തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം"
കേരളത്തിലെ ആലപ്പുഴ ജില്ലയിൽചേർത്തയ്ക്കടുത്ത്പാണാവള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം. പരശുരാമനാൽപ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം തൃച്ചാറ്റുകുളം ദേശത്തിലെ പ്രമുഖ ക്ഷേത്രമാണ്. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ചാറ്റുകുളം ആണ് ഈ ശിവക്ഷേത്രം. പ്രധാന മൂർത്തിയായ ശ്രീ പരമശിവൻ ഈ ക്ഷേത്രത്തിൽവടുതലേശൻ എന്നപേരിൽ അറിയപ്പെടുന്നു.
തിരുച്ചാറ്റുകുളം ക്ഷേത്രം ഐതിഹ്യം》
പരശുരാമ പ്രതിഷ്ഠയാണ് ഇവിടുത്തെ ശിവലിംഗം എന്നു വിശ്വസിക്കുന്നു.
ക്ഷേത്രം》
കിഴക്കു ദർശനാമായിട്ടാണ് ശിവലിംഗപ്രതിഷ്ഠ നടത്തിയിരിക്കുന്നത്. കേരളതനിമയിൽ പണിതീർത്തിട്ടുള്ളതാണിവിടുത്തെ നാലമ്പലവും ബലിക്കൽപ്പുരയും. മനോഹരങ്ങളായ ദാരുശില്പങ്ങളാൽ സമ്പന്നാണിത്. നാലമ്പലത്തിനും ബലിക്കൽപ്പുരക്കും പുറത്തായി വലിപ്പമേറിയ ആനക്കൊട്ടിലും അതിനു ചേർന്ന് കിഴക്കേനടയിൽ ഗോപുരവും പണിതീർത്തിട്ടുണ്ട്. ആനക്കൊട്ടിലിന്റെ വലിപ്പം നോക്കുമ്പോൾ ഗോപുരം വളരെ ചെറിയതാണ്. ബലിക്കൽപ്പുരക്കും ആനക്കൊട്ടിലിനും ഇടയിലായി ചെമ്പിൽ നിർമ്മിച്ചിരിക്കുന്ന ധ്വജസ്തംഭവും നമ്മുക്ക് ഇവിടെ കാണാം. കിഴക്കേ ഗോപുരത്തിന്റെ വടക്കുഭാഗത്തായി ഈശാനകോണിൽ ക്ഷേത്രക്കുളം നിർമ്മിച്ചിട്ടുണ്ട്.
നാലമ്പലത്തിനുള്ലിലായി ഗണപതിയേയും ഭഗവതിയേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഭഗവതിയുടെ പ്രതിഷ്ഠ അടുത്തിടക്കാണ് നടത്തിയത്. 1978-ൽ താന്ത്രികവിധി പ്രകാരമുള്ള പൂജാവിധികളോടെയാണ് ഭഗവതിയെ നാലമ്പലത്തിൽ കുടിയിരുത്തിയത്. അതുപോലെതന്നെ വടക്കുപടിഞ്ഞാറേമൂലയിലായി നാഗയക്ഷിയുടെ പ്രതിഷ്ഠയും ഇവിടെ ദർശിക്കാം. ഭഗവതിയും ഗണപതിയും നാഗയക്ഷിയും കിഴക്കു ദർശനം നൽകിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ധാരാളം ദാരുശില്പങ്ങളാൽ നിർമ്മിതമാണ് ഇവിടുത്തെ ശ്രീകോവിൽ. പ്ലാവിൻകാതലിൽ നിർമ്മിച്ചിരിക്കുന്ന മനോഹരങ്ങളായ ദാരു നിർമ്മിതികൾ ഇവിടുത്തെ ക്ഷേത്രത്തിന് പ്രശസ്തിയേറ്റുന്നു. ചതുരാകൃതിയിൽ രണ്ടു തട്ടിലായി നിർമ്മിച്ചിരിക്കുന്ന ശ്രീകോവിൽ ചെമ്പുപാളികളാൽ മേഞ്ഞിട്ടുണ്ട്.
ക്ഷേത്രനിർമ്മിതി:
കേരളതനിമ വിളിച്ചോതത്തക്കമുള്ള ശില്പനിർമ്മാണ മാതൃകയാണിവിടെയും കാണുന്നത്. ഏകദേശം ആയിരം വർഷങ്ങളുടെ പഴക്കമുള്ള ക്ഷേത്രമാണിത്. പ്ലാവിന്തടിയിൽ നിർമ്മിച്ചിരിക്കുന്ന ദാരുശില്പങ്ങൾ ഇവിടുത്തെ ശ്രീകോവിലിൽ പണിതീർത്തിട്ടുണ്ട്. നാലമ്പലവും ബലിക്കൽപ്പുരയും ഓട് മേഞ്ഞിരിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ