കാമാക്ഷി
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
കാഞ്ചീപുരം കാമാക്ഷി ക്ഷേത്രം പ്രസിദ്ധമാണ് .സര്‍വ ആഗ്രഹങ്ങളും മോക്ഷവും കാമാക്ഷി ദര്‍ശനം കൊണ്ടു ലഭിക്കുന്നു .മോഹിപ്പിക്കുന്ന കണ്ണുകളോടു കൂടിയവള്‍ ആണ് കാമാക്ഷി .ദേവിയുടെ കണ്ണുകളില്‍ നോക്കിയാല്‍ ഭക്തന്മാര്‍ക്ക് ആനന്ദാനുഭൂതി അനുഭവം ആകും .അതുപോലെ ആ കണ്ണ് കൊണ്ടു കടാക്ഷിച്ചാല്‍ സര്‍വഫല പ്രാപ്തിയുണ്ടാകും.
കാ എന്ന ശബ്ദം സരസ്വതി ദേവി
മാ -എന്ന ശബ്ദം ലക്ഷ്മി ദേവി
അക്ഷി -കണ്ണ് -ജ്ഞാനം
ഒരു കണ്ണില്‍ വിദ്യയും മറു കണ്ണില്‍ ഐശ്വര്യവും നിറഞ്ഞു നില്‍ക്കുന്നു .ദേവിയുടെ കടാക്ഷത്താല്‍ ഐശ്വര്യവും ജ്ഞാനവും ലഭിക്കുന്നു .
കാഞ്ചീപുരം ക്ഷേത്രത്തിലെ പ്രതിഷ്ടാ മൂര്‍ത്തി കാമാക്ഷിയാണ് .സതീ ദേവിയുടെ ജഡത്തില്‍ നിന്ന് ഓഡ്യാണo(കാഞ്ചി ) വീണ സ്ഥലം ആണ് കാഞ്ചീപുരം.ബ്രഹ്മാവും കാമ ദേവനും ഇവിടെ തപസ്സ് ഇരുന്നു അനുഗ്രഹം നേടി .സര്‍വ ആഗ്രഹങ്ങളും നല്‍കുന്ന ദേവി ആയതിനാല്‍ ബ്രഹ്മാവ് കാമാക്ഷി ,കാമേശ്വരി എന്ന് രണ്ടു നാമങ്ങള്‍ നല്‍കി
ഓം കാമാക്ഷിയൈ നമ :
ഓം കാമേശ്വരിയെ നമ :
ഈ രണ്ടു മന്ത്രങ്ങള്‍ ബ്രഹ്മാവ് നല്‍കിയത് ആണ് .ഇതില്‍ ഏതെങ്കിലും ഒന്ന് നിത്യവും ജപിക്കുന്നവര്‍ക്ക് സൌഭാഗ്യങ്ങളും അന്ത്യത്തില്‍ മോക്ഷവും ലഭിക്കുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ