ചലിക്കുന്ന കൽ വിളക്കുള്ള
കാമപ്പുരത്ത് ശങ്കരനാരായണ ക്ഷേത്രവും കാവിൽ ഭഗവതി ക്ഷേത്രവും
ആലപ്പുഴയിലെ കരുമാടിയിൽ ആണു അദ്ഭുത പ്രവർത്തികൾ നടക്കുന്ന കാമപ്പുരത്ത് ക്ഷേത്രവും കാവിൽ ഭഗവതി ക്ഷേത്രവും സ്ഥിതി ചെയ്യുന്നതു. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണു ശങ്കരനരായാണ ക്ഷേത്രം. അമ്പലപ്പുഴ ക്ഷേത്രത്തെക്കാൾ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനു. കാമപ്പുരത്ത് ശങ്കരനാരായണ ക്ഷേത്രത്തോട് ചേർന്നാണു കാവിൽ ഭഗവതി ക്ഷേത്രവും. വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന അതി മനോഹരമായ ക്ഷേത്രങ്ങൾ. പുതുമനയ്ക്കാണു രണ്ട് ക്ഷേത്രങ്ങളുടെയും തന്ത്രം .
കാമപ്പുരത്ത് ശങ്കരനാരായണ ക്ഷേത്രത്തിൽ ദിവസേന 3 പൂജയുണ്ട്. ഇത്രക്കാലം ശങ്കര നാരായണ സങ്കൽപ്പത്തായിരുന്നു പൂജ . കഴിഞ്ഞ വർഷം മുതൽ വിഷ്ണു സങ്കൽപ്പമായി. കൂടാതെ യക്ഷിയമ്മയും, നാഗദൈവങ്ങളും, കാരണവന്മാരും ( പുറത്ത് കരിമ്പനയുടെ താഴെ ) പ്രതിഷ്ഠയായുണ്ട്. കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണു ഈ ക്ഷേത്രം. ക്ഷേത്രത്തിലെ ശ്രീ കോവിലിനു ചുറ്റായും, നമസ്കാര മണ്ഡപത്തിലെ തൂണിലും പാലി ലിപിയിൽ എന്തൊക്കെയൊ എഴുതി വച്ചിട്ടുണ്ട് . ഇന്നു വരെ അതാർക്കും വായിക്കാൻ കഴിഞ്ഞിട്ടില്ലാ ഇത് വരെ .
ഈ ക്ഷേത്രത്തിലെ ചലിക്കുന്ന കൽ വിളക്ക് ഒരദ്ഭുതമാണു. എല്ലാ ക്ഷേത്രത്തിലും നടയ്ക്ക് നേരെ മുന്നാണു കൽ വിളക്കുണ്ടാകുക. ശങ്കര നാരായണ ക്ഷേത്രത്തിൽ നടയിൽ നിന്ന് കുറച്ച് മാറിയാണു കൽ വിളക്ക്. പണ്ട് നടയ്ക്ക് മുന്നായി ആണു കൽ വിളക്കുണ്ടായിരുന്നത്. കാലത്തിന്റെ മാറ്റത്തിനൊപ്പം കൽ വിളക്കും സഞ്ചരിച്ചു. ദൃക്സാക്ഷികൾ ഉണ്ടതിനു. ഇതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. പണ്ടിവിടെ സ്വർണ്ണ കൊടിമരം ഉണ്ടായിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ടിപ്പുവിനെ പേടിച്ച് അവിടുത്തെ പോറ്റിമാരും സംഘവും ചേർന്ന് ആ കൊടിമരം ക്ഷേത്ര പരിസരത്തുള്ള ഭൂമിയിൽ എവിടെയൊ കുഴിച്ചിട്ടു. ഇന്നെ വരെ ആ സ്ഥലം കണ്ടുപിടിക്കാനായിട്ടില്ലാ. ഇപ്പോൾ കാണുന്ന കൽ വിളക്ക് ചലിച്ച് ചലിച്ച് യക്ഷിയമ്മയുടെ ശ്രീകോവിലിനു മുന്നിലെത്തുന്ന കാലത്ത് ആ സ്വർണ്ണ കൊടിമരം കുഴിച്ചിട്ട സ്ഥലം കാണാനാകും എന്ന് ആണു ദേവ വാക്യം. കൽ വിളക്കിന്റെ സ്ഥാനം കാണുമ്പോൾ അങ്ങനെ സംഭവിക്കും എന്ന് ന്റെ മനസ്സ് പറയുണു. ദേവ വാക്യം പൊയ്യാവില്ലാ.
ഒരു കാലത്ത് ബുദ്ധവിഹാര കേന്ദ്രമായിരുന്നു അമ്പലപ്പുഴ എന്നതിനു തെളിവാണു ഇവിടുത്തെ കരുമാടിക്കുട്ടൻ പ്രതിമയും, ഈ ക്ഷേത്രത്തിലെ പാലി ലിപിയിൽ ഉള്ള എഴുത്തും എല്ലാം . ഈ ക്ഷേത്ര സമുച്ചയം കാണേണ്ട കാഴ്ച തന്നെയാണു . അത്ര ഭംഗിയാണു ആ കാഴ്ചകൾ
കടപ്പാട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ