അക്ഷയ തൃതീയ - ശുഭദിനം
ഹിന്ദു ധര്‍മത്തിലെ മൂന്നര ശുഭമുഹൂര്‍ത്തങ്ങളില്‍ ഒന്നാണ് അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ ആദ്യത്തെ പക്ഷത്തിലെ തൃതീയയ്ക്ക് ചെയ്യുന്ന ദാനം ഹവനം ഇവയ്ക്ക് ഒരിക്കലും ക്ഷയം സംഭവിക്കുകയില്ല. അതിനാലാണ് ഈ തിഥിയെ അക്ഷയ തൃതീയ എന്ന് പറയുന്നത്. ഈ തിഥിയിലെ എല്ലാ സമയങ്ങളും ശുഭമാണ്. അക്ഷയ തൃതീയ ദിവസമാണ് സത്യയുഗം അവസാനിച്ച് ത്രേതായുഗം ആരംഭിച്ചത്. മാറിയ കാലഘട്ടത്തിൽ ആത്മീയതയെ ഭോഗാസക്തിയിലേയ്ക്ക് വഴിവിട്ട് വാണിജ്യ - വ്യാപാര ശൃംഖലയുടെ കൈകളിലേയ്ക്ക് അക്ഷയതൃതീയ ദിനം വഴുതി മാറുകയാണ്. മഹാവിഷ്ണുവിന്റെ ആരാധന പുണ്യമാസമായ വൈശാഖ മാസം. ഭാരതീയ സംസ്കൃതി കലണ്ടറിൽ രണ്ടാമതായെത്തുന്ന വൈശാഖ മാസം ദേശ ഭാഷാ വ്യത്യാസമന്യേ അഖണ്ഡഭാരത-നേപ്പാൾ രാജ്യങ്ങളിൽ പുണ്യതയാർന്ന മാസമായാണ് വിലയിരുത്തുന്നത്. വിഷ്ണു അവതാരമായ നരസിംഹാവതാരം പരശുരാമാവതരം എന്നിവ വൈശാഖ മാസത്തിലായിരുന്നു. കൂടാതെ ശ്രീബുദ്ധൻ, ശ്രീ ശങ്കരാചാര്യർ, ശ്രീ സുബ്രമണ്യൻ തുടങ്ങി ദേവത, ഗുരു ജന്മങ്ങളുടെ പവിത്രയും വൈശാഖ മാസത്തിനുണ്ട്. ആധുനിക നുറ്റാണ്ടിൽ സ്വാമി ചിന്മയാനന്ദനും ശ്രീ .ശ്രീ രവിശങ്കർ അടക്കമുള്ളവരുടെ ജന്മനക്ഷത്ര തിഥി ദിനങ്ങൾ വൈശാഖ മാസത്തിലാണന്നതും വിശേഷതയാണ്. അക്ഷയ തൃതീയയുടെ ആധ്യാത്മിക മഹത്വം
1. ധാര്‍മിക കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ആധ്യാത്മിക ഗുണം കൂടുതല്‍ ലഭിക്കുന്നു : ഈ തിഥിക്ക് ബ്രഹ്മാവിന്റെയും ശ്രീ വിഷ്ണുവിന്റെയും സംയോജിച്ചുള്ള പവിത്രകങ്ങള്‍ ഉയര്‍ന്ന തലത്തിലുള്ള ദേവതകളുടെ ലോകങ്ങളില്‍ നിന്നും ഭൂമിയിലേക്ക് വരുന്നു. അതുകാരണം ഭൂമിയിലുള്ള സാത്വികത പത്ത് ശതമാനം വര്‍ദ്ധിക്കുന്നു. ജപം, ഹോമം, പവിത്ര സ്ഥാനങ്ങളില്‍ കുളിക്കുക, ദാന ചെയ്യുക മുതലയാ ധാര്‍മിക കാര്യങ്ങളിലൂടെ നമുക്ക് ആധ്യാത്മിക ഗുണം കൂടുതല്‍ ലഭിക്കുന്നു.
2. ദേവതകള്‍ക്കും പിതൃക്കള്‍ക്കും എള്ള് കൊണ്ട് തര്‍പ്പണം ചെയ്യുന്നതുകൊണ്ടുള്ള ഗുണം : ഈ തീഥിക്ക് ദേവതകളെയും പിതൃക്കളെയും ഉദ്ദേശിച്ച് ചെയ്യുന്ന കര്‍മങ്ങള്‍ക്ക് ഒരിക്കലും ക്ഷയം സംഭവികുകയില്ല. അതിനാല്‍, ഈ ദിവസം ദേവതകള്‍ക്കും പിതൃക്കള്‍ക്കും എള്ള് തര്‍പ്പണം (കറുത്ത എള്ളും ജലവും) ചെയ്യുക. എള്ള് സാത്വികതയുടെയും ജലം ശുദ്ധഭാവത്തിന്റെയും പ്രതീകമാണ്. അക്ഷയ തൃതീയ ദിവസം സുഖവും സമൃദ്ധിയും നല്‍കുന്ന ദേവതയ്ക്ക് കൃതജ്ഞതാഭാവത്തോടെ തിലത്തര്‍പ്പണം ചെയ്യുന്നതിലൂടെ ആ ദേവതയുടെ കൃപാകടാക്ഷം ലഭിക്കുന്നു. ഈ കൃപാകടാക്ഷത്തിന് ഒരിക്കലും ക്ഷയം സംഭവിക്കുകയില്ല. പിതൃക്കള്‍ക്ക് സദ്ഗതി ലഭിക്കുന്നതിന് വേണ്ടി അക്ഷയ തൃതീയ ദിവസം അപിണ്ഡക ശ്രാദ്ധം നടത്തുക. ഇത്തരത്തിലുള്ള ശ്രാദ്ധം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ എള്ള് തര്‍പ്പണമെങ്കിലും ചെയ്യുക. അക്ഷയ തൃതീയയ്ക്ക് ‘സത്‌പാത്രേ ദാനം’ ചെയ്യുകധനത്തിന്റെ ത്യാഗം ചെയ്താല്‍ പുണ്യം ലഭിക്കുന്നു. എന്നാല്‍ ശരീരം,മനസ്,ധനം ഇവയിലൂടെ ‘സത്പാത്രേ ദാനം’ (അര്‍ഹതയുള്ള വ്യക്തിക്ക്) ചെയ്യുമ്പോള്‍ അതിന്റെ ആധ്യാത്മിക ഗുണം ലഭിക്കുന്നു.
1. ധനത്തിന്റെ ദാനം : ദാനം ‘സത്‌പാത്രേ ദാനം’ ആകുന്നതിനായി സത് പുരുഷന്മാര്‍, ധാര്‍മിക കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍, ധര്‍മപ്രചരണം ചെയ്യുന്ന സംഘടനകള്‍, ധാര്‍മികമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് വസ്തുക്കളോ ധനമോ നല്‍കുക.
2. ശരീരം കൊണ്ടുള്ള ദാനം : ധാര്‍മികമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത് ശരീരം കൊണ്ടുള്ള ദാനമാണ്. ഇതിനായി ധര്‍മദ്രോഹത്തെ തടയുക, ധര്‍മപ്രചാരണം ചെയ്യുക, ധര്‍മ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുക.
3. മനസ് കൊണ്ടുള്ള ദാനം :കുലദേവതയുടെ നാമം ജപിക്കുക, കുലദേവതയോട് പ്രാര്‍ത്ഥിക്കുക എന്നീ രീതിയില്‍ കുലദേവതയ്ക്ക് മനസ് അര്‍പ്പിക്കുക. ആത്മീയതയുടെ പുണ്യതയാർന്ന വൈശാഖ മാസ അക്ഷയതൃതീയ ദിനത്തിന്റെ ധന്യത നാടിനും സമാജത്തിന്നുമുള്ള ഐശ്വരത്തിനായി വാണിജ്യ മോഹവലയത്തിൽ നിന്ന് മോചനം നേടി കൊണ്ട് ധാർമ്മികതയും ഈശ്വരീയ പ്രാർത്ഥനയും കൈവിടാതെ കാത്തു സൂക്ഷിക്കാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ