ഭരതമല_ശ്രീ_ഭരതൻക്ഷേത്രം, #കല്ലൂർ, #തൃശ്ശൂർ
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
തൃശ്ശൂർ നഗരത്തിൽ നിന്നും 18 KM അകലെ കല്ലൂരിൽ ഭരതമലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഭരതമല- ശ്രീ ഭരതൻ ക്ഷേത്രം..
പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമാണ് ഈ ഭൂപ്രദേശം.. ക്ഷേത്രത്തിനോട് ചേർന്നുള്ള പച്ചപുതച്ചു നിൽക്കുന്ന മനോഹരമായ കാടും.. തെളിനീരൊഴുകുന്ന കാട്ടരുവിയും ചെറു വെള്ളച്ചാട്ടവും.. വലിയ പാറകെട്ടുകളും ഇവിടെ എത്തുന്നവർക്ക് കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ്..
ഏകദേശം 2000 വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രം പിന്നീട് പ്രകൃതിക്ഷോഭത്താൽ ഭാഗികമായി നശിക്കുകയായിരുന്നു.. ഇന്ന് കാണുന്ന ക്ഷേത്രം പ്രദേശവാസികളുടെ ശ്രമഫലമായി പുനരുദ്ധികരിക്കുകയും നിത്യപൂജ നടത്തി വരികയും ചെയ്യുന്നു..
ക്ഷേത്രത്തിൽ ഭരതൻ കൂടാതെ ഹിഡുബനും, ഗണപതിയും, മഹാവിഷ്ണുവും, കുറച്ച് മാറി ശിവനും കുടികൊള്ളുന്നു..
ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള വിഗ്രഹങ്ങളും കുടാതെ കൽവിളക്ക് , പഴയ ഓട്, പഴയ ക്ഷേത്രത്തിന്റെ കൽ തൂണുകൾ തുടങ്ങിയവ ക്ഷേത്ര നിർമ്മാണ സമയങ്ങളിൽ ഭൂമിക്കടിയിൽ നിന്നും ലഭിച്ചിട്ടുള്ളവയാണ ഇവ ഗവേഷണം നടത്തിയതിന്റെ ഫലമായാണ് ക്ഷേത്രത്തിന്റെകാലപഴക്കം നിർണയിച്ചിട്ടുള്ളത്... നാലമ്പല ദർശനത്തിൽ ഉൾപ്പെടുത്താവുന്ന ഈ ഭരതൻ ക്ഷേത്രം പക്ഷെ ഇന്നും ഭക്തർ അറിയാതെ പോകുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ