ചരിത്രത്തിന്റെ വെളിച്ചം വീശാതെ റാക്കാട്ടെ ശിലകൾ...
റാക്കാട് തൃക്ക മഹാവിഷ്ണുക്ഷേത്രം..
ക്ഷേത്രത്തിനു കിഴക്കുവശത്തായി മൂവാറ്റുപുഴയാർ നിലയ്ക്കാതെ ഒഴുകുകയാണ് .
ക്ഷേത്രത്തിനു കിഴക്കുവശത്തായി മൂവാറ്റുപുഴയാർ നിലയ്ക്കാതെ ഒഴുകുകയാണ് .
ഓരോ കാവുകളിലേയ്ക്കുമുള്ള യാത്രകൾ നൽകുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവില്ല .
മൂവാറ്റുപുഴ പോകും വഴി മേക്കടമ്പ് കഴിഞ്ഞാൽ കടാതിയിൽ എത്തുമ്പോൾ റാക്കാട് കാരണാട്ടുകാവിലേക്കുള്ള ചൂണ്ട്പലക കാണാൻ സാധിക്കും.
ക്ഷേത്രത്തിലേക്കുള്ള വഴിയ്ക്ക് ഇരുവശത്തും റബ്ബർ മരങ്ങളും കവുങ്ങിൻ തോട്ടങ്ങളുo ആണ്. ആ പച്ചപ്പിന്റെ കുളിർമ്മ മറ്റൊരു പ്രത്യേകതയാണ്
ചുറ്റുപാടും നിശബ്ദത നിറഞ്ഞു നിൽക്കുന്നു .
ആദ്യമായ് ഇവിടെ എത്തുന്നത് വർഷങ്ങൾക്കു മുൻപ് ഒരു മഴക്കാലത്താണ് .അന്ന് വഴിയാകെ ചെളി നിറഞ്ഞിരിക്കുന്നു
കാലിൽ കുളയട്ട കടിച്ചതും ചോര വാർന്നതും ഇന്നും ഓർമ്മയിൽ ഉണ്ട്.
ആദ്യമായ് ഇവിടെ എത്തുന്നത് വർഷങ്ങൾക്കു മുൻപ് ഒരു മഴക്കാലത്താണ് .അന്ന് വഴിയാകെ ചെളി നിറഞ്ഞിരിക്കുന്നു
കാലിൽ കുളയട്ട കടിച്ചതും ചോര വാർന്നതും ഇന്നും ഓർമ്മയിൽ ഉണ്ട്.
ഈ വഴികൾ പിന്നിട്ട് എത്തുന്നത് കാരണാട്ടുകാവ് ഭദ്രകാളി ക്ഷേത്രത്തിലാണ് .ക്ഷേത്രത്തിലേക്ക് കയറുന്ന കൽപടവുകൾക്ക് മുമ്പിലായി ഒരു ആൽത്തറ ഉണ്ട് .കാരണാട്ടുകാവിലമ്മയെ തൊഴുതിറങ്ങിയാൽ അടുത്തുള്ള റാക്കാട് തൃക്ക ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ പോകാം .തേങ്കോടത്ത് ഇല്ലത്തിന്റെ ഉടമസ്ഥതയിലാണ്
ക്ഷേത്രം.
ക്ഷേത്രം.
ഇവിടെ നമ്മെ അത്ഭുതപെടുത്തുന്നത് ക്ഷേത്രത്തിനു ചുറ്റും കിടക്കുന്ന ശിലകൾ ആണ് . ഇന്നും കൃത്യമായ വിവരങ്ങളോ ഐതിഹ്യങ്ങളോ ഈ ശിലകളെ കുറിച്ച് ലഭിച്ചിട്ടില്ല .എല്ലാത്തിലും കൊത്തുപണികൾ ചെയ്തിരിക്കുന്നുണ്ട് .
ഇവിടെ പലരോടായി അന്വേഷിച്ചെങ്കിലും ആർക്കും വ്യക്തമായി ഇതിന്റെ പുരാവൃത്തം അറിയില്ല.
ഈ ശിലകൾ ഇവിടെ എങ്ങനെ എത്തി , ഇതിന്റെ പിന്നിലെ ചരിത്രം ഇതൊക്കെ ഒന്ന് അറിയാൻ ഒരു മോഹം
ഈ ശിലകൾ ഇവിടെ എങ്ങനെ എത്തി , ഇതിന്റെ പിന്നിലെ ചരിത്രം ഇതൊക്കെ ഒന്ന് അറിയാൻ ഒരു മോഹം
ചരിത്രത്തിന്റെ വെളിച്ചം വീശാത്ത ഇവയുടെ ഉത്പത്തിയും ഐതിഹ്യവും തേടിയായിരിക്കും ഇനിയുള്ള അടുത്ത യാത്ര ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ