അവിടെക്കിട' വിഗ്രഹം
പെരുന്തച്ചൻ നിർമ്മിച്ചതായി പറയപ്പെടുന്ന 'അവിടെക്കിട' വിഗ്രഹം ഇളന്തിക്കര ( ഇളിഭ്യം നമ്പൂരി ഗ്രാമത്തിലെ) ക്ഷേത്രത്തിലെ ഇരട്ട വിഗ്രഹമാണത്രേ. ക്ഷേത്ര പണികൾക്കു പുറമേ, ചേന്ദമംഗലത്തുനിന്നു പറവൂരിലേയ്ക്ക് ആറ്റിനടിയിൽകൂടി ഒരു തുരക്കവും ഇളതീക്കരയെ ചാലക്കുടി പുഴയുടെ വടക്കൻകരയോടു ഘടിപ്പിക്കുന്ന വിചിത്രമായ ഒരു പാലവും പണിയിച്ചു എന്ന ഐതിഹ്യമുണ്ട്. ഈ തുരങ്കത്തെ ശത്രുക്കളിൽനിന്നു രക്ഷപ്പെടാൻ പറവൂർ തമ്പുരാക്കന്മാർ ഉപയോഗിച്ചിരുന്നു എന്നും പറഞ്ഞു വരുന്നു. പറവൂർ തമ്പുരാക്കന്മാർക്കുവേണ്ടിയാണത്രെ പെരുന്തച്ചൻ അറപ്പുവാൾ ഉപയോഗിച്ച് മരം മുറിക്കുന്ന വിദ്യ ആദ്യം പ്രയോഗിച്ചത്. കേസരി ബാലകൃഷ്ണ പിള്ള ' ചരിത്രത്തിന്റെ അടിവേരുകൾ' എന്ന പുസ്തകത്തിൽ പറയുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ