ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സുബ്രഹ്മണ്യ സ്വാമി വാഴും മുണ്ടേക്കാട്‌ മന




സുബ്രഹ്മണ്യ സ്വാമി വാഴും മുണ്ടേക്കാട്‌ മന
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ ഇരവിമംഗലം ദേശത്താണു വള്ളുവനാടിലെ ഒരു പ്രസിദ്ധ നമ്പൂതിരി പരമ്പരയായ മുണ്ടേക്കാട്‌ മന സ്ഥിതി ചെയ്യുന്നത്‌. മുണ്ടേക്കാട്‌ മനയുടെ ചരിത്രത്തിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം .
നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരയാണു മുണ്ടേക്കാട്‌ മന പരമ്പര. .ഇരവിമംഗലം ദേശത്തുണ്ടായിരുന്ന നല്ലൂർ മന എന്നൊരു പരമ്പര മുണ്ടേക്കാട്‌ മനയിൽ ലയിച്ചിട്ടുണ്ട്‌ . നമ്പൂതിരി ഗ്രാമമായ പെരുവനം ഗ്രാമത്തിൽ ഉള്ളവരാണു മുണ്ടേക്കാട്‌ മനക്കാർ. ഗ്രാമദേവത തിരുവുള്ളക്കാവ്‌ ശാസ്താവാണു . ജന്മി പരമ്പരയാണു ഇവരുടേത്‌. ഏലംകുളം , ആനമങ്ങാട്‌ , ചെത്തനാംകുറുശ്ശി എന്നിവിടങ്ങളിൽ ധാരാളം കൃഷിഭൂമി ഇവർക്കുണ്ടായിരുന്നു .
മുണ്ടേക്കാട്‌ മനയ്ക്ക്‌ നൂറിലധികം വർഷം പഴക്കമുണ്ട്‌. നാലുകെട്ടാണു മന . ചിലഭാഗങ്ങളിൽ മാറ്റം വരുത്തിയത്‌ ഒഴിച്ചാൽ പഴമയ്ക്ക്‌ വല്ലിയ മാറ്റം സംഭവിച്ചിട്ടില്ലാ . മനോഹരമായ നടുമുറ്റവും, നാലോളം മുറികളും , വല്ലിയ പൂമുഖവും , പത്തായപ്പുരയും, പാട്ടുത്തറയും , 2 കുളവും നാലു കിണറും ( അതിലൊരു കിണർ ആണു ഭൂതത്താൻ കിണർ- നൂറ്റാണ്ടുകൾക്ക്‌ മുന്നെ തറവാട്ടിൽ ഒരിക്കൽ ജലക്ഷാമം വന്ന സമയത്ത്‌ മനസ്സ്‌ വിഷമിച്ച തറവാട്ടിലെ അന്തർജ്ജനത്തിനു വേണ്ടി ഭൂതത്താൻ നിർമ്മിച്ചതാണു ഈ കിണർ എന്നു വിശ്വാസം . വറ്റാത്ത വെള്ളമുള്ള കിണർ . കിണറിനോടനുബന്ധിച്ചുള്ള കഥകൾ ഇനിയുമുണ്ട്‌)അടങ്ങിയതാണു മുണ്ടേക്കാട്‌ മന . അഞ്ചേക്കറോളം ഭൂമിയിലാണു മന സ്ഥിതി ചെയ്യുന്നത്‌. തണൽ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന മന
മുണ്ടേക്കാട്‌ മനക്കാരുടെ കുടുംബ പരദേവത സുബ്രഹ്മണ്യ സ്വാമിയാണു ( ഇരവിമംഗലം സുബ്രഹ്മണ്യ സ്വാമി). നൂറ്റാണ്ടുകൾക്ക്‌ മുന്നെ മുണ്ടേക്കാട്‌ മനയിൽ ഇരവിമംഗലം സുബ്രഹ്മണ്യ സ്വാമിയെ ഉപാസിച്ചിരുന്ന തുപ്പൻ നമ്പൂതിരി എന്നു പേരുള്ള ഒരു കാരണവർ ഉണ്ടായിരുന്നു . ഭക്തോത്തത്തമൻ ആയിരുന്നു അദ്ദേഹം . ഒരിക്കൽ അദ്ദേഹം ഇരവിമംഗലം ക്ഷേത്രത്തിൽ നിന്നു ഒരു വേലിൽ സുബ്രഹ്മണ്യ സ്വാമിയുടെ തേജസ്സുമായി മനയിലെ ശ്രീലകത്ത്‌ പ്രതിഷ്ഠിച്ചു എന്നു ഐതിഹ്യം. ശ്രീലകത്ത്‌ വേൽധാരിയായ സുബ്രഹ്മണ്യ സ്വാമി , തിരുമാന്ധാംകുന്നിലമ്മ , ശിവൻ , അയ്യപ്പൻ, ഗണപതി എന്നിവർ ഉണ്ട്‌ . തുറന്നിരിക്കുന്ന ശ്രീലകം ഒരു പ്രത്യേകതയാണു . ഇരവിമംഗലം ക്ഷേത്ര തൈപ്പൂയത്തിനു മനയിലെ ശ്രീലകത്ത്‌ നിന്നു കാവടി എഴുന്നള്ളിപ്പു ഉണ്ട്‌ . കാലങ്ങളായി ഒരു മാറ്റവുമില്ലാത നടക്കണ ചടങ്ങാണിത്‌. ഏകദേശം 45 ഓളം കൊല്ലമായി കാവടി എടുക്കുന്നത്‌ മുണ്ടേക്കാട്‌ മനയിലെ ശ്രീ കൃഷ്ണൻ നമ്പൂതിരി അദ്ദേഹമാണു . തിരുമാന്ധാംകുന്നിലമ്മയ്ക്ക്‌ പാട്ടുത്തറയിൽ കളം പാട്ട്‌ നടക്കാറുണ്ട്‌. സർപ്പക്കാവിൽ സർപ്പബലി നടത്താറുണ്ട്‌ .മുണ്ടേക്കാട്‌ മനയിൽ ലയിച്ച നല്ലൂർ മനയുടെ അയ്യപ്പ , ഭഗവതി പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ കൊല്ലത്തിൽ ഒരിക്കൽ മഹാഗുരുതി നടത്താറുണ്ട്‌ . മുണ്ടേക്കാട്‌ ഭൂമിയുടെ സംരക്ഷകൻ കരിങ്കുട്ടിയാണു. പൊതുവെ നമ്പൂതിരി ഗൃഹങ്ങളിൽ കരിങ്കുട്ടി നാമം കേൾക്കാറില്ലാ. ആനമങ്ങാട്‌ ഭാഗത്തുള്ള ദിവ്യത്വം ഉള്ള മലയിൽ കുട്ടി എന്ന കരിങ്കുട്ടിയുടെ ആസ്ഥാനം മുണ്ടേക്കാട്‌ മനയാണു. മലയിൽ കരിങ്കുട്ടിക്ക്‌ വേണ്ടി വർഷത്തിൽ ഒരിക്കൽ ആട്ട്‌ എന്നൊരു ചടങ്ങ്‌ ഇവർ നടത്താറുണ്ട്‌ . വളരെ നിഷ്കർഷാപൂർവ്വം നടക്കുന്ന ഒരു ചടങ്ങാണിത്‌. മുണ്ടേക്കാട്‌ മനക്കാർ അതിനൊരു മുടക്കവും വരുത്താറില്ലാ താനും. കരിങ്കുട്ടി ശക്തിയുള്ള ഒരു മൂർത്തിയാണു. എരവിമംഗലം സുബഹ്മണ്യ ക്ഷേത്രം , നല്ലൂർ ക്ഷേത്രം , അത്തിക്കോട്‌ നരസിംഹമൂർത്തി ക്ഷേത്രം എന്നിവയുടെ ഊരാളന്മാരാണിവർ .
മുണ്ടേക്കാട്‌ മനയിലെ പ്രഥമനാമം സുബ്രഹ്മണ്യൻ എന്നാണു . തുപ്പൻ എന്ന നാമം സുബ്രഹ്മണ്യൻ എന്നതിന്റെ ചുരുക്കമാണു . മുണ്ടേക്കാട്‌ ശ്രീ നാരായണൻ നമ്പൂതിരി അദ്ദേഹമാണു ഇപ്പോഴത്തെ തറവാട്ടു കാരണവർ . സുബ്രഹ്മണ്യ സ്വാമി ഉപാസകനായിരുന്ന ശ്രീ തുപ്പൻ നമ്പൂതിരി, ആനമങ്ങാട്‌ സെർവ്വീസ്‌ ബാങ്കിൽ പ്രസിഡണ്ടായും, പെരിന്തൽമണ്ണ അർബൻ ബാങ്കിൽ ഡയറക്ടറായും പദവി അനുഷ്ഠിച്ചിരുന്ന ശ്രീ തുപ്പൻ നമ്പൂതിരിപ്പാട്‌ , അദ്ദേഹത്തിന്റെ പുത്രനും , സപ്താഹാചാര്യനും, ഗീത , നാരായണീയ , ഭാഗവത പണ്ഡിതനുമായ ശ്രീ മുണ്ടേക്കാട്‌ കൃഷ്ണൻ നമ്പൂതിരി അദ്ദേഹം എന്നിവർ മനയിലെ പേരുകേട്ട അംഗങ്ങൾ ആണു .
മനയിലെ അദ്ഭുത മനുഷ്യൻ
മുണ്ടേക്കാട്‌ മന ശ്രീ കൃഷ്ണൻ നമ്പൂതിരി . എൺപതിനോടടുത്ത്‌ പ്രായം. ചുറുചുറുക്കിൽ 40 കാരൻ . ഞങ്ങളെ സ്വീകരിച്ചത്‌ അദ്ദേഹമാണു . പിതാവിന്റെ ആഗ്രഹപ്രകാരം മനയിലെ കാര്യങ്ങൾ നോക്കുന്നു കാലങ്ങളായി അദ്ദേഹം .ഞാൻ പറഞ്ഞുവല്ലൊ അഞ്ചേക്കറോളം ഭൂമിയിലാണു മന സ്ഥിതി ചെയ്യുന്നത്‌ എന്നു . ആ അഞ്ചേക്കർ മുഴുവൻ ഒരു ചെറിയ കാടാണു . കാവ്‌ എന്നും പറയാം . ചുറ്റും മരങ്ങളും ചെടികളും , പച്ചക്കറി കൃഷിയും . മാങ്ങയും, ചക്കയും എല്ലാം ധാരാളം ഉള്ള തൊടി .അവിടെ മഴപെയ്താൽ ഒരു തുള്ളി വെള്ളം പോലും വേസ്റ്റാകില്ലാ . അത്രയ്ക്ക്‌ മനോഹരമായി കൃഷ്ണൻ നമ്പൂതിരി വാട്ടർ മാനേജ്മെന്റിനു വേണ്ടി കാര്യങ്ങൾ ചെയ്തിരിക്കുന്നു. ഭൂമിയിൽ പണിയെടുക്കുന്ന മനുഷ്യൻ . സസ്യവൃക്ഷലതാദികളെ സ്നേഹിക്കുന്ന മനുഷ്യൻ . കിണറിലെ വെള്ളം താഴാതിരിക്കാൻ അദ്ദേഹം ചെയ്ത കാര്യം കണ്ട്‌ ഞാൻ ഞെട്ടിപ്പോയി. അത്രയ്ക്ക്‌ ഇന്റലിജന്റായ പ്ലാനിംഗ്‌ . ഇത്‌ അദ്ദേഹത്തിന്റെ കൃഷിക്കാര്യം
ഇനി അദ്ദേഹത്തിന്റെ വൈദ്യത്തിലേക്ക്‌ പോകാം . പ്രമേഹസംബന്ധമായ മുറിവുകൾക്കും, നടുവേദന പോലെയുള്ള വേദനകൾക്കും , പൊള്ളലിനും, മൈഗ്രേനും അദ്ദേഹത്തിന്റെതായ എണ്ണകൾ ഉണ്ട്‌ . എല്ലാത്തിനും പേറ്റന്റും ഉണ്ട്‌ . എല്ലാം ദിവ്യൗഷധങ്ങൾ. അനുഭവസ്ഥർ അനവധി. കച്ചവടച്ചരക്കാക്കിയിട്ടില്ലാ അദ്ദേഹം അതൊന്നും. പരസ്സ്യങ്ങൾ ഒന്നുമില്ലാ . നാട്ടുകാർക്കറിയാം ആ എണ്ണയുടെ ഗുണം . അവർ വന്ന് എണ്ണം മേടിക്കും . ആ എണ്ണയുടെ ഗുണം കാണിക്കുന്ന കുറച്ചു തെളിവുകൾ ഞാൻ കണ്ടു . അദ്ഭുതം തന്നെയാണു ആ കാഴ്ച. എണ്ണ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്‌ പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ട്‌ മാത്രം . എണ്ണ നിർമ്മിക്കാനാവശ്യമായ കൊപ്ര വീട്ടിൽ തന്നെ ഡ്രയറിൽ ഉണക്കി ആട്ടും. എല്ലാം വീട്ടിൽ തന്നെ . മായമില്ലാ .
ഇനി അദ്ദേഹത്തിന്റെ കൈപുണ്ണ്യത്തിലേക്ക്‌ വരാം
അവിടെ പോകുന്നവർക്കെല്ലാം ഭക്ഷണ കാര്യത്തിൽ അല്ലേൽ രുചിയുടെ കാര്യത്തിൽ അവർ ചില സർപ്പ്രൈസ്‌ കൊടുക്കാറുണ്ട്‌ ത്രെ . ഞങ്ങൾക്ക്‌ അദ്ദേഹവും പത്നി ഇന്ദിര അന്തർജ്ജനവും കൂടി ഒരു പായസം പോലെയുള്ള വസ്തു കഴിക്കാൻ തന്നു . എന്താണു എന്നു കഴിച്ചു നോക്കി പറയാൻ പറഞ്ഞു . നല്ല രുചി . പക്ഷെ എന്താ സാധനം മനസിലായില്ലാ . തോൽ വി സമ്മതിച്ചു ഞങ്ങൾ . അത്‌ ചക്കക്കുരു പ്രഥമൻ ആയിരുന്നു . ആദ്യത്തെ അനുഭവാണു. നല്ല രുചിയും ഉണ്ടായിരുന്നു . അതിന്റെ കൂടെ അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ വകയായി പഴുത്ത മാങ്ങ പൾപ്പ്‌ കൊണ്ട്‌ ഒരു കിടിലൻ സംഭവം കിട്ടീ . അതും അസാധ്യ രുചി തന്നെ . ഇങ്ങനെ എല്ലാരെയും രുചിയുടെ കാര്യത്തിൽ സർപ്പ്രൈസ്‌ കൊടുത്ത അദ്ദേഹം ഞെട്ടിക്കാറുണ്ട്‌ എന്ന് നവീൻ പറഞ്ഞു . ചക്ക എന്ന അമൂല്യഫലത്തിന്റെ എല്ലാ ഭാഗവും ഉപയോഗപ്രദമാണെന്ന് പറഞ്ഞൊരു ആർട്ടിക്കിൾ വർഷങ്ങൾക്ക്‌ മുന്നെ അദ്ദേഹത്തിന്റേതായി ഒരു പത്രത്തിൽ വന്നിട്ടുണ്ട്‌. ചക്കയുടെ പ്രാധാന്യം എടുത്തു കാണിക്കാനായി ഒരുപാട്‌ ക്ലാസുകൾക്കും എക്സിബിഷനും അദ്ദേഹം പങ്കെടുത്ത്‌ അദ്ദേഹം തെളിയിച്ചിട്ടുണ്ട്‌ . ഇന്നു ചക്ക നമ്മുടെ ഔദ്യോഗികഫലമാണു . ഒന്നുറപ്പാണു അതിനു പിന്നിലും ഈ കരങ്ങൾക്കൊരു പങ്കുണ്ട്‌. എങ്ങനെ എന്നു വച്ചാൽ ചക്കയുടെ പ്രാധാന്യം ജനങ്ങളെ അറിയിച്ചതിൽ അദ്ദേഹത്തിനുള്ള പങ്കു വലുതാണു .നേരത്തെ വരുമെന്ന് അറിയിച്ചിരുന്നുവെങ്കിൽ ഇതിലും കൂടുതൽ സർപ്പ്രൈസ്‌ തരാമായിരുന്നെന്ന്അദ്ദേഹം ഞങ്ങളോട്‌ പറഞ്ഞു.
ആചാരാനുഷ്ഠാനങ്ങൾ ഭയഭക്തിയോടെ പാലിക്കുന്ന കാര്യത്തിലും, ആത്മീയതയുടെയും ,കാർഷിക, പ്രകൃതി സ്നേഹ, വൈദ്യ, രുചി, കാര്യങ്ങളിൽ എല്ലാത്തിനും പിടിപാടുള്ള ആളെ കാണാൻ വിഷമമാണു . അറിവിന്റെ കാര്യത്തിൽ കൃഷ്ണൻ നമ്പൂതിരി ഒരു പാലാഴിയാണു. നാട്ടിൽ കൂടിയില്ലായിരുന്നെൽ അദ്ദേഹം ലോകത്തിന്റെ നെറുകയിൽ ഒരു സ്ഥാനം അലങ്കരിച്ചെനെ. ഇവരൊക്കെ ആണു ലോകം അറിയേണ്ടത്‌
മുണ്ടേക്കാട്‌ മനയിലേക്ക്‌ എന്നെ നയിച്ച നവീനും അഖിലയ്ക്കും, മനയിൽ ഞങ്ങളെ സ്വീകരിച്ചിരുത്തി ചരിത്രം പറഞ്ഞു തന്ന ശ്രീ കൃഷ്ണൻ നമ്പൂതിരി അദ്ദേഹത്തിനും പത്നി ഇന്ദിര അന്തർജ്ജനത്തിനും ന്റെ നന്ദി രേഖപ്പെടുത്തുന്നു
കടപ്പാട്:

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...