥശാല എന്നിവയുടെ പ്രവര്‍ത്തനം എടുത്ത് പറയേണ്ടതാണ്. നായര്‍ സര്‍വ്വീസ് സൊസൈറ്റി, ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘം, വിശ്വകര്‍മ്മ മഹാസഭ, വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി, വീരശൈവമഹാസഭ, ഹിന്ദുചേകവര്‍ സംഘം, പുലയര്‍ മഹാസഭ, മറ്റുപിന്നോക്ക സമുദായസംഘങ്ങളുടെ തുടക്കം തുടങ്ങി ഒട്ടനവധി ജാതി സംഘങ്ങള്‍ ഈ ഗ്രാമത്തിലുണ്ട്. നിലവില്‍ ഇന്ന് കലാഭ്യാസനം നടത്തിവരുന്ന നള്ളനുണ്ണി സ്മാരക കലാക്ഷേത്രത്തിന്റെ കഥകളി ട്രൂപ്പും ജയകൃഷ്ണാ നൃത്തവേദിയും നടനകലാകേന്ദ്രത്തിന്റെ വേലകളി ഗ്രൂപ്പും, മേച്ചേരില്‍ ശിവരാമമാരാര്‍ സ്മാരക വാദ്യപഠന കേന്ദ്രവും ന്യൂബോയ്സ് വെല്‍ഫെയര്‍ ക്ളബ്ബിന്റെ ബ്രേക്ക് ഡാന്‍സ് ക്ളാസ്സുകളും ശ്രീമുരുക സംഗീത വിദ്യാലയത്തിന്റെ ശാസ്ത്രീയ സംഗീത പഠനക്ളാസ്സും പ്രവര്‍ത്തിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...