നവധാന്യങ്ങള്‍
______________
______________
അനുഷ്ഠാനകർമങ്ങൾക്കും ഹോമാദികൾക്കുമായി ഹൈന്ദവമത വിശ്വാസികൾ ഉപയോഗിക്കുന്ന ഒൻപത് ധാന്യങ്ങളാണ് നവധാന്യങ്ങൾ. നെല്ല്, ഗോതമ്പ്, കടല, എള്ള്, തുവര, പയർ, ഉഴുന്ന്, മുതിര, അമര എന്നിവയാണ് നവധാന്യങ്ങൾ. പലവിധ വൈദിക-താന്ത്രിക-മാന്ത്രിക കർമങ്ങൾക്കും മുളപ്പിച്ച ഈ ധാന്യങ്ങൾ ഉപയോഗിക്കുന്നു. ക്ഷേത്രങ്ങളിൽ വിശേഷപൂജയ്ക്കായി ഇവ മുളപ്പിക്കുകയും മുളയറയിൽ സൂക്ഷിക്കുകയും ചെയ്യാറുണ്ട്. കലശപൂജകൾക്ക് മുളപ്പിച്ച നവധാന്യങ്ങൾ ഉപയോഗിക്കാറുണ്ട്. അങ്കുരാദി ഉത്സവങ്ങൾ ആരംഭിക്കുന്നത് നവധാന്യങ്ങൾ മുളപ്പിച്ചുകൊണ്ടാണ്. ചില പ്രദേശങ്ങളിൽ ഗൃഹപ്രവേശത്തിന് നവധാന്യങ്ങളുമായി ദമ്പതികൾ പ്രവേശിക്കുന്ന ചടങ്ങുണ്ട്. നവധാന്യങ്ങൾ സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. സമാവർത്തനം എന്ന വൈദികക്രിയയ്ക്ക് നവധാന്യങ്ങൾ ഉപയോഗിച്ചുള്ള ഒരു ചടങ്ങ് അനുഷ്ഠിക്കാറുണ്ട്. പുരാതനകാലത്തുതന്നെ ആര്യപുരോഹിതവർഗം ഈ ധാന്യങ്ങൾ കൃഷിചെയ്ത് ഉപയോഗിച്ചിരുന്നു എന്ന് ഇത്തരം പാരമ്പര്യചടങ്ങുകൾ വ്യക്തമാക്കുന്നു.
തെക്കൻ കേരളത്തിലെ ചില ദേശങ്ങളിൽ മരണാനന്തരമുള്ള സഞ്ചയനകർമത്തിന്റെ ഭാഗമായി, മണ്ണിട്ടുമൂടിയ സംസ്കാരസ്ഥലത്ത് നവധാന്യങ്ങൾ വിതറുന്ന പതിവുണ്ട്. നവധാന്യങ്ങൾ ഓരോന്നും ഓരോ ഇഷ്ടദേവതയുടെ പ്രതീകമായിട്ടാണ് സങ്കല്പിക്കപ്പെട്ടുപോരുന്നത്.
നെല്ല്-ചന്ദ്രൻ
ഗോതമ്പ്-സൂര്യൻ
തുവര-ചൊവ്വ
പയർ-ബുധൻ
കടല-വ്യാഴം
അമര-ശുക്രൻ
എള്ള്-ശനി
മുതിര-കേതു
ഉഴുന്ന്-രാഹു
ഗോതമ്പ്-സൂര്യൻ
തുവര-ചൊവ്വ
പയർ-ബുധൻ
കടല-വ്യാഴം
അമര-ശുക്രൻ
എള്ള്-ശനി
മുതിര-കേതു
ഉഴുന്ന്-രാഹു
എന്നിങ്ങനെയാണ് ആ സങ്കല്പനം.
‘യവം ധാന്യങ്ങളിൽ രാജാവാണ് ’
മതപരമായ പല ചടങ്ങുകളിലും ധാന്യങ്ങൾക്ക് പ്രധാനമായ സ്ഥാനം ഉണ്ട്. സൂര്യൻ, ചന്ദ്രൻ, ശനി മുതലായ നവഗ്രഹങ്ങളുടെ ആരാധനക്ക് നവധാന്യങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഓരോ ഗ്രഹങ്ങൾക്കും പ്രത്യേകമായ ധാന്യങ്ങൾ വിധിച്ചിട്ടുണ്ട്‌ഃ- സൂര്യൻ (ഗോതമ്പ്), ചന്ദ്രൻ (നെല്ല്), ചൊവ്വ (തുവര), ബുധൻ (ചെറുപയറ്), വ്യാഴം (കടല), ശുക്രൻ (മൊച്ച - ഒരു തരം അവര), ശനി (എളള്), രാഹു (ഉഴുന്ന്), കേതു (മുതിര).
യൂട്യൂബ് ചാനൽ:
https://www.youtube.com/channel/UCNVI-X1ACWtytTgx3p7p-aA
https://www.youtube.com/channel/UCNVI-X1ACWtytTgx3p7p-aA
fb ഗ്രൂപ്പ്:
https://m.facebook.com/groups/997521973706551
https://m.facebook.com/groups/997521973706551
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ