വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം
കേരളത്തിൽ കോട്ടയം ജില്ലയിലെചങ്ങനാശ്ശേരിയ്ക്കടുത്ത് വാഴപ്പള്ളി വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന പുരാതന അയ്യപ്പക്ഷേത്രമാണ് വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം. പതിനഞ്ചാം നൂറ്റാണ്ടിലാണ് ക്ഷേത്ര നിർമ്മിതി നടന്നിരിക്കുന്നത്. തെക്കുകൂർ രാജാക്കന്മാരാണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നു കരുതുന്നു.
വേരൂരിൽ ധർമ്മശാസ്താവിന്റെ (അയ്യപ്പൻ) സ്വയംഭൂവായ വിഗ്രഹ പ്രതിഷ്ഠയാണ് ഉള്ളത്. ശാസ്താവിനു സ്വയംഭൂ പ്രതിഷ്ഠകൾ അപൂർവ്വമാണ്. കിഴക്കു ദർശനമാണ് പ്രതിഷ്ഠ. സ്വയംഭൂപ്രതിഷ്ഠ ആദ്യമായി കണ്ട വേടനേയും വേടത്തിയേയും ക്ഷേത്ര മതിലകത്തോട് ചേർന്ന് പ്രതിഷ്ഠിച്ചിരിക്കുന്നുവെന്നുള്ളതും ഇവിടുത്തെ പ്രത്യേകതകളിലൊന്നാണ്.
ഐതിഹ്യം
പഴയകാലത്ത് വാഴപ്പള്ളിയുടെ വടക്കുഭാഗങ്ങളായ വടക്കേക്കര കാട്ടുപ്രദേശങ്ങളായിരുന്നു. തങ്ങളുടെ ആഹാരത്തിനായി ഇറങ്ങിയ വേടനും വേടത്തിയും (മങ്ങാട്ട് പറയന്മാർ കുടുംബം) സ്വയംഭൂവായ ശാസ്താവിഗ്രഹം കണ്ടെടുക്കുകയും അടുത്തുള്ള ബ്രാഹ്മണ പ്രമാണിമാരായ തേവരശ്ശേരിയിൽ ഇല്ലക്കാരും, പത്ത് നായർ തറവാട്ടുകാരെയും വിവരം അറിയിക്കുകയും ചെയ്തു.
ദേവസാന്നിധ്യം മനസ്സിലാക്കിയ ഇവർ ശാസ്താപ്രതിഷ്ഠയെ നിത്യവും പൂജിച്ചാദരിക്കുന്നതിനു സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു. അതിനെ തുടർന്ന് തെക്കുകൂർ രാജാവിന്റെ സഹായത്തോടെ ക്ഷേത്ര നിർമ്മാണം നടത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ക്ഷേത്രേശനു ആദ്യമായി നേദിച്ച അടയാണ് പ്രധാന വഴിപാട്.
ചതുരാകൃതിയിൽ ഒരുനിലയിൽ പണിതീർത്തിരിക്കുന്ന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനം നൽകി സ്വയംഭൂ പ്രതിഷ്ഠയിൽ ധർമ്മശാസ്താവ് ദർശനം നൽകുന്നു. ഇവിടുത്തെ ശ്രീകോവിൽ തെക്കുംകൂർ രാജാക്കന്മാരുടെ കാലത്താണ് നിർമ്മിച്ചത്. ശ്രീകോവിലിന്റെ ഭിത്തികൾ വെട്ടുകല്ലും മണ്ണും ചേർത്ത് പണിതീർത്തതാണ്. മുകൾഭാഗം ഓട് മേഞ്ഞിട്ടുണ്ട്. യുദ്ധസന്നദ്ധനായി കുതിരപ്പുറത്തേറി നിൽക്കുന്ന അയ്യപ്പനാണ് പ്രതിഷ്ഠാമൂർത്തി സങ്കൽപം.
ഉപപ്രതിഷ്ഠകൾ
വിഷ്ണു ശിവൻ ഗണപതി നാഗരാജാവ് ബ്രഹ്മരക്ഷസ് ഭഗവതി ഭൂതത്താന്മാർ വേടനും, വേടത്തിയും (ക്ഷേത്രമതിലകത്തിനു പുറത്ത് പടിഞ്ഞാറേവശം)
നിത്യപൂജകൾ
ഉഷഃപൂജ ദേവിപൂജ ഉച്ചപൂജ ദീപാരാധന അത്താഴപൂജ
ക്ഷേത്രത്തിൽ എത്തിചേരാൻ
ചങ്ങനാശ്ശേരിയിൽ നിന്നും 4 കി.മി. ദൂരെ വടക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എം.സി.റോഡിൽവാഴപ്പള്ളിച്ചിറയിൽനിന്നും ചെത്തിപ്പുഴ റോഡിലൂടെ ഒരു കി.മി. സഞ്ചരിച്ചാൽ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ എത്തിചേരാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ